Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുതിയെ കടത്തിവിടുന്നതും എന്നാൽ വൈദ്യുതി വിശ്ലേഷണത്തിനു വിധേയമാകാത്തതുമായ പദാർത്ഥം ഏതാണ് ?

Aബ്രോമിൻ

Bകാഡ്മിയം

Cമെർക്കുറി

Dഇതൊന്നുമല്ല

Answer:

C. മെർക്കുറി

Read Explanation:

മെർക്കുറി 

  • മെർക്കുറിയുടെ അറ്റോമിക നമ്പർ - 80 
  • സാധാരണ അന്തരീക്ഷ ഊഷ്മാവിലും ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം 
  • വൈദ്യുതിയെ കടത്തിവിടുന്നതും എന്നാൽ വൈദ്യുതവിശ്ലേഷണത്തിന് വിധേയമാകാത്തതുമായ പദാർത്ഥം
  • സാധാരണ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ലോഹം 
  • 'ലിക്വിഡ് സിൽവർ 'എന്നറിയപ്പെടുന്ന ലോഹം 
  • 'അസാധാരണ ലോഹം 'എന്നറിയപ്പെടുന്നു 
  • ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം ( -39 °C )
  • മെർക്കുറി അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ് - ഫ്ളാസ്ക് 
  • 1 ഫ്ളാസ്ക്  = 34.5 kg 
  • മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ - ബാഷ്പീകരണം 
  • മെർക്കുറി സംയുക്തങ്ങൾ അറിയപ്പെടുന്ന പേര് - അമാൽഗങ്ങൾ 
  • കണ്ണാടിയിൽ പൂശുന്ന മെർക്കുറി സംയുക്തം - ടിൻ അമാൽഗം 
  • പല്ലിലെ പോടുകൾ അടക്കാനുപയോഗിക്കുന്ന മെർക്കുറി സംയുക്തം - സിൽവർ അമാൽഗം  

 


Related Questions:

വൈദ്യുതിവിശ്ലേഷണത്തിന് ആദ്യമായി ശാസ്ത്രീയവിശദീകരണം നൽകിയത് ?
റീഡോക്സ് രാസപ്രവർത്തനത്തിലൂടെ രാസോർജം വൈദ്യുതോർജമാക്കുന്ന ക്രമീകരണമാണ് ?
നിരോക്സികരണം നടക്കുന്ന ഇലക്ട്രോഡ് ഏതാണ് ?
വൈദ്യുതി കടത്തി വിടുമ്പോൾ ഒരു ഇലക്ട്രോലൈറ്റ് രാസമാറ്റത്തിന് വിധേയമാകുന്ന പ്രവർത്തനമാണ് ?
ക്രിയാശീലശ്രേണിയിലെ പ്രമാണിക മൂലകം ഏതാണ് ?