Challenger App

No.1 PSC Learning App

1M+ Downloads

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സാമൂഹിക ക്ഷേമ പദ്ധതികൾ ലഭ്യമാക്കുന്നതിനായി ലക്ഷ്യമിടുന്ന വിഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

  1. ഭിന്നശേഷിക്കാർ
  2. മാനസിക വെല്ലുവിളി നേരിടുന്നവർ
  3. മുൻ കുറ്റവാളികൾ
  4. വിധവകൾ
  5. ആദിവാസികൾ

    Av മാത്രം

    Biv, v എന്നിവ

    Civ മാത്രം

    Dഎല്ലാം

    Answer:

    B. iv, v എന്നിവ

    Read Explanation:

    • കേരളത്തിൽ സാമൂഹിക നീതി വകുപ്പ് രൂപീകരിക്കപ്പെട്ട വർഷം- 1975 സെപ്റ്റംബർ 9
    • സമൂഹത്തിൽ അവശത അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനും സാമൂഹ്യക്ഷേമ പരിപാടികളും സേവനങ്ങളും നടപ്പിലാക്കുന്നതിനുമായി സ്ഥാപിതമായ വകുപ്പ് -സാമൂഹിക നീതി വകുപ്പ്
    • സാമൂഹ്യനീതി വകുപ്പിന്റെ പ്രധാന വിഭാഗം- സാമൂഹികനീതി ഡയറക്ടറേറ്റ്
    • സംസ്ഥാന സാമൂഹിക നീതി വകുപ്പ് സമൂഹ ക്ഷേമപദ്ധതികൾ ലഭ്യമാക്കുന്നതിനായി ലക്ഷ്യമിട്ടിരിക്കുന്ന വിഭാഗങ്ങൾ
      • ഭിന്നശേഷിക്കാർ,
      • മാനസിക വെല്ലുവിളി നേരിടുന്നവർ 
      • മുതിർന്ന പൗരന്മാർ, 
      • നിരാലംബർ
      • പ്രൊബേഷനർമാർ ,മുൻ കുറ്റവാളികൾ, 
      • സാമൂഹികമായി വ്യതിചലിക്കുന്ന വിഭാഗം
      • ട്രാൻസ്ജെൻഡർ. 

    Related Questions:

    ഇന്ത്യയിൽ നിയുക്ത നിയമനിർമ്മാണ പ്രക്രിയ കാര്യക്ഷമമാക്കുക എന്നതിനായി സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി മുന്നോട്ട് വെച്ച ശിപാർശകൾ ഏതെല്ലാം?

    1. ഒരു പ്രതിനിധി തന്റെ അധികാരം മറ്റൊരു പ്രവർത്തകന് സബ് - ഡെലിഗേറ്റ് ചെയ്യാൻ അനുവദിക്കുന്നതിന് മുൻപ് ചില സുരക്ഷാ വ്യവസ്ഥകൾ ഉറപ്പുവരുത്തണം.
    2. വിവേചനപരമായ നിയമങ്ങൾ ഭരണകൂടം രൂപപ്പെടുത്തരുത്.
    3. പാരന്റ് ആക്ട് നൽകുന്ന റൂൾമേക്കിംഗ് അധികാര പരിധിക്കപ്പുറം നിയമങ്ങൾ കടക്കുവാൻ പാടില്ല.
    4. ഭരണ സംവിധാനം ചട്ടങ്ങൾ ഉണ്ടാക്കുന്നതിൽ അമിതമായ കാലതാമസം ഉണ്ടാക്കരുത്.
    5. നിയമങ്ങളുടെ വ്യാഖ്യാനത്തിനുള്ള അന്തിമ അധികാരം ഭരണ നിർവ്വഹണ വിഭാഗത്തിൽ ആയിരിക്കണം.
      ജനന, മരണ, വിവാഹ രജിസ്ട്രേഷനുകൾ നടത്തുന്നതിനും സർട്ടിഫിക്കറ്റുകൾ നല്കുന്നതിനുമുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
      കേരള പൊതുഭരണ വകുപ്പിന് കീഴിലുള്ള പൊളിറ്റിക്കൽ വിഭാഗത്തിന് നൽകിയ പുതിയ പേര് ?
      ഒരു കാർഷിക വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ നെൽകൃഷി ചെയ്യുന്ന നിലം അറിയപ്പെടുന്നത്. ?
      കേരള ഭൂപരിഷ്കരണ ആക്ട് 1963 പ്രകാരം ഭൂമിയിലെ അവകാശ രേഖ ലഭിക്കുന്നതിലേക്കായി അപേക്ഷ സമർപ്പിക്കേണ്ടത് ആർക്കാണ്?