1940 മുതൽ 1970 വരെ കാർഷിക മേഖലയിൽ ഉൽപാദനം വർധിപ്പിക്കാനായി ആഗോളതലത്തിൽ വ്യാപകമായി നടപ്പാക്കിയ ഗവേഷണ, വികസന, സാങ്കേതികവിദ്യാകൈമാറ്റമാണ് ഹരിതവിപ്ലവം (Green Revolution).
1940കളിൽ മെക്സിക്കോയിൽ ഡോ. നോർമൻ ഇ. ബോർലാഗിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഈ പദ്ധതിയുടെ സമ്പൂർണ്ണവിജയം ക്രമേണ ലോകമാകെ വ്യാപിക്കുകയായിരുന്നു.