App Logo

No.1 PSC Learning App

1M+ Downloads
വ്യക്തമായ കാരണങ്ങളാലോ അസ്വസ്ഥമായ ചിന്തകൾ കൊണ്ടോ ഉണ്ടാകുന്ന വൈകാരിക അനുഭവം അറിയപ്പെടുന്നത് ?

Aസമ്മർദ്ദം

Bഉത്കണ്ഠ

Cനിരാശ

Dക്ഷീണം

Answer:

B. ഉത്കണ്ഠ

Read Explanation:

ഉത്കണ്ഠ (Anxiety)

  • ഉത്കണ്ഠ എന്നത് എല്ലാ മനുഷ്യരിലും കാണപ്പെടുന്ന ഒരു വൈകാരിക പ്രതിഭാസമാണ്.
  • പലവിധത്തിലാണ് ഓരോ മനുഷ്യരിലും ഉത്കണ്ഠ അനുഭവപ്പെടുന്നത്.
  • അവ്യക്തമായ കാരണങ്ങളാലോ അസ്വസ്ഥമായ ചിന്തകൾ കൊണ്ടോ ഉണ്ടാകുന്ന വൈകാരിക അനുഭവമാണ് ഉത്കണ്ഠ എന്ന് നിർവ്വചിക്കാം.
  • ഒരു വ്യക്തിയുടെ സ്വാഭാവിക പ്രവർത്തനങ്ങളെയും ജീവിതത്തെയും മോശമായി ബാധിക്കുന്ന വിധം ഉത്കണ്ഠ വളർന്ന് വഷളാകുമ്പോൾ അത് രോഗമാകുന്നു.
  • നിസ്സാരകാര്യങ്ങൾ പോലും ചെയ്തു തീർക്കുന്നതിൽ ഉത്കണ്ഠാരോഗമുള്ളവർക്ക് വലിയ ബുദ്ധിമുട്ടനുഭവപ്പെടും.
  • ദിവസേന ചെയ്യുന്ന കാര്യങ്ങളിൽ അമിതമായി ഉത്കണ്ഠ അനുഭവിക്കുന്ന അവസ്ഥ ജോലിയെയും കുടുംബജീവിതത്തെയും സാമൂഹിക ഇടപെടലുകളെയും എല്ലാം കാര്യമായിബാധിക്കും. കാലക്രമേണ ഈ ജീവിതം സുരക്ഷിതമല്ലാത്ത ഒന്നാണെന്നും എന്ത് അപകടവും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന ഭീതി നിറഞ്ഞ മാനസികാവസ്ഥയിലേക്ക് ഇത്തരം രോഗാവസ്ഥയുള്ളവർ മാറുകയും ചെയ്യും. 

Related Questions:

The period of development between puberty and adulthood is called:
Which of the following factors are related with heredity factor?
ശൈശവ ഘട്ടത്തിൽ കുട്ടികൾ കരയുമ്പോൾ ശരീരം മുഴുവൻ ആ പ്രക്രിയയിൽ പങ്കുചേരുന്നു. അവർ വളരുന്നതനുസരിച്ച് കരച്ചിൽ അവയവങ്ങളിൽ മാത്രമൊതുങ്ങുന്നു. ഏത് വികസന സിദ്ധാന്തമാണ് ഇവിടെ പ്രകടമാകുന്നത് ?
ഒരു വ്യക്തിയിൽ വളർച്ച നിലയ്ക്കുന്ന ഘട്ടമാണ്.....
"കളിക്കൂട്ടുകാരെ സംബാദിക്കാൻ തുടങ്ങുന്ന" വികസന ഘട്ടം ഏത് ?