Challenger App

No.1 PSC Learning App

1M+ Downloads
വിളംബിത ചാലകവികാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?

Aപ്രായത്തിനനുസരിച്ച് ശാരീരിക ശേഷികൾ വികസിക്കാത്ത അവസ്ഥ

Bശാരീരിക വെല്ലുവിളികൾ നേരിടുന്ന അവസ്ഥ

Cപഠനത്തിൽ മന്ദഗതി നേരിടുന്ന അവസ്ഥ

Dപഠനവൈകല്യങ്ങൾ അനുഭവപ്പെടുന്ന അവസ്ഥ

Answer:

A. പ്രായത്തിനനുസരിച്ച് ശാരീരിക ശേഷികൾ വികസിക്കാത്ത അവസ്ഥ

Read Explanation:

ചാലക ശേഷി വികസനം:

  • എണ്ണമറ്റ മാനുഷിക പ്രവർത്തനങ്ങളിൽ അന്തർഭവിച്ചിട്ടുള്ള വ്യത്യസ്ത കായിക ചലനങ്ങളുമായി ബന്ധപ്പെട്ട നൈപുണികളുടെ വികസനത്തെ കുറിക്കുന്നതാണ് ചാലക വികസനം.
  • പേശീ ചലനങ്ങളുടെ നിയന്ത്രണം ഉൾക്കൊള്ളുന്ന വികസന പ്രക്രിയയാണ് ചാലകശേഷി വികസനം.
  • ശക്തി, വേഗം, സൂക്ഷ്മത, ഒത്തിണക്കം എന്നിവ ചാലകശേഷി വികസനത്തിന്റെ സവിശേഷതയാണ്.

 

വിളംബിത ചാലക വികാസം  (Delayed Motor Development)
  • വിളംബിത ചാലകവികാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് - പ്രായത്തിനനുസരിച്ച് ശാരീരിക ശേഷികൾ വികസിക്കാത്ത അവസ്ഥ
 
കാരണങ്ങള്‍
  1. അനാരോഗ്യം
  2. തടിച്ച ശരീരം
  3. ന്യൂനബുദ്ധി
  4. അഭ്യാസക്കുറവ്
  5. ഭയം
  6. പ്രോത്സാഹനമില്ലായ്മ
  7. വിദഗ്ധ പരിശീലനക്കുറവ്

 


Related Questions:

അന്തർലീന ഘട്ടം എന്നറിയപ്പെടുന്ന വികാസ ഘട്ടം ഏത് ?
പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടത്തിൽ "ഹെറ്റെറോണോമി - അതോറിറ്റി" ഏത് പ്രായ ഘട്ടത്തിലാണ് വരുന്നത് ?
The influence of friends, especially of adolescence, and most often a major contributor to the initiation of substance abuse is :
പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങളിൽ 8-13 വയസ്സ്വരെ ഏത് ഘട്ടത്തിലാണ് വരുന്നത് ?
പ്രീ സ്കൂളുകളിൽ കളികൾക്ക് പ്രാധാന്യമുള്ളത് എന്തുകൊണ്ടാണ് ?