സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ ആസ്ഥാനം എവിടെയാണ് ?
Aമുംബൈ
Bകൊൽക്കത്ത
Cന്യൂഡൽഹി
Dബെംഗളൂരു
Answer:
C. ന്യൂഡൽഹി
Read Explanation:
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA:
- 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 10(1) പ്രകാരം രൂപീകരിച്ച ഒരു നിയന്ത്രണ അതോറിറ്റിയാണ് കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോറിറ്റി.
- 24 ജൂലൈ 2020ന് നിലവിൽ വന്ന ഈ സ്ഥാപനത്തിൻറെ ആസ്ഥാനം ഡൽഹിയാണ്.
- ഒരു ചീഫ് കമ്മീഷണറും രണ്ട് കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി.
- നിധി ഖാരെയാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിലവിലെ ചീഫ് കമ്മീഷണർ
ഉപഭോകൃത സംരക്ഷണ അതോറിറ്റിയുടെ അധികാരങ്ങൾ:
- ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനങ്ങളിൽ അന്വേഷണം നടത്തുകയും പരാതികൾ/പ്രോസിക്യൂഷൻ സ്ഥാപനം നടത്തുകയും ചെയ്യുക,
- സുരക്ഷിതമല്ലാത്ത സാധനങ്ങളും സേവനങ്ങളും തിരിച്ചുവിളിക്കാൻ നിർദേശം നൽകുക.
- അന്യായമായ വ്യാപാര രീതികളും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും നിർത്തലാക്കാൻ ഉത്തരവിടുക.
- തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ നിർമ്മാതാക്കൾ/പ്രസാധകർ എന്നിവർക്കെതിരെ പിഴ ചുമത്തുക.