App Logo

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം എടുത്തെഴുതുക.

Aഅവന്റെ ഭാവിയെപ്പറ്റി ഓർത്തു ഞാൻ ആശങ്കാകുലനാണ്

Bഓരോ വീടുതോറും കയറണം.

Cആ സമയത്ത് എനിക്ക് ഒന്നും തോന്നിയില്ല

Dഇങ്ങനെ നാണം കെട്ട് ജീവിക്കുന്നതിനെക്കാൾ ഭേദം മരിക്കുകയല്ലേ നല്ലത് ?

Answer:

C. ആ സമയത്ത് എനിക്ക് ഒന്നും തോന്നിയില്ല

Read Explanation:

വാക്യശുദ്ധി 

  • എല്ലാ വെള്ളിയാഴ്ച തോറും പ്രാർത്ഥനയുണ്ട് (തെറ്റ്)
  • എല്ലാ വെള്ളിയാഴ്ചയും പ്രാർത്ഥനയുണ്ട് (ശരി)
  • വേറെ ഗത്യന്തരമില്ലാതെ അയാൾ മാപ്പു പറഞ്ഞു (തെറ്റ്)
  • ഗത്യന്തരമില്ലാതെ അയാൾ മാപ്പു പറഞ്ഞു (ശരി)
  • സുഖവും അതിനേക്കാൾ ഉപരി ദുഃഖവും ചേർന്നതാണ് ജീവിതം (തെറ്റ്)
  • സുഖവും അതിനേക്കാൾ  ദുഃഖവും ചേർന്നതാണ് ജീവിതം (ശരി)

Related Questions:

ശരിയായ വാക്യം /വാക്യങ്ങൾ ഏത് ?

  1. അഞ്ഞൂറ് തേങ്ങകൾ വിറ്റു.
  2. ഇരുപതു പശുക്കൾ വാങ്ങി.
  3. മുപ്പതു കുട്ടികൾ വന്നു.
  4. പതിനഞ്ചു മാങ്ങകൾ കൊടുത്തു വിട്ടു.
    തെറ്റായ പ്രയോഗമേത് ?
    ശരിയായ വാക്യം കണ്ടെത്തുക :

    ശരിയായ വാക്യങ്ങൾ /വാക്യം തെരഞ്ഞെടുക്കുക :

    i)സത്യം പറയുക എന്നത് ആവശ്യമാണ്

    ii)സ്വഭാഷയെ ദുഷിപ്പിക്കാതിരിക്കേണ്ടത് നമ്മുടെ കടമയാണ്

    iii)നിത്യവും വ്യായാമം ചെയ്യണമെന്നുള്ളത് അത്യാവശ്യമാണ്

    ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?