സാമൂഹിക ജീവിതത്തിലും പഠനത്തിലും വൈകാരിക ബുദ്ധിയുടെ പ്രാധാന്യം വിശദമാക്കിയത് ആര് ?
Aആൽഫ്രഡ് ബിനെ
Bഗാർഡ്നർ
Cഡാനിയേൽ ഗോൾമാൻ
Dസ്കിന്നർ
Answer:
C. ഡാനിയേൽ ഗോൾമാൻ
Read Explanation:
വൈകാരിക ബുദ്ധി (Emotional Intelligence)
- വൈകാരിക അവസ്ഥകളെ ബുദ്ധിപരമായി നിയന്ത്രിക്കാനുള്ള കഴിവാണ് വൈകാരിക ബുദ്ധി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അതായത് ഒരു വ്യക്തിക്ക് തൻറെയും മറ്റുള്ളവരുടേയും വൈകാരിക അവസ്ഥകളെ തിരിച്ചറിയാനും വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുത്താനുമുള്ള പ്രചോദനമായി തിരിച്ചറിവിനെ ഉപയോഗപ്പെടുത്താനുള്ള സാമൂഹ്യമായ ബുദ്ധിശക്തിയെ വൈകാരിക ബുദ്ധി എന്നു പറയുന്നു.
- വൈകാരിക ബുദ്ധി എന്ന ആശയം അവതരിപ്പിച്ചത് പീറ്റര്‍ സലോവയാണ് .
- 1995 ഡാനിയേൽ ഗോൾമാൻ്റെ Emotional Intelligence എന്ന പുസ്തകത്തിലൂടെ വൈകാരിക ബുദ്ധിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു. അങ്ങനെ ജീവിത വിജയത്തെ നിർണയിക്കുന്ന നിർണായക ഘടകമായി ബുദ്ധിയെ സ്വീകരിക്കുകയും ചെയ്തു.
ഡാനിയേൽ ഗോൾമാൻ്റെ അഭിപ്രായപ്രകാരം 5 അടിസ്ഥാന ശേഷികൾ ആണ് വൈകാരിക ബുദ്ധിയെ നിർണയിക്കുന്നത്.
- അഹം ബോധം / സ്വാവബോധം (Self awareness) - നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക (Knowing our emotion)
- ആത്മനിയന്ത്രണം / (Self regulation) - വികാരങ്ങളെ നിയന്ത്രിക്കുക (Managing our emotion)
- ആത്മചോദനം / അഭിപ്രേരണ (Self motivation) - സ്വയം പ്രചോദിതമാവുക / (Motivating ourselves)
- സഹഭാവം / അനുതാപം (Empathy) - മറ്റുള്ളവരുടെ വികാരങ്ങളെ അറിയുകയും സ്വാധീനിക്കുകയും ചെയ്യുക / (Recognising the emotions of others)
- സാമൂഹിക നൈപുണികൾ (Social skills) - ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് / (Dealing relations effectively)
വൈകാരിക ബുദ്ധിയുടെ സവിശേഷതകൾ
- ചിന്തിച്ച് തീരുമാനമെടുക്കാനുള്ള കഴിവ്.
- വികാരങ്ങളെ തിരിച്ചറിയാനും ഔചിത്യപൂർവം പ്രകടിപ്പിക്കാനുമുള്ള ശേഷി.
- ആശയവിനിമയശേഷി മൂലം മറ്റുള്ളവരുടെ ശ്രദ്ധയും വിശ്വാസവും പിടിച്ചു പറ്റാനുമുള്ള കഴിവ്.
- നർമ്മബോധത്തോടെ ജീവിത പ്രതിസന്ധികളെ നേരിടാനുള്ള ശേഷി.
- ചുമതലകൾ ഏറ്റെടുക്കാനുള്ള സന്നദ്ധത.
- മറ്റുള്ളവരെ പ്രചോദിപ്പിക്കാനുള്ള കഴിവ്.
- ആശയസംഘർഷങ്ങളെ ആരോഗ്യകരവും ക്രിയാത്മകവുമായ രീതികളിൽ പരിഹരിക്കുന്നതിനുള്ള ശേഷി.