App Logo

No.1 PSC Learning App

1M+ Downloads
ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങൾ നിർമിക്കാൻ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലോഹം ഏതാണ് ?

Aകാഡ്‌മിയം

Bനിയോഡിമിയം

Cഡിസ്‌പ്‌റോസിയം

Dതോറിയം

Answer:

B. നിയോഡിമിയം

Read Explanation:

നിയോഡിമിയം ( Nd )

  • നിയോഡിമിയം ( Nd ) ഒരു ലാൻഥനോയിഡ് മൂലകമാണ് 
  • അറ്റോമിക നമ്പർ - 60 
  • ഇത് ഒരു അപൂർവ  എർത്ത് ലോഹം  ആണ് 
  • ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു 
  • വെള്ളിനിറത്തിലാണ് കാണപ്പെടുന്നത് 
  • ഭൂമിയുടെ പുറം പാളിയിൽ 38 ppm അളവിൽ ഇത് കാണപ്പെടുന്നു 
  • ഏറ്റവും ശക്തിയേറിയ സ്ഥിരകാന്തമാണ് നിയോഡിമിയം കാന്തം  
  • മൈക്രോ ഫോൺ , ലൌഡ് സ്പീക്കർ ,ഹെഡ്ഫോൺ ,ഗിറ്റാർ എന്നിവയിൽ ഉപയോഗിക്കുന്നു 
  • സ്ഫടികത്തിന് വിവിധ നിറങ്ങൾ നൽകാൻ നിയോഡിമിയം ഉപയോഗിക്കുന്നു 
  • ഇനാമലിന് നിറം നൽകാൻ നിയോഡിമിയം ലവണങ്ങൾ ഉപയോഗിക്കുന്നു 
  • പാറകളുടേയും ഉൽക്കകളുടെയും പഴക്കം തമ്മിലുള്ള ബന്ധം നിർണ്ണയിക്കുന്നതിന് സഹായകമായ രീതി - സമേറിയം -നിയോഡിമിയം രീതി 

Related Questions:

L ഷെല്ലിൽ ഉൾപ്പെടുന്ന സബ്ഷെൽ ഏതാണ് ?
ഏറ്റവും ക്രിയാശീലം കൂടിയ മൂലകം ഏതാണ് ?
ഹൈഡ്രജന്റെ അറ്റോമിക നമ്പർ ?
P ബ്ലോക്ക് മൂലകങ്ങൾ ?
ആൽക്കലി ലോഹങ്ങൾ രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന ഓക്സീരണാവസ്ഥ ?