App Logo

No.1 PSC Learning App

1M+ Downloads
വ്യക്തിത്വ സ്ഥാപനത്തിനോ വ്യക്തിപരമായ സ്വീകാര്യതക്കോ വേണ്ടി ബോധപൂർവ്വമായ ഉദ്യമങ്ങൾ ഏറെ കാണുന്നത് ഏതു ഘട്ടത്തിലാണ് ?

Aആദിബാല്യം

Bശൈശവം

Cപ്രായപൂർത്തി ഘട്ടം

Dകൗമാരം

Answer:

D. കൗമാരം

Read Explanation:

കൗമാരം (Adolescence) :

  • യൗവ്വനാരംഭം മുതൽ പരിപക്വത പ്രാപിക്കും വരെയുള്ള കാലത്തയാണ് ‘കൗമാരം’ എന്ന് പറയുന്നത്.
  • 12 വയസു മുതൽ 20 വയസു വരെയുള്ള കാലഘട്ടമാണ് കൗമാരം.
  • പെട്ടെന്നുള്ള കായികവും, ജൈവ ശാസ്ത്രപരവുമായ മാറ്റങ്ങളുടെ കാലമാണ് കൗമാരം.
  • ചിന്താക്കുഴപ്പങ്ങളും, പിരിമുറുക്കങ്ങളും, മോഹ ഭംഗങ്ങളും അരക്ഷിതത്വ ബോധവും ഈ ഘട്ടത്തിൽ ഉണ്ടാകുന്നു.
  • കൗമാര ഘട്ടത്തിൽ കുമാരി - കുമാരന്മാർ കുട്ടികളോ, മുതിർന്നവരോ എന്ന് പറയാനാവില്ല.
  • കൗമാര പ്രായക്കാർ സ്വന്തം കാലിൽ നിൽക്കുന്ന സ്വതന്ത്ര്യ വ്യക്തികളായി മാറാൻ വേണ്ടി, കുടുംബത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന കാലമാണിത്.
  • കൗമാര ഘട്ടത്തിൽ ശാരീരിക വികസനം അതി വേഗത്തിലാവുകയും, അന്തിമ രൂപം കൈവരിക്കുകയും ചെയ്യുന്നു.
  • ഉത്കണ്ഠ, ഭയം, സ്നേഹം, കോപം തുടങ്ങിയ വികാരങ്ങൾ തീഷ്ണമായി കാണപ്പെടുന്നു.
  • അമിതമായ ആത്മ വിശ്വാസം പുലർത്തുന്ന കാലഘട്ടമാണ് കൗമാരഘട്ടം.
  • കൗമാര കാലത്തിലെ ഏറ്റവും സവിശേഷമായ സാമൂഹിക വികസനം, സമ വയസ്ക സംഘത്തിന്റെ (Peer group) വർദ്ധിച്ച സ്വാധീനമാണ്.

കൗമാരം – വിശേഷണങ്ങൾ :

  • ‘ജീവിതത്തിന്റെ വസന്തം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഘട്ടം എന്ന് വിശേഷിപ്പിച്ചത്, ജോൺ കീറ്റ്സ് ആണ്.
  • ‘ഞെരുക്കത്തിന്റെയും, പിരിമുറുക്കത്തിന്റെയും കാലം’ (Period of stress and strain) എന്നും, ‘ക്ഷോഭത്തിന്റെയും സ്പർദ്ധയുടെയും’ (Storm and Strife) കാലമെന്നും വിശേഷിപ്പിക്കപ്പെട്ടു. ഇങ്ങനെ വിശേഷിപ്പിച്ചത് സ്റ്റാൻലി ഹാൾ (Stanley Hall).
  • ബാല്യത്തിൽ നിന്ന് പ്രായപൂർത്തിയിലേക്കുള്ള ഈ ഘട്ടത്തിൽ, ശാരീരികമായ ഗുണ വിശേഷങ്ങളിൽ മാത്രമല്ല, സാമൂഹികവും വൈകാരികവും, മാനസികവുമായ എല്ലാ തലങ്ങളിലും മാറ്റമുണ്ടാകുന്നു. അതിനാൽ, ഈ ഘട്ടത്തെ ‘പരിവർത്തനത്തിന്റെ കാലം’ (Period of transition) എന്ന് പറയ്യപ്പെടുന്നു.
  • ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയാതെ വരുമ്പോൾ, പലരും ലഹരിക്ക് അടിമപ്പെടുന്നു. ഇക്കാരണത്താൽ ഈ കാലഘട്ടത്ത ‘താൽക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലം’ (The period of temporary insanity) എന്ന് ഹോളിങ്ങ് വർത്ത് വിശേഷിപ്പിച്ചു.

Related Questions:

അന്തർലീന ഘട്ടം എന്നറിയപ്പെടുന്ന വികാസ ഘട്ടം ഏത് ?
During which stage of prenatal development does organ formation primarily occur?
താഴെ തന്നിരിക്കുന്നവയിൽ സമ്മർദത്തിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
താഴെപ്പറയുന്നവയിൽ വികാസവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?
സർഗാത്മകതയുടെ ശരിയായ ഘട്ടങ്ങൾ തിരഞ്ഞെടുക്കുക ?