App Logo

No.1 PSC Learning App

1M+ Downloads
സിനക്റ്റിക്സ്, മസ്തിഷ്ക പ്രക്ഷാളനം, നാടകീകരണം എന്നീ തന്ത്രങ്ങൾ കുട്ടികളിലെ ഏത് കഴിവ് വർധിപ്പിക്കാനാണ് അധ്യാപകർ ഉപയോഗിക്കുന്നത് ?

Aഅതീത ചിന്ത

Bബുദ്ധി

Cസർഗാത്മകത

Dഅഭിരുചി

Answer:

C. സർഗാത്മകത

Read Explanation:

സർഗാത്മകത (Creativity)

  • പൂർണമായോ ഭാഗികമായോ ഉള്ള ഒരു പുതുമയുടെ നിർമ്മിതിയാണ് സർഗപരത  / സർഗാത്മകത - സ്റ്റാഗ്നർ & കാർവോസ്കി
  •  പുതിയതോ പുതുമയുള്ളതോ ആയ ഒരാശയത്തെയോ വസ്തുവിനെയോ സൃഷ്ടിക്കാനോ കണ്ടെത്താനോ ഒരു വ്യക്തിക്കുള്ള ശേഷിയാണ് സർഗപരത / സർഗാത്മകത - ഗിൽഫോർഡ്
  • സർഗ്ഗവാസന കുട്ടികളിൽ കണ്ടെത്തി പരിപോഷിപ്പിക്കാൻ ഈ രീതി സഹായകമാണ്
  • കുട്ടികളിൽ സർഗ്ഗാത്മകത വർധിപ്പിക്കാൻ ഉപയോഗിക്കുന്ന തന്ത്രങ്ങൾ :- സിനക്റ്റിക്സ്, മസ്തിഷ്ക പ്രക്ഷാളനം (Brainstormig), നാടകീകരണം

Related Questions:

ക്ലാസ്സിലെ എല്ലാ കുട്ടികളാലും അംഗീകരിക്കപ്പെട്ടവനാണ് ബാബു. ബാബു ആ ക്ലാസിലെ........ ആണ്.
വിരൽ നുകരൽ എന്നത് ഏതുതരം സമായോജന ക്രിയ തന്ത്രമാണ് ?
ഒരു സാമൂഹിക സംഘത്തിലെ അംഗങ്ങൾ തമ്മിലുള്ള സാമൂഹിക ബന്ധങ്ങൾ നിർണ്ണയിക്കുന്നതിന് വേണ്ടി വികസിപ്പിച്ച തന്ത്രം ?
നിരീക്ഷിക്കപ്പെടുന്ന വ്യവഹാരത്തിന്റെ പ്രത്യേകതകൾ എത്ര അളവിലും തീവ്രതയിലുമുണ്ടെന്ന് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്നത് എതിലൂടെയാണ്
When a person tried to make his or her thoughts and action according to others whom he like to follow, then this kind of activity is called which type of defense mechanism ?