സൗരയൂഥത്തിൽ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ കാണപ്പെടുന്ന ഗ്രഹസമാനമായ ചെറുവസ്‌തുക്കൾ ?Aക്ഷുദ്രഗ്രഹങ്ങൾBധൂമകേതുക്കൾCഉൽക്കകൾDകുള്ളൻ ഗ്രഹങ്ങൾAnswer: A. ക്ഷുദ്രഗ്രഹങ്ങൾ Read Explanation: ഛിന്നഗ്രഹങ്ങൾ (ക്ഷുദ്രഗ്രഹങ്ങൾ AsteroidS)സൗരയൂഥത്തിൽ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ കാണപ്പെടുന്ന ഗ്രഹസമാനമായ ചെറുവസ്‌തുക്കളാണ് ഛിന്നഗ്രഹങ്ങൾ (ക്ഷുദ്രഗ്രഹങ്ങൾ).തകർന്ന ഗ്രഹങ്ങളുടെ അവശിഷ്‌ടങ്ങളാണ് ഇവയെന്ന് കരുതപ്പെടുന്നു.ക്ഷുദ്രഗ്രഹങ്ങൾ കാണപ്പെടുന്ന പ്രദേശമാണ് "ആസ്റ്ററോയ്‌ഡ് ബെൽറ്റ്'.ഛിന്നഗ്രഹം എന്ന പദം ആദ്യമായി ഉപയോഗിച്ചത് വില്യം ഹെർഷൽ ആണ്.ഛിന്നഗ്രഹങ്ങളിൽ വലുപ്പം കൂടിയവ പ്ലാനറ്റോയ്‌ഡ്‌സ് എന്ന് വിളിക്കപ്പെടുന്നുണ്ട്.ഭ്രമണപഥത്തിൻ്റേയും രാസഘടനയുടേയും പ്രത്യേകതകൾ കൊണ്ടാണ് ഛിന്നഗ്രഹങ്ങൾ ധൂമകേതുക്കളിൽ നിന്നും വ്യത്യസ്‌തമാകുന്നത്. Read more in App