Challenger App

No.1 PSC Learning App

1M+ Downloads
സൂര്യൻ മാതൃ ഗ്യാലക്സിയായ ക്ഷീരപഥത്തിൻ്റെ കേന്ദ്രത്തെ ഒരു തവണ വലം വയ്ക്കാനെടുക്കുന്ന സമയം അറിയപ്പെടുന്നത് ?

Aകോസ്‌മിക് ഇയർ

Bപാർസെക്‌

Cപ്രകാശ വർഷം

Dഅസ്ട്രോണമിക്കൽ യൂണിറ്റ്

Answer:

A. കോസ്‌മിക് ഇയർ

Read Explanation:

കോസ്‌മിക് ഇയർ

  • സൂര്യൻ മാതൃ ഗ്യാലക്സിയായ ക്ഷീരപഥത്തിൻ്റെ കേന്ദ്രത്തെ ഒരു തവണ വലം വയ്ക്കാനെടുക്കുന്ന സമയം.

  • 25 കോടി വർഷമാണ് ഒരു കോസ്‌മിക് ഇയർ


പ്രകാശവർഷം (Light year)

  • നക്ഷത്രങ്ങൾക്കിടയിലെ ദൂരമളക്കാനുള്ള ഏകകം. 

  • പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരം.

  • പ്രകാശം ഒരു സെക്കന്ററിൽ സഞ്ചരിക്കുന്ന ദൂരം ഏകദേശം 3 ലക്ഷം കിലോമീറ്ററാണ് (3X10 ms.)

  •  ഒരു പ്രകാശവർഷം എന്നത് ഏകദേശം 9.4 ലക്ഷം കോടി കിലോമീറ്ററാണ് (9.4X1015 മീ.).

പാർസെക്‌ (Parsec)

  • ഗ്യാലക്‌സികൾ തമ്മിലുള്ള ദൂരം കണക്കാക്കുന്ന യൂണിറ്റാണ് പാർസെക്.

  •  3.26 പ്രകാശവർഷത്തിൽ തുല്യമാണ് ഒരു പാർസെക്.


അസ്ട്രോണമിക്കൽ യൂണിറ്റ് (AU)

  • സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം കണക്കാക്കുന്നതിനുള്ള ഏകകമാണ് അസ്ട്രോണമിക്കൽ യൂണിറ്റ്.


Related Questions:

മഹാവിസ്ഫോടനത്തിന്റെ ആദ്യ മൂന്ന് മിനിട്ട് സമയംകൊണ്ട് ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ രൂപമായ .............. ഉടലെടുത്തു.
സ്റ്റീഫൻ ഹോക്കിൻസിൻ്റെ തമോഗർത്ത സിദ്ധാന്തങ്ങൾക്കെതിരെ രംഗത്തുവന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ?

താഴെപ്പറയുന്നവയിൽ ശനിയുടെ ഉപഗ്രഹം അല്ലാത്തതേത് ?

1.അറ്റ്ലസ്

2.റിയ

3.മിറാൻഡ

4.ഹെലൻ

ഏത് ഗ്രഹത്തിന്റെ പ്രത്യേകതകളാണ് താഴെ പറയുന്നതെന്ന് തിരിച്ചറിയുക ? 

  1. ഭുമിയുടേതിന് തുല്യമായ കാന്തിക മണ്ഡലമുള്ള ഗ്രഹം  
  2. ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം  
  3. റോമാക്കാരുടെ സന്ദേശവാഹക ദേവന്റെ പേര് നൽകിയിരിക്കുന്ന ഗ്രഹം  
  4. ഈ ഗ്രഹത്തിലെ ഗർത്തങ്ങൾക്ക് ഹോമർ, വാല്മീകി, വ്യാസൻ എന്നീ വ്യക്തികളുടെ പേര് നൽകിയിരിക്കുന്നു 
ശുക്രനിലെ ഏറ്റവും ഉയരമുള്ള പർവതനിര ?