വിക്ടർ ഹ്യൂഗോവിന്റെ പ്രസിദ്ധകൃതി ഏത് ?
Aടിന്റേൺ ആബി
Bലൂസിഗ്രേ
Cസോളിറ്ററി റീപ്പർ
Dപാവങ്ങൾ
Answer:
D. പാവങ്ങൾ
Read Explanation:
കാൽപനികത, ആശയവാദം
ജ്ഞാനോദയ സിദ്ധാന്തങ്ങളോടുള്ള അപ്രിയത്തിൽ നിന്ന് യൂറോപ്പിൽ രൂപം കൊണ്ട രണ്ട് ചിന്താധാരകളാണ് കാൽപ്പനികതയും ആശയവാദവും.
സാഹിത്യത്തിലും കലയിലുമുണ്ടായിരുന്ന ക്ലാസിക്കൽ പ്രവണതയ്ക്കെതിരായിരുന്നു കാൽപ്പനിക പ്രസ്ഥാനം.
പ്രപഞ്ചസൗന്ദര്യം, പ്രേമം, ചിന്താസ്വാതന്ത്ര്യം എന്നീ പ്രമേയങ്ങളാണ് കാൽപ്പനിക സാഹിത്യകാരന്മാർ കൈകാര്യം ചെയ്തത്.
കാൽപ്പനിക സാഹിത്യ കാരനായ വില്ല്യം വേഡ്സ് വർത്തിന്റെ കൃതികളാണ് - ടിന്റേൺ ആബി, ലൂസിഗ്രേ, സോളിറ്ററി റീപ്പർ.
ഫ്രഞ്ച് കാൽപ്പനികതയിലെ പ്രമുഖൻ ആയിരുന്നു വിക്ടർ ഹ്യൂഗോ
വിക്ടർ ഹ്യൂഗോവിന്റെ പ്രസിദ്ധകൃതിയാണ് പാവങ്ങൾ