വെർച്വൽ പേഴ്സണൽ അസിസ്റ്റന്റ് കോർട്ടാന വികസിപ്പിച്ചെടുത്തത് ?
Aഗൂഗിൾ
Bആമസോൺ
Cആപ്പിൾ
Dമൈക്രോസോഫ്റ്റ്
Answer:
D. മൈക്രോസോഫ്റ്റ്
Read Explanation:
വെർച്വൽ അസിസ്റ്റന്റ്
- ഒരു വെർച്വൽ അസിസ്റ്റന്റ് എന്നത് ടെക്സ്റ്റ് ,വോയ്‌സ് കമാൻഡുകൾ മുഖേന ഉപഭോക്തൾക്ക് വിപുലമായ സേവനങ്ങളും, പ്രവർത്തനങ്ങളും നൽകുന്ന ഒരു സോഫ്റ്റ്വെയർ ഏജെൻറ് ആണ്
- നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളും പല വെർച്വൽ അസിസ്റ്റൻറ്കളിൽ ഉപയോഗിക്കുന്നു.
- സ്‌മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, സ്‌മാർട്ട് സ്‌പീക്കറുകൾ എന്നിവയും മറ്റും ഉൾപ്പെടെ വിവിധ ഉപകരണങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും വെർച്വൽ അസിസ്റ്റൻറ്കൾ ഉപയോഗിക്കുന്നു
- ആപ്പിളിന്റെ സിരി, ഗൂഗ്ലിന്റെ ഗൂഗിൾ അസിസ്റ്റന്റ്, ആമസോണിന്റെ അലക്സ എന്നിവ വെർച്വൽ അസിസ്റ്റൻറ്കൾക്ക് ഉദാഹരണമാണ്
കോർട്ടാന(Cortana)
- മൈക്രോസോഫ്റ്റ് വികസിപ്പിച്ച ഒരു വെർച്വൽ അസിസ്റ്റന്റാണ് കോർട്ടാന.
- വിൻഡോസ് ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമായി 2014-ൽ ഇത് ആദ്യമായി അവതരിപ്പിച്ചു
- പിന്നീട് Windows 10, Xbox, Microsoft 365 എന്നിവയുൾപ്പെടെയുള്ള മറ്റ് Microsoft പ്ലാറ്റ്‌ഫോമുകളിലേക്ക് ഇത് വിപുലീകരിച്ചു.