App Logo

No.1 PSC Learning App

1M+ Downloads
ഹോർത്തൂസ് മലബാറിക്കസിലെ ചിത്രങ്ങൾ വരച്ചത് ആര് ?

Aഇമ്മാനുവൽ കർനെയ്‌റോ

Bഇട്ടി അച്യുതൻ

Cജോൺ മാത്യൂസ്

Dകെ.എസ് മണിലാൽ

Answer:

C. ജോൺ മാത്യൂസ്

Read Explanation:

ഹോർത്തൂസ് മലബാറിക്കസ്

  • മലബാറിലെ ഔഷധസസ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ ഗ്രന്ഥം
  • മലയാള ഭാഷയിൽ അച്ചടിച്ച ആദ്യ ഗ്രന്ഥം
  • 'കേരളാരാമം' എന്നറിയപ്പെട്ടിരുന്ന ഗ്രന്ഥം
  • 1678 മുതൽ 1703 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ സസ്യശാസ്ത്രഗ്രന്ഥമാണിത്

അഡ്‌മിറൽ വാൻറീഡ്

  • പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കൊച്ചിയിലെ ഡച്ച്‌ ഗവര്‍ണറായിരുന്നു ഹെന്‍റിക്‌ ആഡ്രിയന്‍ വാന്‍ റീഡ്‌ ടോട്‌ ഡ്രാക്കെന്‍സ്റ്റൈന്‍ 
  • ഇദ്ദേഹമാണ്‌ ഈ ചരിത്രഗ്രന്ഥത്തിനുവേണ്ട വിവരങ്ങള്‍ ശേഖരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതും പണം ചെലവാക്കിയതും അച്ചടിക്കുവേണ്ട മേല്‍നോട്ടം വഹിച്ചതുമെല്ലാം.
  • അതിനാല്‍ ഹോര്‍ത്തൂസ്‌ മലബാറിക്കൂസിന്റെ കര്‍ത്താവായി വാന്‍ റീഡിന്റെ പേരാണ്‌ നല്‍കിയിരിക്കുന്നത്.

  • കേരളത്തിലെ പ്രമുഖ നാട്ടുവൈദ്യനായിരുന്ന ഇട്ടി അച്ചുതന്‍, അപ്പു ഭട്ട്‌, രംഗഭട്ട്‌, വിനായക പണ്ഡിറ്റ്‌, ഫാ. മത്തേവൂസ്‌ എന്നിവരാണ്‌ ഗ്രന്ഥനിർമാണത്തിൽ പങ്കുവഹിച്ച മറ്റുള്ളവർ.
  • ഹോർത്തൂസ് മലബാറിക്കസിലെ ചിത്രങ്ങൾ വരച്ചത് : ജോൺ മാത്യൂസ്
  • ഡോ.കെ.എസ്‌. മണിലാലാണ് ഹോർത്തൂസ് മലബാറിക്കസിനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് 

  • ഹോർത്തൂസ് മലബാറിക്കസിൽ ഏകദേശം 742 സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു
  • ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകത്തിൽ ആദ്യം വിവരിക്കുന്ന കേരള സസ്യം  - തെങ്ങ് 
  • ഹോർത്തൂസ് മലബാറിക്കസിൽ പരാമർശിക്കുന്ന അവസാനത്തെ സസ്യം ഏത് - തെന
  • ഹോർത്തൂസ് മലബാറിക്കസിൽ ഏറ്റവും കൂടുതൽ തവണ വന്നിരിക്കുന്ന ചിത്രം - കുടപ്പന (12 തവണ)
  • ഹോര്‍ത്തൂസ്‌ മലബാറിക്കൂസിന്റെ ഒന്ന്‌ മുതല്‍ നാല് വരെ വാല്യങ്ങളില്‍ മരങ്ങളെക്കുറിച്ചും ഒറ്റത്തടി വൃക്ഷങ്ങളെക്കുറിച്ചുമാണ്‌ പറഞ്ഞിരിക്കുന്നത്‌.
  • അഞ്ച്‌, ആറ്‌ വാല്യങ്ങളില്‍ കുറ്റിച്ചെടികളെക്കുറിച്ച്‌ വിവരിച്ചിരിക്കുന്നു.
  • ഏഴ്‌, എട്ട്‌ വാല്യങ്ങളില്‍ വള്ളിച്ചെടികളാണ്‌.
  • ഒമ്പത്‌ മുതല്‍ 12 വരെയുള്ള വാല്യങ്ങളില്‍ ഔഷധസസ്യങ്ങളെക്കുറിച്ച്‌ പറയുന്നു.
  • ആകെ 1,616 പേജുകളാണ്‌ ഹോർത്തൂസ് മലബാറിക്കസിനുള്ളത്.

Related Questions:

വാസ്കോഡ ഗാമയുടെ നേതൃത്വത്തിലുള്ള വ്യാപാരികളുടെ സംഘം കോഴിക്കോടിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്ത് എത്തിച്ചേർന്നതെന്നാണ്?
മലബാറിലെ BEM പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തി

ശരിയായ പ്രസ്താവന ഏത് ?

1.1606ൽ കോഴിക്കോട് സന്ദർശിച്ച ഡച്ച് അഡ്മിറൽ വെർഹോഫ് 1604 ലെ വ്യവസ്ഥകൾ ആവർത്തിച്ചുകൊണ്ട് ഒരു പുതിയ ഉടമ്പടി സാമൂതിരിയുമായി ഉണ്ടാക്കി.

2.ഈ അവസരത്തിൽ സാമൂതിരി ഡച്ചുകാർക്ക് തൻറെ രാജ്യത്ത് വാണിജ്യം നടത്താനുള്ള സ്വാതന്ത്ര്യം ഉറപ്പ് കൊടുക്കുകയും ചരക്കുകൾ ശേഖരിച്ചു വയ്ക്കാൻ ഒരു വലിയ പണ്ടകശാല കോഴിക്കോട് അവർക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

3.ചെറിയ നാടുവാഴികളുമായി സഖ്യം ഉണ്ടാക്കുവാനാണ് ഡച്ചുകാർ കൂടുതൽ ശ്രദ്ധ നൽകിയത്.

 

വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോയി ആയി കേരളത്തിൽ എത്തിയ വർഷം ?
കുഞ്ഞാലി മരക്കാർ നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വെച്ച് വധിച്ചത് ഏത് വർഷമാണ് ?