App Logo

No.1 PSC Learning App

1M+ Downloads
വുഡ്സ് ഡെസ്പാച്ച് നടപ്പിലാക്കിയ സമയത്തെ ഗവർണർ ജനറൽ ?

Aകാനിംഗ് പ്രഭു

Bഡൽഹൗസി പ്രഭു

Cലിട്ടൺ പ്രഭു

Dമെക്കാളെ പ്രഭു

Answer:

B. ഡൽഹൗസി പ്രഭു

Read Explanation:

വുഡ്സ് ഡെസ്പാച്ച് (1854)

  • ‘ഇന്ത്യൻ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻറെ മാഗ്നാകാർട്ട’ എന്നറിയപ്പെടുന്നത് - വുഡ്സ് ഡെസ്പാച്ച് 
  • മെക്കാളെ മിനിട്സ്ന് ശേഷം 1853 ൽ കമ്പനിയുടെ ചാർട്ടർ വീണ്ടും പരിശോധിച്ച് പരിഷ്കരിക്കാനുള്ള ശ്രമം നടന്നു.
  • അപ്പോൾ സ്ഥിരവും സമഗ്രമായ ഒരു വിദ്യാഭ്യാസനയത്തിന്റെ ആവശ്യം അനുഭവപ്പെട്ടു.
  • ഈ പ്രശ്നം പരിഗണിക്കണമെന്ന് ബ്രിട്ടീഷ് പാർലമെന്റ് സെലക്ട് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
  • ചർച്ചകൾക്കുശേഷം ഇന്ത്യയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യം അംഗീകരിച്ചു.
  • തുടർന്ന്, കമ്പനിയുടെ കൺട്രോൾ ബോർഡിന്റെ പ്രസിഡണ്ടായിരുന്ന ചാൾസ്വുഡ് 1854 ൽ, പുതിയൊരു ചാർട്ട് പ്രസിദ്ധീകരിച്ചു ഇത് വുഡ്സ് ഡെസ്പാച്ച് എന്നാണ് അറിയപ്പെടുന്നത്.
  • വുഡ്സ് ഡെസ്പാച്ച് നടപ്പിലാക്കിയ സമയത്തെ ഗവർണർ ജനറൽ - ഡൽഹൗസി പ്രഭു
  • 1857 - ൽ കൊൽക്കത്ത, മുംബൈ, ചെന്നൈ, എന്നിവിടങ്ങളിൽ പുതിയ സർവ്വകലാശാലകൾ സ്ഥാപിക്കുവാൻ കാരണമായ വിദ്യാഭ്യാസ നയം - വുഡ്സ് ഡെസ്പാച്ച് 

Related Questions:

താഴെ പറയുന്നവയിൽ ഏതു കമ്മിറ്റിയാണ് കുട്ടികളുടെ പഠനഭാരം കുറക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശകൾ നൽകിയത്?
പുതിയ ദേശീയ വിദ്യാഭ്യാസ നയരൂപീകരണവുമായി ഏറ്റവും ഒടുവിൽ റിപ്പോർട്ട് സമർപ്പിച്ച സമിതിയുടെ തലവൻ ?
ദേശീയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ?
ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
ഇന്ത്യയിലാകമാനം 11 വർഷം ദൈർഘ്യമുള്ള സ്കൂൾ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കിയ കമ്മീഷൻ?