App Logo

No.1 PSC Learning App

1M+ Downloads
സഹവർത്തിത പഠനം എന്നത് ഏതിന്റെ ഭാഗമാണ് ?

Aമാനവികതാവാദം

Bചേഷ്ടാവാദം

Cഘടനാവാദം

Dസാമൂഹ്യജ്ഞാനനിർമ്മിതിവാദം

Answer:

D. സാമൂഹ്യജ്ഞാനനിർമ്മിതിവാദം

Read Explanation:

സാമൂഹിക ജ്ഞാനനിർമ്മിതിവാദം (Social Constructivism)

  • വൈഗോട്സ്കിയാണ് സാമൂഹിക ജ്ഞാനനിർമ്മിതി വാദത്തിന്റെ വക്താവ്.
  • കുട്ടി സമൂഹവുമായി ഇടപെടുന്നതിൽ നിന്നും ജ്ഞാനം നിർമ്മിക്കുന്നുവെന്ന് സാമൂഹിക ജ്ഞാനനിർമ്മിതിവാദം വാദിക്കുന്നു.

 വൈഗോട്സ്കി

  • സാമൂഹികജ്ഞാന നിർമ്മിതിവാദത്തിൻറെ ഉപജ്ഞാതാവ് - വൈഗോട്സ്കി
  • മറ്റുള്ളവരുമായുള്ള സാമൂഹിക-സാംസ്കാരിക ഇടപെടലുകളിലൂടെയാണ് ഒരു വ്യക്തിയുടെ വൈജ്ഞാനിക വികസനം നടക്കുന്നത് എന്നാണ് സാമൂഹികജ്ഞാന നിർമ്മിതിവാദത്തിന്റെ വക്താക്കൾ വാദിച്ചത്.
  • പഠനാനുഭവംവും പഠനപ്രവർത്തനവും സാമൂഹികമായി അടുത്തും സഹകരിച്ചും നടക്കേണ്ടതാണ് എന്നാണ് സാമൂഹിക ജ്ഞാന നിർമിതിവാദ വക്താക്കളുടെ അഭിപ്രായം.
  • പഠന പ്രവർത്തനത്തിൽ സഹകരണാത്മക പഠനം, സഹവർത്തിത പഠനം എന്നിവയ്ക്ക് പ്രാമുഖ്യം നൽകണമെന്ന് അഭിപ്രായപ്പെട്ടത് - വൈഗോട്സ്കി.
  • കേരളത്തിലെ നിലവിലുള്ള സ്കൂൾ പാഠ്യപദ്ധതിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച മനശാസ്ത്രജ്ഞനാണ്  വൈഗോട്സ്കി.

വിഗോട്സ്കി നിർദ്ദേശിച്ചിരിക്കുന്ന പഠന രീതികൾ

(i) സംഘപഠനം (Group Learning) :പഠിതാക്കൾക്ക് പരസ്പരം സംസാരിക്കാനും മറ്റുള്ളവർ പറയുന്നത് കേൾക്കാനും അവസരം നൽകുന്ന പഠനസന്ദർഭങ്ങളിലൂടെ, വിജ്ഞാനം എന്നത് പങ്കുവയ്ക്കാൻ കഴിയുന്നതും സാമൂഹികമായി നിർമിക്കാൻ കഴിയുന്നതുമാണെന്ന ആശയം പഠിതാക്കളിൽ വളർത്തിയെടുക്കാം.

(ii) സംവാദാത്മകപഠനം (Dialogical Learning): ഉയർന്ന തലത്തിലുള്ള പഠനം നടത്തുന്നതിനുള്ള ഒരു രീതിയാണ് സംവാദം (Dialogue) • ആശയങ്ങൾ ഉന്നയിക്കുകയും ചർച്ച ചെയ്യുകയും ന്യായീകരിക്കുകയും തെളിവുകൾ നിരത്തുകയുമൊക്കെ ഇതിൽ നടക്കും. ചോദ്യങ്ങൾ, വിയോജിപ്പുകൾ, വിരുദ്ധവീക്ഷണങ്ങൾ, കൂട്ടിച്ചേർക്കലുകൾ എന്നിവ അവതരിപ്പിക്കപ്പെടുന്നു.

(iii) സഹവർത്തിതപഠനം (Collaborative learning): വ്യത്യസ്ത കഴിവുള്ളവരും വ്യത്യസ്ത സാമൂഹിക ചുറ്റുപാടിൽ നിന്നു വരുന്നവരുമായ കുട്ടികൾ അവർക്കു മുന്നിൽ ഉള്ള ഒരു പ്രശ്നം പരിഹരിക്കാനുള്ള ശ്രമ ഭാഗമായി അവർ ഒത്തുകൂടുന്നു. ഓരോരുത്തരുടെ മനസ്സിലുള്ള ആശയങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നു. പരസ്പരം പങ്കു വച്ചും സംവദിച്ചും ഓരോ കുട്ടിയും വികാസത്തിന്റെ ആദ്യത്തെ തലത്തിലേക്ക് കടക്കുന്നു.

(iv) സഹകരണാത്മക പഠനം (Cooperative Learning): കുട്ടികളുടെ വൈജ്ഞാനിക വികസനം വർദ്ധിപ്പിക്കുന്നതിന് വിഗോട്സ്കി നിർദ്ദേശികുന്ന ഒരു അധ്യാപന രീതിയാണ് സഹകരണാത്മക പഠനം. വിദ്യാർത്ഥികൾ സഹകരിച്ച് പ്രവർത്തിക്കുമ്പോൾ മറ്റുള്ളവർ പറയുന്നത് കേൾക്കാനും സഹായം നൽകാനും സ്വീകരിക്കാനും അഭിപ്രായവ്യത്യാസങ്ങൾ അനുരഞ്ജിപ്പിക്കാനും ജനാധിപത്യപരമായ പ്രശ്നങ്ങൾ പരിഹരിക്കാനും ഈ സമീപനത്തിലൂടെ പഠിക്കുന്നു.


Related Questions:

പോർട്ട്ഫോളിയോ വിലയിരുത്തൽ സൂചക ങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
പരിതോവസ്ഥയുമായി ഇടപഴുകുന്നതിൻ്റെ ഫലമായി ജ്ഞാത്യ ഘടനയിൽ സ്വാംശീകരിക്കപ്പെടുന്ന വൈജ്ഞാനികാംശങ്ങൾ ?
The Phallic Stage is crucial for developing:
Which of the following is a behavioral problem often seen in adolescents?
Stimulus-Response Model explains input for behaviour as: