App Logo

No.1 PSC Learning App

1M+ Downloads
വേലുത്തമ്പിദളവ തിരുവിതാംകൂർ ദിവാനായ വർഷം?

A1802

B1804

C1800

D1803

Answer:

A. 1802

Read Explanation:

വേലുത്തമ്പി ദളവ

  • ജനനം : 1765ൽ കന്യാകുമാരിയിലെ കൽക്കുളത്തിൽ
  • പൂർണ്ണനാമം :  വേലായുധൻ ചെമ്പകരാമൻ തമ്പി
  • തറവാടിന്റെ പേര് : തലക്കുളത്ത് വീട്
  • 1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ ആയിരുന്നു
  • അവിട്ടം തിരുനാൾ ബാലരാമവർമ്മയുടെ പ്രശസ്തനായ ദളവ.
  • അവിട്ടം തിരുനാളിന്റെ കാലഘട്ടത്തിൽ രാജ്യഭരണത്തിന്റെ കടിഞ്ഞാൺ നിയന്ത്രിച്ചിരുന്നത് ജയന്തൻ ശങ്കരൻ നമ്പൂതിരിയും ശങ്കരനാരായണൻ ചെട്ടിയും മാത്തുത്തരകനും ആയിരുന്നു.
  • ഇവരുടെ അഴിമതിക്കെതിരെ ജനകീയപ്രക്ഷോഭം നയിച്ചുകൊണ്ടാണ് വേലുത്തമ്പി തിരുവിതാംകൂറിലെ ദളവയാകുന്നത്. 
  • 1809 ജനുവരി 11ന് വേലുത്തമ്പി ബ്രിട്ടീഷ് ഭരണത്തിനെതിരെ കുണ്ടറ വിളംബരം പ്രസിദ്ധപ്പെടുത്തി.
  • കുണ്ടറ വിളംബരം നടത്തിയ ക്ഷേത്രം : കുണ്ടറയിലെ ഇളംമ്പള്ളൂർ ക്ഷേത്രം
  • കുണ്ടറ വിളംബരത്തിനു ശേഷം നടന്ന കൊല്ലം യുദ്ധത്തിൽ കമ്പനി സൈന്യം വേലുത്തമ്പി ദളവയുടെ സൈന്യത്തെ പരാജയപ്പെടുത്തി.
  • അവിട്ടം തിരുനാൾ വേലുത്തമ്പിയെ കൈവിടുകയും, സ്ഥാനഭ്രഷ്ടനാക്കി രാജ്യദ്രോഹിയായി പ്രഖ്യാപിക്കുകയും ചെയ്തു.
  • പുതിയ ദളവയായി സ്ഥാനമേറ്റ ഉമ്മിണി തമ്പി, വേലുത്തമ്പിയെ തടവിലാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു.
  • 1809 ഏപ്രിലിൽ പത്തനംതിട്ടയിലെ മണ്ണടിയിലെ ക്ഷേത്രത്തിൽവെച്ച് വേലുത്തമ്പി ആത്മഹത്യ ചെയ്തു.
  • വേലുത്തമ്പി ദളവയോടു കഠിനമായ പക ഉണ്ടായിരുന്ന ബ്രിട്ടീഷുകാർ അദ്ദേഹത്തിൻറെ മൃതദേഹം തിരുവനന്തപുരത്തെ കണ്ണമ്മൂലയിൽ തൂക്കിയിട്ടു.

വേലുത്തമ്പി ദളവയുടെ സ്മാരകങ്ങൾ : 

  • വേലുത്തമ്പി ദളവ മ്യൂസിയം സ്ഥിതി ചെയ്യുന്നത് : മണ്ണടി
  • വേലുത്തമ്പി ദളവയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത് : സെക്രട്ടറിയേറ്റിനു മുന്നിൽ
  • വേലുത്തമ്പി ദളവയുടെ പേരിൽ സ്ഥാപിതമായ കോളേജ് : ധനുവച്ചപുരം
  • തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയത്തിലാണ് വേലുത്തമ്പിയുടെ വാൾ സൂക്ഷിച്ചിരിക്കുന്നത്.

വേലുത്തമ്പി ദളവ നടപ്പിലാക്കിയ മുഖ്യ ഭരണപരിഷ്കാരങ്ങൾ : 

  • കൊല്ലത്ത് ഹജൂർ കച്ചേരി സ്ഥാപിച്ചു
  • പാതിരാമണൽ ദ്വീപ് കൃഷിയോഗ്യമാക്കി.
  • രാജ്യത്തുടനീളം സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചു.
  • രാജ്യത്തിൻറെ പ്രധാന കേന്ദ്രങ്ങളിൽ ആഴ്ച ചന്തകൾ സ്ഥാപിച്ചു.

Related Questions:

Which ruler of Travancore gave refuge to Northern rulers of Kerala during the invasion of Hyder Ali and Tipu Sultan?
Who was the British resident of Travancore during the period of Avittom Thirunal Balarama Varma?
The fort built by Karthika Thirunal Rama Varma to defend attacks from the Mysore army is?
1812 -ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച ഭരണാധികാരി ?
കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ വർഷം ഏത്?