App Logo

No.1 PSC Learning App

1M+ Downloads
ഹാരപ്പൻ സംസ്കാരം കണ്ടെത്തിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം ?

A1920

B1922

C1924

D1926

Answer:

C. 1924

Read Explanation:

ഹാരപ്പൻ സംസ്കാരം

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ നാഗരിക സംസ്കാരം - സിന്ധുനദീതട സംസ്കാരം 
  • സിന്ധു നദീതട സംസ്കാരം എന്ന പേര് നിർദ്ദേശിച്ചത് - സർ ജോൺ മാർഷൽ
  • സിന്ധു നദീതട സംസ്കാരത്തിന്റെ മറ്റൊരു പേര് - ഹാരപ്പൻ സംസ്കാരം 
  • സിന്ധു നദീതട സംസ്കാരം എന്നറിയപ്പെടാനുള്ള കാരണം സിന്ധു നദിയുടെയും അതിന്റെ ക വഴികളുടെയും തീരത്തെ വിവിധ പ്രദേശ ങ്ങളിലാണ് ഈ സംസ്കാരം നിലനിന്നി രുന്നത് 
  • സിന്ധുനദീതട സംസ്കാരത്തെ ഹാരപ്പൻ സംസ്കാരം എന്ന് വിളിക്കാനുള്ള കാരണം സിന്ധു നദീതട സംസ്കാരത്തിന്റെ ആദ്യ തെളിവുകൾ ഹാരപ്പയിൽ നിന്ന് ലഭിച്ചതിനാൽ
  • സിന്ധു നദീതട സംസ്കാരത്തിന്റെ ആദ്യത്തെ ഉൽഖനനം നടന്നത് - പാകിസ്ഥാനിലെ ഹാരപ്പയിൽ 
  • സിന്ധുനദീതട സംസ്കാരത്തിന്റെ കേന്ദ്രം സിന്ധുവും അതിന്റെ പോഷകനദികളും അടങ്ങുന്ന പ്രദേശം
  • ഹാരപ്പൻ ജനതയെ മെസപ്പൊട്ടേമിയക്കാർ വിളിച്ചിരുന്ന പേര് - മെലൂഹ
  • ഹാരപ്പൻ സംസ്കാരത്തിന്റെ ഉപജ്ഞാതാക്കളായി കരുതപ്പെടുന്നത് - ദ്രാവിഡർ
  • ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടമായി പൊതുവെ കണക്കാക്കുന്നത് - ബി.സി.ഇ. 2700 മുതൽ ബി.സി.ഇ 1700 വരെ
  • ഹാരപ്പൻ സംസ്കാരത്തിന്റെ പരിണാമത്തെ മൂന്ന് ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത് 
    • പൂർവ ഹാരപ്പൻ (ബി.സി.ഇ 3500 - 2700)
    • പക്വ ഹാരപ്പൻ (ബി.സി.ഇ 2600 - 1900)
    • പിൽക്കാല ഹാരപ്പൻ (ബി.സി.ഇ 1700-1500)
  •  ഹാരപ്പൻ സംസ്കാരത്തിന്റെ പ്രധാന സവിശേഷതകൾ
    • നഗരാസൂത്രണം
    • അഴുക്കുചാൽ സമ്പ്രദായം
    • ധാന്യപുരകൾ
    • കച്ചവട കേന്ദ്രങ്ങൾ
    • ചുട്ട ഇഷ്ടിക കൊണ്ടുള്ള ബഹുനില വീടുകൾ
  • ഹാരപ്പൻ ഉത്ഖനനത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ തലവൻ - സർ. ജോൺ മാർഷൽ .
  • 1921-ൽ സർ ജോൺ മാർഷൽ ആർക്കിയോള ജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടറായിരുന്ന കാലത്ത് നടന്ന ഉത്ഖനനത്തിലടെയാണ് ഹാരപ്പൻ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് .
  • ഹാരപ്പൻ സംസ്കാരം കണ്ടെത്തിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം 1924
    • (പ്രഖ്യാപിച്ചത് - സർ. ജോൺ മാർഷൽ) .
  • ആദ്യമായി ഹാരപ്പൻ പ്രദേശം സന്ദർശിച്ച് തകർന്ന നഗരത്തിന്റെ അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞ വ്യക്തി - ചാൾസ് മേസൺ (1862)

Related Questions:

Who conducted excavations in Harappa?
രണ്ടാമതായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രം ?
ഹാരപ്പൻ നഗരാസൂത്രണത്തിൽ നഗരത്തിന് പടിഞ്ഞാറുള്ള ഉയർന്ന ഭാഗം ഉപയോഗിച്ചിരുന്നത് ?

ഹാരപ്പ, മെസോപ്പൊട്ടോമിയൻ സംസ്കാരങ്ങൾ തമ്മിൽ കച്ചവടങ്ങൾ നടന്നിരുന്നതിനുള്ള തെളിവാണ്

  1. മെസൊപ്പൊട്ടാമിയൻ ലിഖിതങ്ങളിലെ മെലൂഹ എന്ന പ്രദേശ പരാമർശം.
  2. ഹാരപ്പയിൽ നിന്ന് ലഭിച്ച മെസൊപ്പൊട്ടോമിയൻ മുദ്രകൾ.
  3. വെങ്കലത്തിൽ തീർത്ത പായ്ക്കപ്പലിന്റെ രൂപങ്ങൾ കണ്ടെടുത്തത്
    The main occupation of the people of Indus - valley civilization was :