വീണ നല്ല നേതൃത്വപാടവവും സഹപാഠികളുമായി നല്ല ബന്ധവും നിലനിറുത്താന്‍ കഴിവുളള ഒരു കുട്ടിയാണ് അവള്‍ക്കുളളത് ?
Aയുക്തി ഗണിത ബുദ്ധി
Bദൃശ്യസ്ഥലപരബുദ്ധി
Cവ്യക്ത്യാന്തര ബുദ്ധി
Dആന്തരിക വൈയക്തിക ബുദ്ധി
Answer:
C. വ്യക്ത്യാന്തര ബുദ്ധി
Read Explanation:
വ്യക്ത്യാന്തര ബുദ്ധി (Inter personal intelligence)
-
മറ്റുള്ളവരുമായി നല്ലരീതിയില്‍ ഇടപഴകുന്നതിനും അവരുടെ പ്രയാസങ്ങള്‍ തിരിച്ചറിയുന്നതിനും നല്ല ബന്ധങ്ങള്‍ വികസിക്കുന്നതിനുമൊക്കെ സഹായിക്കുന്ന ബുദ്ധി. മികച്ച സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ ബുദ്ധിയില്‍ മുന്നില്‍ നില്‍ക്കുന്നു.
-
ചര്‍ച്ചകള്‍, സംവാദങ്ങള്‍, സംഘപ്രവര്‍ത്തനങ്ങള്‍, സഹകരണാത്മക-സഹവര്‍ത്തിത പ്രവര്‍ത്തനങ്ങള്‍, പഠനയാത്ര, അഭിമുഖം, ആതുരശുശ്രൂഷ, സര്‍വേ, സാമൂഹികപഠനങ്ങള്‍, പരസ്പരവിലയിരുത്തല്‍ എന്നിവ ഇതിനു സഹായിക്കും.
ഹവാര്‍ഡ് ഗാര്‍ഡ്നറും ബഹുമുഖബുദ്ധിയും
- മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു.
- മസ്തിഷ്കത്തിന് കേടു പറ്റിയവര്‍, പ്രതിഭാശാലികള്‍, മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.
- ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.
-
-
ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
-
യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
-
ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
-
ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
-
സംഗീതപരമായ ബുദ്ധി (musical intelligence)
-
വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
-
ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
-
പ്രകൃതിപരമായ ബുദ്ധി (natural intelligence)
-
അസ്തിത്വപരമായ ബുദ്ധി (existential intelligence)
-