Challenger App

No.1 PSC Learning App

1M+ Downloads
ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞു രക്തപ്രവാഹം തടസ്സപ്പെടുന്നത് കാരണം കാണപ്പെടുന്ന രോഗാവസ്ഥ ഏത് ?

Aഅമിതരക്തസമ്മർദം

Bപക്ഷാഘാതം

Cഹൃദയാഘാതം

Dഹൈപ്പറ്റൈറ്റിസ്

Answer:

C. ഹൃദയാഘാതം

Read Explanation:

  • പ്രമേഹം - ഇൻസുലിന്റെ കുറവോ പ്രവർത്തന വൈകല്യമോ 
  • ഫാറ്റ് ലിവർ - കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുവാൻ ഇടയാകുന്നു 
  • പക്ഷാഘാതം - മസ്തിഷ്കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്നത് , രക്തപ്രവാഹം തടസ്സപ്പെടുത്തുന്നത് 
  • അമിത രക്തസമ്മർദ്ദം - കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്നു
  • ഹൃദയാഘാതം - ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞു രക്തപ്രവാഹം തടസ്സപ്പെടുന്നത് 
  • ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ ഫലമായി അവയുടെ വ്യാസം കുറഞ്ഞു വരുകയും തന്മൂലം രക്തപ്രവാഹം കുറയുന്ന അവസ്ഥയാണ് അതെറോസ്‌ക്‌ളിറോസിസ്.
  • ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതുമൂലം അനുഭവപ്പെടുന്ന നെഞ്ചുവേദന - ആൻജിന

Related Questions:

വഴുതനയിലെ വാട്ടരോഗം പരത്തുന്ന രോഗാണുക്കൾ ഏത് ?

സിക്കിൾസെൽ അനീമിയയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

1.സിക്കിൾസെൽ അനീമിയ ഒരു ജീവിതശൈലി രോഗമാണ്.

2.സിക്കിൾസെൽ അനീമിയയിൽ അരുണരക്താണുക്കളുടെ ഓക്സിജന്‍ വാഹകശേഷി കുറയുന്നു, അരിവാള്‍ രൂപത്തിലായ രക്തകോശങ്ങള്‍ രക്തക്കുഴലുകളില്‍ തങ്ങിനിന്ന് രക്തപ്രവാഹം തടസ്സപ്പെടുന്നു.ഇതുമൂലം രോഗിക്ക് വിളർച്ച അനുഭവപ്പെടുന്നു.

പക്ഷാഘാതം ബാധിക്കുന്ന അവയവം ഏത് ?
ശ്വാസകോശ ക്യാൻസറിന്റെ പ്രധാന കാരണം :
അന്തരീക്ഷവായുവിലൂടെ പകരാത്ത രോഗം ഏത്?