Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ബംഗാൾ പ്രവിശ്യയിലെ കുന്നിൻ പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത് രാജ്മഹൽ കുന്നുകൾ
  2. രാജമഹൽ കുന്നുകളിലെ പരമ്പരാഗതമായ വനങ്ങളിൽ വസിച്ചിരുന്നവരാണ് പഹാരികൾ
  3. പഹാരികൾ കൃഷിക്കായി ഉപയോഗിച്ച ഏക ആയുധമാണ് കൈക്കോട്ട്
  4. ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചിരുന്ന സന്താൾ വിഭാഗം രാജ്മഹൽ താഴ്വരകളിൽ സ്ഥിര താമസമാരംഭിക്കുകയും കലപ്പ ഉപയോഗിച്ചും വനങ്ങൾ വെട്ടിത്തെളിച്ചും കൃഷി ആരംഭിക്കുകയും ചെയ്തതിനെ തുടർന്ന് പഹാരികൾ കൂടുതൽ ഉൾഭാഗത്തേക്ക് താമസം മാറ്റേണ്ടിവന്നു

    A4 മാത്രം ശരി

    B1 മാത്രം ശരി

    Cഎല്ലാം ശരി

    D2 മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    പഹാരി കലാപം

    • ബംഗാൾ പ്രവിശ്യ എന്ന് അറിയപ്പെട്ടിരുന്നത് - ഇന്നത്തെ ഒഡീഷ, ഝാർഖണ്ഡ്, അസം, ബംഗ്ലാദേശ് എന്നിവ ഉൾപ്പെട്ട പ്രദേശങ്ങൾ

    • ബംഗാൾ പ്രവിശ്യയിലെ കുന്നിൻ പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത് - രാജ്മഹൽ കുന്നുകൾ

    • രാജമഹൽ കുന്നുകളിലെ പരമ്പരാഗതമായ വനങ്ങളിൽ വസിച്ചിരുന്നവർ - പഹാരികൾ

    • പഹാരികൾ കൃഷിക്കായി ഉപയോഗിച്ച ഏക ആയുധം - കൈക്കോട്ട് (പഹാരികളുടെ ബിംബം)

    • ക്ഷാമകാലത്ത് പഹാരികൾ നടത്തിയിരുന്ന ആക്രമങ്ങളിൽ നിന്നും അതിജീവിക്കാൻ ഗോത്ര മുഖ്യന്മാർക്ക് കപ്പം നൽകിയിരുന്നത്

    • ജമീന്ദാർമാർ

    • രാജ്മഹൽ കുന്നുകളിലൂടെയുള്ള കച്ചവടപ്പാത ഉപയോഗിക്കുന്ന കച്ചവടക്കാർ

    • പഹാരികളെ സംഘട്ടനത്തിലേക്ക് നയിച്ച കാരണങ്ങൾ

    • ബ്രിട്ടീഷുകാരുടെ സഹായത്തോടെ വനം വെട്ടിത്തെളിച്ചുകൊണ്ടുള്ള കൃഷിയുടെ വ്യാപനം

    • പഹാരികളെ സംസ്കാരമുള്ളവരാക്കാനും, ആധുനിക കൃഷി പരിശീലിപ്പിക്കാനുമുള്ള ബ്രിട്ടീഷുകാരുടെ ശ്രമം.

    • സമാധാനം നിലനിർത്തുന്നതിന് നിശ്ചിത തുക ബത്തയായി ഗോത്രമുഖ്യന്മാർക്ക് നൽകാമെന്ന് ധാരണ മുന്നോട്ട് വച്ച് അനുരഞ്ജനത്തിന് തയ്യാറായത് - ബ്രിട്ടീഷുകാർ

    • ബ്രിട്ടീഷുകാരുടെ അനുരഞ്ജന ശ്രമത്തെ ഭൂരിഭാഗം ഗോത്രമുഖ്യന്മാരും എതിർത്തു.

    • ബ്രിട്ടീഷുകാരും ജമീന്ദാരുമായുള്ള ഓരോ ഏറ്റുമുട്ടലിനൊടുവിലും പഹാരികൾ വനത്തിന്റെ ഉൾഭാഗത്തേക്ക് വലിഞ്ഞു.

    • പഹാരികൾ കൂടുതൽ ഉൾഭാഗത്തേക്ക് താമസം മാറ്റേണ്ടിവന്നതിന്റെ കാരണം - ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചിരുന്ന സന്താൾ വിഭാഗം രാജ്മഹൽ താഴ്വരകളിൽ സ്ഥിര താമസമാരംഭിക്കുകയും കലപ്പ ഉപയോഗിച്ചും വനങ്ങൾ വെട്ടിത്തെളിച്ചും കൃഷി ആരംഭിക്കുകയും ചെയ്തതിനെ തുടർന്ന്

    • സന്താളുകളുടെ ബിംബമായി കണക്കാക്കുന്നത് - കലപ്പ


    Related Questions:

    The Government of India 1919 Act got Royal assent in?
    The plan to transfer of power to the Indians and partition of the country was laid down in the
    Jamabandi Reforms were the reforms of :
    ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം 1792-ൽ മലബാർ പ്രദേശങ്ങൾ ബ്രിട്ടീഷുകാർക്ക് കൈമാറിയ രാജാവ് ആരാണ് ?
    Which of the following is correctly matched?