ഹാരപ്പയിൽ നെല്ല് കൃഷി ചെയ്തിരുന്നതിൻ്റെ തെളിവുകൾ ലഭിച്ച റംഗ്‌പൂർ, ലോഥാൽ എന്നീ പ്രദേശങ്ങൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?Aരാജസ്ഥാൻBഗുജറാത്ത്Cഉത്തർപ്രദേശ്Dമഹാരാഷ്ട്രAnswer: B. ഗുജറാത്ത് Read Explanation: ഹാരപ്പയിലെ ധാന്യപ്പുരകളും, കൃഷിരീതിയും ഹരപ്പയിൽ കണ്ടെത്തിയ നഗരാവശിഷ്‌ടങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ധാന്യപ്പുരകൾ. ധാന്യങ്ങൾ ഉണക്കാനും സംഭരിക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്ന വലിയ കെട്ടിടങ്ങളായിരുന്നു അവ. ഗോതമ്പ്, ബാർലി, തിന, എള്ള്, പയർവർഗങ്ങൾ തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ അവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ റംഗ്‌പൂർ, ലോഥാൽ എന്നിവിടങ്ങളിൽനിന്ന് നെല്ല് കൃഷി ചെയ്തിരുന്നതിൻ്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇവ കൂടാതെ പരുത്തിയും കൃഷി ചെയ്തിരുന്നു. നഗരത്തിലെ ജനങ്ങൾ ഭക്ഷണാവശ്യത്തിനും തൊഴിലുകൾക്കുമായി ഗ്രാമങ്ങളെ ആശ്രയിച്ചിരുന്നു. നഗരങ്ങളിലെ ഉല്പാദനവസ്‌തുക്കളുടെ പ്രധാന വിപണി ഗ്രാമങ്ങളായിരുന്നു. Read more in App