App Logo

No.1 PSC Learning App

1M+ Downloads
ശ്രീരാമകൃഷ്ണ മിഷന്റെ കേരള ഘടകത്തിലെ സജീവ പ്രവർത്തകനായിരുന്ന നവോത്ഥാന നായകൻ ?

Aആനന്ദതീർത്ഥൻ

Bശങ്കരാചാര്യൻ

Cവാഗ്ഭടാനന്ദൻ

Dആഗമാനന്ദ സ്വാമി

Answer:

D. ആഗമാനന്ദ സ്വാമി

Read Explanation:

ആഗമാനന്ദൻ

  • കാലടി രാമകൃഷ്ണ-അദ്വൈതാശ്രമത്തിന്റെ സ്ഥാപകനും മതപ്രചാരകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു ആഗമാനന്ദൻ.
  • 'കേരള വിവേകാനന്ദൻ' എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്.
  • കാലടിയിൽ ഇദ്ദേഹം സ്ഥാപിച്ച സംസ്കൃത വിദ്യാലയം ആണ്  ബ്രഹ്മാനന്ദോദയം.
  • അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകൾ ആരംഭിച്ചത് ആഗമാനന്ദ സ്വാമികളാണ്.
  • വിവേകാനന്ദ സന്ദേശം എന്ന കൃതിയുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം.

ശ്രീരാമകൃഷ്ണമിഷൻ

  • ശ്രീരാമകൃഷ്ണപരമഹംസരുടെ പ്രധാന ശിഷ്യനായ സ്വാമി വിവേകാനന്ദനാണ് അദ്ദേഹത്തിന്റെ ദർശനം പ്രചരിപ്പിക്കുവാൻ  മിഷൻ സ്ഥാപിച്ചത്.
  • രാമകൃഷ്ണമിഷൻ സ്ഥാപിച്ച വർഷം - 1897
  • ആസ്ഥാനം  - ബേലൂർ (പശ്ചിമ ബംഗാൾ)
  • രാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം - ശാരദാമഠം
  • ശ്രീരാമകൃഷ്ണമിഷന്റെ അദ്ധ്യക്ഷനായ ആദ്യ മലയാളി - സ്വാമി രംഗനാഥാനന്ദ
  • ആപ്തവാക്യം : "ആത്മാനോ മോക്ഷാർത്ഥം ജഗത്-ഹിതയാ ച"  (അവനവന്റെയും ലോകത്തിന്റെയും സായൂജ്യത്തിനായി)

Related Questions:

വില്ലുവണ്ടി സമരം നടത്തിയത് ആര്?
Who was the author of Mokshapradipam?
പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവാര്?
'വെസ്റ്റേൺ സ്റ്റാർ' എന്ന പത്രത്തിൻറെ മലയാള പരിഭാഷയായ 'പശ്ചിമ താരക' എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം ഏത്?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെൻ എന്ന പുസ്തകം എഴുതിയത് ആര്?