App Logo

No.1 PSC Learning App

1M+ Downloads
സൈക്കിൾ ഓടിക്കാൻ അറിയുന്ന ഒരാൾക്ക് മോട്ടോർ ബൈക്കും ഓടിക്കാൻ കഴിയുന്നത് താഴെക്കൊടുത്ത ഏത് തരം പഠന സംക്രമണത്തിന് ഉദാഹരണമാണ് ?

Aശൂന്യ സംക്രമണം

Bന്യൂന സംക്രമണം

Cഅൽപ സംക്രമണം

Dഅധിക സംക്രമണം

Answer:

D. അധിക സംക്രമണം

Read Explanation:

  • പഠന സംക്രമണം / പഠനാന്തരണം (Transfer of Learning)
  • നേരത്തെ പഠിച്ച കാര്യങ്ങൾ പുതിയ പഠനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെയാണ് പഠനാന്തരണം എന്ന് പറയുന്നത്.
  • പഠനാന്തരണം പ്രധാനമായും മൂന്നു വിധത്തിൽ സംഭവിക്കുന്നു.
  1. അനുകൂല പഠനാന്തരണം / അധിക സംക്രമണം (Positive Transfer):-  ആദ്യം പഠിച്ച കാര്യങ്ങൾ പുതിയ പഠനത്തിന് സഹായകമാകുന്നുവെങ്കിൽ  അതിനെ അനുകൂല പഠനാന്തരണം എന്നു പറയുന്നു.
  2. ന്യൂന സംക്രമണം (Negative Transfer) :- ആദ്യം പഠിച്ച കാര്യങ്ങൾ പുതിയ പഠനത്തിന് പ്രതികൂലം ആകുന്നു എങ്കിൽ അതിനെ ന്യൂന സംക്രമണം എന്നു പറയുന്നു.
  3. ശൂന്യ പഠനാന്തരണം (Zero Transfer) :- പഴയ പഠനം പുതിയ പഠനത്തെ പ്രോത്സാഹിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നില്ല എങ്കിൽ അതിനെ ശൂന്യ പഠനാന്തരണം എന്നു പറയുന്നു.

Related Questions:

ബാല്യകാല വികാരങ്ങളുടെ സവിശേഷത അല്ലാത്തത് ?
കുട്ടികളിൽ കാണുന്ന സാമൂഹികപരമായി ആശ്വാസകരം അല്ലാത്ത ഒരു സ്വഭാവ സവിശേഷതയാണ് ?
S ആകൃതിയിലുള്ള പഠന മേഖല ഉണ്ടാകുന്ന പഠന വക്രം ഏത് ?
ലക്ഷ്യം നിർണ്ണയിക്കുവാൻ ഉള്ള ശേഷി, ശാരീരികമായും മാനസികമായും വേണ്ട പരിപക്വത, പൂർവാർജിത നൈപുണികൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള ശിശുവിൻറെ വികസനമാണ്.........?
ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി വികസിപ്പിച്ചത് ?