സാമൂഹീകരണ പ്രക്രിയയുടെ അടിസ്ഥാന ഘടകം ഏത് ?
Aകൂട്ടുകാർ
Bവിദ്യാലയം
Cകുടുംബം
Dമാധ്യമങ്ങൾ
Answer:
C. കുടുംബം
Read Explanation:
- ഒരു വ്യക്തിയെ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തനാക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം (Socialisation)
- സാമൂഹീകരണത്തിന് സഹായിക്കുന്ന പ്രധാന ഘടകങ്ങൾ :
- കുടുംബം
- കൂട്ടുകാർ
- വിദ്യാലയം
- മാധ്യമങ്ങൾ
- സാമൂഹീകരണ പ്രക്രിയയിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് - കുടുംബം
- മാതാപിതാക്കളിൽനിന്നാണ് നാം പെരുമാറ്റശീലങ്ങൾ പഠിക്കുന്നത്. അതിനാൽ സാമൂഹീകരണപ്രക്രിയയിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് കുടുംബമാണെന്നു പറയാം.
- മാതാപിതാക്കളാണ് കുട്ടിക്ക് സാമൂഹീകരണത്തിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകുന്നത്.
- നന്മയും തിന്മയും ശരിയും തെറ്റും തിരിച്ചറിയാൻ നാം പഠിക്കുന്നത് കുടുംബത്തിൽ നിന്നാണ്.
