വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ആണ് :
Aബയോ ഫ്യൂവൽ
Bഏവിയേഷൻ ഫ്യൂവൽ
Cഅസറ്റിലിൻ
Dഇതൊന്നുമല്ല
Answer:
B. ഏവിയേഷൻ ഫ്യൂവൽ
Read Explanation:
ഇന്ധനം (Fuel):
ജ്വലന സമയത്ത്, ഉപയോഗ യോഗ്യമായ അളവിൽ ഊർജ്ജം ഉത്പാദിപ്പിക്കുന്ന ഏതൊരു വസ്തുവും, ഇന്ധനം എന്നറിയപ്പെടുന്നു.
കലോറിക് മൂല്യം (Caloric Value):
ഒരു കിലോ ഇന്ധനം കത്തിക്കുമ്പോൾ, ഉണ്ടാകുന്ന ഊർജത്തെ അതിന്റെ കലോറിക് മൂല്യം എന്ന് വിളിക്കുന്നു.
ഇന്ധനങ്ങളുടെ വർഗീകരണം:
ഖര ഇന്ധനങ്ങൾ:
- മരം
- വൈക്കോൽ
- കരി
- കൽക്കരി മുതലായവ
ദ്രാവക ഇന്ധനങ്ങൾ:
- പെട്രോളിയം എണ്ണകൾ
- കൽക്കരി ടാർ
- മദ്യം മുതലായവ
വാതക ഇന്ധനങ്ങൾ:
- പ്രകൃതി വാതകം
- കോൾ ഗ്യാസ് (coal gas)
- പ്രൊഡ്യൂസർ ഗ്യാസ് (producer gas)
- വാട്ടർ ഗ്യാസ് (Water gas)
- ഹൈഡ്രജൻ
- അസറ്റലീൻ (Acetylene)
- ബ്ലാസ്റ്റ് ഫർണസ് ഗ്യാസ്,
- ഓയിൽ ഗ്യാസ്