App Logo

No.1 PSC Learning App

1M+ Downloads
വൈകാരികമാനം (Emotional Quotient) എന്ന ആശയം അവതരിപ്പിച്ചത് ആര് ?

Aഹൊവാർഡ് ഗാർഡർ

Bഡാനിയേൽ ഗോൾമാൻ

Cവില്യം സ്റ്റേൺ

Dആൽഫ്രഡ് ബിനെ

Answer:

B. ഡാനിയേൽ ഗോൾമാൻ

Read Explanation:

വൈകാരികമാനം (Emotional Quotient - EQ)

  • ഡാനിയൽ ഗോൾമാൻ ഈ മേഖലയിൽ ഒട്ടേറെ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ നടത്തുകയും ജീവിതവിജയത്തിന് വൈകാരികമാനമാണ് (Emotional Quotient – EQ) ഏറെ ആവശ്യമെന്ന് തെളിയിക്കുകയും ചെയ്തു.
  • 1995 ൽ ഇദ്ദേഹമെഴുതിയ "Emotional Intelligence" എന്ന പുസ്തകം പ്രശസ്തമാണ്.
  • മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ കാഴ്ചപ്പാടിൽ നിന്ന് നോക്കിക്കാണാനുമുള്ള കഴീവ്, സഹകരണാത്മകത, അനുതാപം, പ്രതിപക്ഷ ബഹുമാനം, സമയപാടവം, സംഘർഷങ്ങൾക്കു പരിഹാരം കാണൽ, കൂടിയാലോചനകളിലൂടെ പൊതുധാരണകളിൽ എത്തിച്ചേരൽ, തീരുമാനങ്ങളെടുക്കൽ, മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കൽ എന്നിവ മികച്ച വൈകാരികശേഷിയുടെ ലക്ഷണങ്ങളായി കരുതപ്പെടുന്നു.
  • ആത്മപരിശോധന നടത്തൽ, ലക്ഷ്യബോധം, വൈകാരിക പക്വത, ജയപരാജയങ്ങളെ ആരോഗ്യകരമായി കാണൽ, ആത്മനിയന്ത്രണം തുടങ്ങിയവയും വൈകാരികമാനത്തിന്റെ ഉള്ളിൽ വരുന്നവയാണ്.

Related Questions:

ബുദ്ധി (Intelligence) എന്നത് ഏത് തരത്തിലുള്ള ആശയമാണ് ?

According to Gardner's multiple intelligences ,the ability to be aware of one's own emotional state ,feeling ,and motivations is called

  1. interpersonal intelligence
  2. intrapersonal intelligence
  3. linguistic intelligence
  4. mathematical intelligence
    ഡാനിയൽ ഗോൾമാൻ സിദ്ധാന്തം അടിസ്ഥാനപരമായി ബന്ധപ്പെട്ടിരിക്കുന്നത് :
    ബുദ്ധിശക്തി അളക്കുന്നതിനുള്ള ആദ്യ ശ്രമം നടത്തിയത് ?

    ചേരുംപടി ചേർക്കുക

      A   B
    1 ദ്വിഘടക സിദ്ധാന്തം  A എൽ.എൽ. തേഴ്സ്റ്റൺ 
    2 ഏകഘടക സിദ്ധാന്തം B ഇ.എൽ.തോൺഡെെക്ക് 
    3 ത്രിഘടക സിദ്ധാന്തം C ഡോ. ജോൺസൺ
    4 ബഹുഘടക സിദ്ധാന്തം D ജി.പി. ഗിൽഫോർഡ് 
    5 സംഘഘടക സിദ്ധാന്തം E ചാൾസ് സ്പിയർമാൻ