ശബ്ദത്തിന്റെ കൂർമ്മതയെ എന്ത് എന്ന് പറയുന്നു?
Aഉച്ചത
Bവ്യാപ്തി
Cസ്ഥായി
Dആവൃത്തി
Answer:
C. സ്ഥായി
Read Explanation:
സ്ഥായിയും ഉച്ചതയും (Pitch and Loudness):
ശബ്ദത്തിന്റെ കൂർമ്മതയെ സ്ഥായി എന്നു പറയുന്നു.
ഇത് ശബ്ദത്തിന്റെ ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു.
സ്ത്രീശബ്ദം, ചീവിടിന്റെ ശബ്ദം, കുയിൽ നാദം എന്നിവ സ്ഥായി കൂടിയ ശബ്ദമാണ്.
പുരുഷശബ്ദം, താറാവിന്റെ ശബ്ദം, സിംഹത്തിന്റെ അമറൽ മുതലായവ സ്ഥായി കുറഞ്ഞ ശബ്ദമാണ്.
ഒരാളുടെ കേൾക്കാനുള്ള കഴിവാണ് ഉച്ചത
ഇത് ശബ്ദത്തിന്റെ ആവൃത്തിയെയും ചെവിയുടെ ശ്രവണശേഷിയെയും ആശ്രയിച്ചിരിക്കുന്നു.
ഉച്ചതയുടെ യൂണിറ്റ് ഡെസിബെൽ (dB)ആണ്.
