Challenger App

No.1 PSC Learning App

1M+ Downloads
വാക്കുകൾ വാചികവും ലിഖിതവും ആയ രീതിയിൽ യുക്തിസഹവും കാര്യക്ഷമമായും ഉപയോഗിക്കാനുള്ള പഠിതാവിന്റെ ബുദ്ധിയെ ഗാർഡ്നർ വിശേഷിപ്പിച്ചത്?

Aവാചിക- ഭാഷാപര ബുദ്ധി

Bദൃശ്യ- സ്ഥലപര ബുദ്ധി

Cവ്യക്തി പാരസ്പര്യ ബുദ്ധി

Dവ്യക്ത്യാന്തര ബുദ്ധി

Answer:

A. വാചിക- ഭാഷാപര ബുദ്ധി

Read Explanation:

വാചിക- ഭാഷാപര ബുദ്ധി(Verbal/Linguistic Intelligence)

ഓരോ വ്യക്തിക്കും ഭാഷയിൽ നിർമിതി നടത്തുന്നതിനും ഭാഷ പ്രയോഗിക്കുന്നതിനുമുള്ള കഴിവിൽ വ്യത്യാസം ഉണ്ടായിരിക്കും. ഭാഷാപര മായ ബുദ്ധിയിൽ മുൻതൂക്കമുള്ളവർക്ക് നന്നായി എഴുതാനും ഫലപ്രദമായി പ്രഭാഷണം നടത്താ നുമുള്ള കഴിവുണ്ടാകും.

ഭാഷാപരമായ ബുദ്ധി കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും നൽകാവുന്ന പ്രവർത്തനങ്ങൾ 

  • സംവാദങ്ങൾ 
  • ചർച്ചകൾ 
  • സെമിനാറുകൾ 
  • വിവിധ വ്യവഹാര രൂപങ്ങളിൽ രചനകൾ നടത്തൽ
  • പ്രഭാഷണങ്ങൾ 
  • അഭിമുഖങ്ങൾ

Related Questions:

ഘാടകാപഗ്രഥനം (Factor Analysis) എന്ന സ്റ്റാറ്റിസ്റ്റിക്കൽ സങ്കേതം വഴി ബുദ്ധിമാതൃക വികസിപ്പിച്ചെടുത്തത് ?

ഹൊവാർഡ് ഗാർഡ്നറിന്റെ ബഹുതരബുദ്ധിയിൽ തെറ്റായവ തിരഞ്ഞെടുക്കുക ?

  1. യുക്തിചിന്തന/ഗണിത ബുദ്ധിശക്തി
  2. വിവ്രജന ചിന്തന ബുദ്ധിശക്തി
  3. വ്യക്തി പാരസ്പര്യ ബുദ്ധിശക്തി
  4. പ്രതീകാത്മക ബുദ്ധിശക്തി
  5. അസ്തിത്വപരമായ ബുദ്ധിശക്തി
    മനുഷ്യൻറെ പ്രാഥമിക വികാരങ്ങളിൽ പെടാത്തത് ഏത് ?
    ഡാനിയൽ ഗോൾമാൻ മുന്നോട്ടുവെച്ച വൈകാരിക ബുദ്ധി (Emotional intelligence) യുടെ അടിസ്ഥാന ഘടകങ്ങളിൽ പെടാത്തത് ഏത് ?
    "g" യുടെ സ്ഥാനത്ത് നിരവധി പ്രാഥമികശേഷികളെ പ്രതിഷ്ഠിച്ച്, മാനസികശേഷികളുടെ നിരവധി സംഘങ്ങളുണ്ടെന്നും ആ സംഘത്തിനൊരൊന്നും അതിൻ്റേതായ പ്രാഥമിക ഘടകം ഉണ്ടെന്നും അനുശാസിക്കുന്ന ബുദ്ധി സിദ്ധാന്തം