App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന സമിതിയുടെ അധ്യക്ഷൻ

Aമുഖ്യമന്ത്രി

Bസംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി

Cസംസ്ഥാന ശിശു വകുപ്പ് മന്ത്രി

Dആഭ്യന്തര മന്ത്രി

Answer:

C. സംസ്ഥാന ശിശു വകുപ്പ് മന്ത്രി

Read Explanation:

  • കേന്ദ്രനിയമമായ ബാലാവകാശ സംരക്ഷണ കമ്മീഷൻ ആക്റ്റ് 2005-ലെ  13(1) വകുപ്പ് പ്രകാരമാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ രൂപീകൃതമായത് 
  • ബാലാവകാശസംരക്ഷണത്തിനായി നിലവിലുളള നിയമപ്രകാരമുള്ള സുരക്ഷാവ്യവസ്ഥകള്‍ പരിശോധിക്കുകയും അവലോകനം ചെയ്യുകയും അവയുടെ ഫലപ്രദമായ നടത്തിപ്പിനായുളള മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുക എന്നതാണ് പ്രഥമ ലക്ഷ്യം
  • ഇത്തരം സുരക്ഷാവ്യവസ്ഥകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വാര്‍ഷികമായോ കമ്മീഷന് ഉചിതമായ ഇടവേളകളിലോ സര്‍ക്കാരിന് റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നു 
  • കേരള സംസ്ഥാന ബാലാവകാശ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ 7 അംഗങ്ങൾ ആണ് ഉള്ളത്
  • മൂന്നുവർഷം അല്ലെങ്കിൽ 65 വയസ്സാണ് ചെയർമാന്റെ കാലാവധി
  • മൂന്നുവർഷം അല്ലെങ്കിൽ 60 വയസ്സാണ് അംഗങ്ങളുടെ കാലാവധി
  • സംസ്ഥാന ബാലാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്ന സമിതിയുടെ അധ്യക്ഷൻ സംസ്ഥാന ശിശു വകുപ്പ് മന്ത്രിയാണ്.

Related Questions:

ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകുന്നത്?
സംസ്ഥാനത്തിൻ്റെ ഗവണ്മെണ്ട് ഓഫീസുകളിലെ അഴിമതിയെക്കുറിച്ചു അന്വേഷിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട ഏജൻസി ?
2017-ലെ കേരള ജയിൽ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ആരായിരുന്നു ?
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ എത്ര അംഗങ്ങളുണ്ട്?
കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട് സംബന്ധമായ റിപ്പോർട്ട് സമർപ്പിക്കാൻ കേരള സർക്കാർ 2014-ൽ നിയോഗിച്ച കമ്മിറ്റി: