App Logo

No.1 PSC Learning App

1M+ Downloads
സമൂഹത്തിൽ ഒരു വ്യക്തിക്കുള്ള സ്ഥാനം ആ സമൂഹത്തിലെ മറ്റ് അംഗങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് നിർണയിക്കുന്നതിന് സഹായിക്കുന്ന ഉപകരണമാണ് :

Aസമൂഹാലേഖം

Bചെക്ക് ലിസ്റ്റ്

Cഉപാഖ്യാന രേഖ

Dസഞ്ചിത രേഖ

Answer:

A. സമൂഹാലേഖം

Read Explanation:

സാമൂഹാലേഖം (Sociometry)

  • ഗ്രൂപ്പുകളിൽ ഒരു വ്യക്തിയുടെ അളവ് നിശ്ചയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുള്ള വിമുഖതയും എത്രമാത്രം എന്ന് പരിശോധിക്കാനുമുള്ള ഒരു മാർഗ്ഗമാണ് ജെ.എൽ. മൊറീനോ വികസിപ്പിച്ച സാമൂഹ്യബന്ധ പരിശോധന / സാമൂഹാലേഖം .
  • വ്യക്തികള്‍ തങ്ങള്‍ക്ക് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരുടെ പേരുകള്‍ എഴുതുകയാണെങ്കില്‍ കൂടുതല്‍ പേര്‍ ആരെയാണ് തെരഞ്ഞടുത്തതെന്ന് അറിയാനാകും, ഇവരാണ് Stars
  • പരസ്പരം തെരഞ്ഞെടുത്ത ചെറുഗ്രൂപ്പുകളെയും ഇതിലൂടെ കണ്ടെത്താം, അത്തരം ഗ്രൂപ്പുകളാണ് Cliques
  • ആരും തെരഞ്ഞടുക്കാത്തവരും ഉണ്ടായേക്കാം, അവരാണ്  Isolates.

 


Related Questions:

പത്തുവയസുകാരനായ സൻജുവിന് ക്രിക്കറ്റ് ഒരു ഹരമാണ്. അവൻ നല്ല ഒരു ബാറ്ററും സ്പിൻ ബൗളറുമാണ്. ക്രിക്കറ്റിന്റെ ബാല പാഠങ്ങൾ അവൻ സ്വയം പഠിക്കുകയും മുതിർന്ന കളിക്കാരുമായി കളിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇന്ന് അവൻ കേരള സ്റ്റേറ്റ് ജൂനിയർ ക്രിക്കറ്റ് ടീം കളിക്കാരനാണ്. ഇത് അവന്റെ സ്കൂളിന് അഭിമാനിക്കാവുന്ന കാര്യമാണ്. സ്കൂളിലെ എത് രേഖയിലാണ് സൻജുവിന്റെ പേര് രേഖപ്പെടുത്തി സൂക്ഷിക്കേണ്ടത് ?
നേടിയ അറിവിൽ നിന്നും നിരന്തരം അറിവുകൾ കൂട്ടിച്ചേർത്തു അറിവിൻറെ വ്യാപ്തി വിപുലപ്പെടുത്തുന്നത പഠനരീതിയാണ് ?
കുട്ടികൾ അവർ ആഗ്രഹിക്കുന്ന പരിഗണന ലഭിക്കാതെ വരുമ്പോൾ സ്വീകരിക്കുന്ന ക്രിയാ തന്ത്രം :
ഒരു കുട്ടിയെക്കുറിച്ചുള്ള ആഴത്തിലും പരപ്പിലുമുള്ള പഠനത്തിന് ഉപയോഗിക്കാവുന്ന രീതി ഏത് ?
മോഹഭംഗത്തിൽ നിന്ന് രൂപം കൊള്ളുന്ന സമായോജന തന്ത്രം ഏത് ?