App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യാനന്തരം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുനസംഘടിപ്പിക്കണം എന്ന പ്രമേയം അവതരിപ്പിച്ച സംസ്ഥാന കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏതു?

Aഒറ്റപ്പാലം

Bപയ്യന്നൂർ

Cതൃശൂർ

Dകൊച്ചി

Answer:

B. പയ്യന്നൂർ

Read Explanation:

  • കേരളത്തിൽ നടന്ന നാലമത് കോൺഗ്രസ് സമ്മേളനമായിരുന്നു പയ്യന്നൂർ കോൺഗ്രസ് സമ്മേളനം.
  • 1928 മെയ് 25, 26, 27 തീയതികളിൽ നടന്ന സമ്മേളനത്തിൽ വെച്ചാണ്‌ ഇന്ത്യയിൽ ആദ്യമായി പൂർണസ്വാതന്ത്ര്യ പ്രമേയം അവതരിപ്പിച്ചത്.
  • മഹാകവി കുട്ടമത്തായിരുന്നു സ്വാഗതസംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നത്. 
  • അജാനൂർ യുവജനസംഘം പ്രവർത്തകർ കെ. ടി. കുഞ്ഞിരാമൻ നമ്പ്യാരുടെ നേതൃത്വത്തിൽ വളണ്ടിയർ‌മാരായി ആദ്യവസാനം പ്രവർത്തിച്ചു. 
  • പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആയിരുന്നു യോഗാദ്ധ്യക്ഷൻ.
  • ഇന്ത്യയിൽ തന്നെ ആദ്യമായി പൂർണസ്വാതന്ത്ര്യപ്രമേയം കെ. കേളപ്പൻ അവതരിപ്പിച്ചു. അതിനെ പിന്താങ്ങി സംസാരിച്ചത് വിദ്വാൻ പി. കേളുനായരാണ്‌

Related Questions:

മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനങ്ങളുടെ വർഷവും,ജില്ലയും,അധ്യക്ഷൻമാരെയും താഴെ തന്നിരിക്കുന്നു.അവയിൽ ശരിയായത് ഏതെല്ലാമാണ് ?

1.1916   -   പാലക്കാട്        - ആനിബസൻ്റ്

2.1917   -   കോഴിക്കോട്  -  സി.പി രാമസ്വാമി അയ്യർ

3.1918   -    വടകര             -  കെ. പി രാമൻ മേനോൻ 

4.1919   -    തലശ്ശേരി        -   അലിഖാൻ ബഹദൂർ

ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

  1. കേരളത്തിലെ ആദ്യ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം -114
  2. കേരളത്തിലെ നിയമസഭായിലെ അംഗങ്ങളുടെ എണ്ണം -127
  3. 12 മണ്ഡലങ്ങളിൽ നിന്നും 2 അംഗങ്ങൾ വീതം തിരഞ്ഞെടുക്കപ്പെട്ടു .
  4. ഇതിൽ 11 മണ്ഡലങ്ങൾ ജാതിക്കും, 1 മണ്ഡലം പട്ടിക വർഗത്തിനും സംവരണം ചെയ്തിട്ടുണ്ടായിരുന്നു.
    തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രെസ്സിൻ്റെ ആദ്യ വാർഷിക സമ്മേളനം നടന്നത് എവിടെ ആണ് ?
    ഐക്യകേരളം എന്ന പ്രമേയം പാസാക്കിയ നാട്ടുരാജ്യ പ്രജാ സമ്മേളനം നടന്ന സ്ഥലം ഏത്?
    തിരുവിതാംകൂറിലെ അവസാന പ്രധാനമന്ത്രിയും തിരുകൊച്ചിയിലെ ആദ്യ മുഖ്യമന്ത്രിയും ആയിരുന്ന നേതാവ് :