സലിംഗബഹുവചനം
Aജനങ്ങൾ
Bസമരക്കാർ
Cദേവതമാർ
Dമിടുക്കർ
Answer:
C. ദേവതമാർ
Read Explanation:
സലിംഗബഹുവചനം
ലിംഗത്തോടുകൂടിയ ബഹുവചനം.
പുരുഷൻ, സ്ത്രീ ഇവ യിൽ ഏതിന്റെയെങ്കിലും ഒന്നിന്റെ ബഹുത്വത്തെ കാണിക്കാൻ വേണ്ടി ഉപയോഗിക്കുന്നു.
“മാർ', 'കൾ' എന്നിവ പ്രത്യയങ്ങളാണ്.
സലിംഗബഹുവ ചനത്തെ പുല്ലിംഗ ബഹുവചനം, സ്ത്രീലിംഗ ബഹുവചനം, നപുംസകലിംഗ ബഹുവചനം എന്നിങ്ങനെ മൂന്നായി തിരിക്കുന്നു.
a. പുല്ലിംഗബഹുവചനം
ആശാരി - ആശാരിമാർ
തട്ടാൻ - തട്ടാന്മാർ
സുന്ദരൻ - സുന്ദരന്മാർ
b. സ്ത്രീലിംഗ ബഹുവചനം
സ്ത്രീലിംഗ ശബ്ദത്തോട് ആർ "മാർ “കൾ പ്രത്യയം
വയ്ക്കുമ്പോൾ കിട്ടുന്ന രൂപം.
വനിത - വനിതകൾ
സ്നേഹിത - സ്നേഹിതമാർ
അമ്മ - അമ്മമാർ
c .നപുംസകലിംഗ ബഹുവചനം
നപുംസകലിംഗ ശബ്ദത്തോട് 'കൾ' എന്ന പ്രത്യം വയ്ക്കുമ്പോൾ കിട്ടുന്ന രൂപങ്ങൾ,
മരം + കൾ - മരങ്ങൾ
മല + കൾ - മലകൾ