“ഏതു കാര്യവും ആരെയും ബുദ്ധിപരമായും സത്യസന്ധമായും അഭ്യസിപ്പിക്കാം,” എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ആരാണ് ?
Aമഹാത്മാഗാന്ധി
Bജീൻ പിയാഷെ
Cസ്പിന്നർ
Dജെറോം എസ്. ഭ്രൂണൽ
Answer:
D. ജെറോം എസ്. ഭ്രൂണൽ
Read Explanation:
വൈജ്ഞാനിക വികാസം:
വൈജ്ഞാനിക വികാസം എന്ന ആശയം മുന്നോട്ട് വെച്ചത്, Jerome Seymour Brunur ആണ്.
ബ്രൂണറുടെ അഭിപ്രായത്തിൽ ഒരാളുടെ ചിന്താഗതി രൂപപ്പെടുന്നത് പക്വനം, പരിശീലനം, അനുഭവങ്ങൾ എന്നിവയിലൂടെയാണ്.
ബ്രൂണർ വികസന ഘട്ടങ്ങളെ വിവരിക്കുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ആശയങ്ങൾ രൂപവത്കരിക്കാനും, എങ്ങനെ വൈജ്ഞാനിക ഘടന കെട്ടിപ്പടുക്കാനും, വ്യക്തി ഉപയോഗിക്കുന്ന അനുഭവങ്ങളുടെ സ്വഭാവത്തെ ആധാരമാക്കിയുമാണ്.
ബ്രൂണറുടെ അഭിപ്രായത്തിൽ അധ്യാപകർ ചെയ്യേണ്ടത്
കണ്ടെത്തലിലേക്ക് നയിക്കുന്ന ജിജ്ഞാസ ജനിപ്പിക്കണം
പാഠ്യവസ്തുവിനെ പഠിതാവിൻ്റെ വികസന നിലവാരത്തിനൊത്തു ക്രമീകരിക്കണം.
പഠനാനുഭവങ്ങളുടെ ഗുണാത്മക സ്വഭാവത്തിൻ്റെ നിലവാരം ക്രമമായി വർദ്ധിപ്പിക്കണം.
പദാർത്ഥ സംയുക്ത ചോദകങ്ങൾ ക്രമേണ ഒഴിവാക്കി ഭാഷയുടെ പ്രയോഗം വർദ്ധിപ്പിക്കണം.