ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
തെറ്റായ പ്രസ്താവന ഏത് ?
1.തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുകയും തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് സെറിബ്രൽ ഹെമറേജ്.
2.സെറിബ്രൽ ഹെമറേജ് സ്ട്രോക്കിന് കാരണമാകുന്നു.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
ഇവയിൽ ഏതെല്ലാമാണ് ജീവിതശൈലി രോഗങ്ങൾ ആയി ഗണിക്കുന്നത് ?
1.പ്രമേഹം
2.ഉയർന്ന രക്തസമ്മർദ്ദം
3.ക്ലീൻ ഫിൽറ്റർ സിൻഡ്രോം
4.അഥീറോസ്ക്ളിറോസിസ്
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഡൗൺസിൻഡ്രോം ഉള്ള ആളുകളുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം 47 ആയിരിക്കും.
2.ഡൗൺസിൻഡ്രോം മംഗോളിസം എന്നും അറിയപ്പെടുന്നു.
ശരിയായ പ്രസ്താവന ഏത് ?
1.ക്ലീൻ ഫിൽറ്റർ സിൻഡ്രം ഉള്ള ഒരാളുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം 45 ആയിരിക്കും.
2.ടർണർ സിൻഡ്രം ഉള്ള ഒരാളുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം 47 ആയിരിക്കും.
വർണ്ണാന്ധതയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.വർണ്ണാന്ധത ബാധിച്ചവർക്ക് തിരിച്ചറിയാൻ സാധിക്കാത്ത നിറങ്ങൾ കറുപ്പ് , വെളുപ്പ് എന്നിവയാണ്.
2.വർണ്ണാന്ധത ഡാൾട്ടനിസം എന്ന പേരിലും അറിയപ്പെടുന്നു.
തെറ്റായ പ്രസ്താവന ഏത് ?
1.രക്തത്തെ ബാധിക്കുന്ന ഒരു ജനിതക വൈകല്യമാണ് തലസീമിയ.
2.ആർ ബി സി യിൽ വളരെ കുറച്ചു മാത്രം ഹീമോഗ്ലോബിൻ ഉല്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് തലസീമിയ.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം.
2. കേരളത്തിൽ വയനാട്ടിലും അട്ടപ്പാടിയിലും ഉള്ള ആദിവാസികളിലും ഗോത്ര വർഗ്ഗക്കാരിലും ഈ രോഗം കൂടുതലായി കാണപ്പെടുന്നു
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.അയോഡിന്റെ അഭാവം ഗോയിറ്റർ എന്ന രോഗത്തിലേക്ക് നയിക്കുന്നു.
2.തൊണ്ടയിലെ തൈറോയ്ഡ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് സിംപിൾ ഗോയിറ്റർ (തൊണ്ടമുഴ).
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1. ഇരുമ്പിന്റെ അപര്യാപ്തത ഓസ്റ്റിയോപോറോസിസ് എന്ന രോഗത്തിലേക്ക് നയിക്കുന്നു.
2. അസ്ഥിയിലെ ധാതു സാന്ദ്രത ശോഷണത്താൽ എല്ലുകൾ അസാധാരണമായി പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്.
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
1. മനുഷ്യശരീരത്തിൽ ഇരുമ്പിന്റെ അപര്യാപ്തത അനീമിയ എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നു.
2. വിളർച്ച, ക്ഷീണം, ശക്തിക്കുറവ്, നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, തലവേദന എന്നിവയാണ് അനീമിയയുടെ ലക്ഷണങ്ങൾ.
ഇവയിൽ തെറ്റായ പ്രസ്താവനകൾ ഏത് ?
1.വിറ്റാമിൻ സിയുടെ കുറവ് മൂലം ബെറിബെറി എന്ന രോഗാവസ്ഥ ഉണ്ടാകുന്നു.
2.വെർനിക്സ്എൻസെഫലോപ്പതി എന്ന രോഗാവസ്ഥയ്ക്കും വൈറ്റമിൻ സി യുടെ അപര്യാപ്തതയാണ് കാരണം .
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ജീവകം ഡിയുടെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗമാണ് കണ.
2.ഓസ്റ്റിയോ മലേഷ്യ എന്ന രോഗവും ജീവകം ഡി യുടെ അപര്യാപ്തത മൂലമാണ് ഉണ്ടാകുന്നത്.
താഴെ നൽകിയിട്ടുള്ളവയിൽ വൈറ്റമിൻ എ യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗങ്ങൾ ഏത് ?
ഊന ഭംഗവും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഊനഭംഗം രണ്ട് ഘട്ടങ്ങളായി നടക്കുന്നു.
2.ഊനഭംഗംത്തിൻറെ ആദ്യത്തെ ഘട്ടത്തിൽ രണ്ട് പുത്രിക കോശങ്ങളാണ് ഉണ്ടാകുന്നത്
കോശവിഭജനത്തെ കുറിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ കണ്ടെത്തുക:
1.ശരീരകോശങ്ങളിലെ കോശ വിഭജനം ക്രമഭംഗം എന്നറിയപ്പെടുന്നു.
2.പ്രത്യുല്പാദനകോശങ്ങളിലെ കോശ വിഭജനം ഊനഭംഗം എന്നറിയപ്പെടുന്നു.
സെൻട്രോസോമുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ലൈസോസോമുകൾ ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പടുന്നു.
2.കോശത്തിനുള്ളിൽ പ്രവേശിക്കുന്ന സൂക്ഷ്മജീവകളേയോ അനാവശ്യകോശങ്ങളെത്തന്നെയോ ലൈസോസോം നശിപ്പിക്കുന്നു.
ഏത് പ്രസ്താവനയാണ് തെറ്റ്?
1. സെല്ലിന്റെ ട്രാഫിക് പോലീസ് എന്നറിയപ്പെടുന്നത് ഗോൾഗി കോംപ്ലക്സ്.
2. കോശ സ്തരങ്ങളെ വേർതിരിക്കുന്നതിലും അവയെ അവയുടെ ശരിയായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ശരിയായ പ്രസ്താവന ഏത്?
1. പദാർത്ഥങ്ങളെ കോശത്തിന് അകത്തു സഞ്ചരിക്കാൻ അന്തർദ്രവ്യജാലിക സഹായിക്കുന്നു.
2. റൈബോസോമുകൾ പറ്റിച്ചേർന്നിട്ടില്ലാത്ത അന്തർദ്രവ്യജാലിക എഗ്രാനുലാർ അഥവാ സ്മൂത്ത് അന്തർദ്രവ്യജാലിക എന്നറിയപ്പെടുന്നു.
കോശശ്വസനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.കോശത്തിനുള്ളിൽ വച്ച് ഗ്ലൂക്കോസിൽ നിന്ന് ഊർജ്ജം സ്വതന്ത്രമാകുന്ന പ്രക്രിയ കോശശ്വസനം എന്നറിയപ്പെടുന്നു.
2.കോശത്തിലെ എനർജി കറൻസി എന്നറിയപ്പെടുന്നത് എ ടി പി യാണ്.
താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1. കോശത്തിലെ പവർ ഹൗസ് എന്നറിയപ്പെടുന്നത് മൈറ്റോകോൺട്രിയ ആണ്.
2. കോശശ്വസനം നടക്കുന്നതും മൈറ്റോകോൺട്രിയയിലാണ്
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് തിയോഡർ ഷ്വാൻ കണ്ടെത്തി.
2. ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് മാത്യാസ് ജേക്കബ് ഷ്ലീഡനും കണ്ടെത്തി
Which of the following is a false statement?
1. The substance filled inside the cell membrane is known as cytoplasm.
2. All the substances inside the cell membrane are called protoplasm
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
താഴെ പറയുന്നവയിൽ ഏതാണ് ശരിയായ പ്രസ്താവന?
ഒരു കോശത്തിന്റെ ആവരണത്തെ പ്ലാസ്മ മെംബ്രൺ എന്ന് വിളിക്കുന്നു.
പ്ലാസ്മ മെംബ്രൺ ഒരു സുതാര്യമായ മെംബ്രൺ ആണ്.
കോശങ്ങളുടെ വലിപ്പവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് കണ്ടെത്തുക:
1.ഭൂമിയിലെ ഏറ്റവും വലിയ കോശം ഒട്ടകപ്പക്ഷിയുടെ മുട്ടയാണ്.
2.മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം അണ്ഡമാണ്.
ശരിയായ പ്രസ്താവന കണ്ടെത്തുക:
1.ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത് ആന്റൺ വാൻ ലീവാൻഹോക്ക് ആണ്.
2.കോശ സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻമാർ എം. ജെ. ഷ്‌ലീഡൻ, തീയോഡർ ഷ്വാൻ എന്നിവരാണ്.
കോളറയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ കണ്ടെത്തുക:
1.വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് കോളറയ്ക്കു കാരണം
2.ഭക്ഷണം, വെള്ളം, ഈച്ച എന്നിവയിലൂടെ രോഗം പകരുന്നു.
3.തുടർച്ചയായ വയറിളക്കം, ഛർദ്ദി, ക്ഷീണം, എന്നിവയാണ് ലക്ഷണങ്ങൾ.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:
1.ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക് പെൻസിലിൻ ആണ്.
2.പെൻസിലിൻ കണ്ടുപിടിച്ചത് ലൂയി പാസ്റ്റർ ആണ്.
3.പെൻസിലിൻ കണ്ടുപിടുത്തത്തിന് ലൂയി പാസ്റ്റർന് നോബൽ സമ്മാനം ലഭിച്ചു.
ആൻറിബയോട്ടിക് കളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം കണ്ടെത്തുക:
1.ബാക്ടീരിയകളെ നശിപ്പിക്കുവാൻ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു.
2.ബാക്ടീരിയക്ക് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള കഴിവ് നൽകുന്നത് പ്ലാസ്മിഡ് ഡി എൻ എ ആണ്
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.സ്പ്രിങ് ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ വിബ്രിയോ എന്ന് വിളിക്കുന്നു.
2.കോമ ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ സ്പൈറില്ലം എന്നും വിളിക്കുന്നു.
ബാക്ടീരിയയുടെ ഘടനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ദണ്ഡ് ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ ബാസില്ലസ് എന്ന് വിളിക്കുന്നു.
2.വൃത്താകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ കോക്കസ് എന്ന് വിളിക്കുന്നു.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.1665-ൽ റോബർട്ട് ഹുക്ക് ആണ് കോശത്തിനെ കണ്ടെത്തിയത്
2.കോശമർമ്മം കണ്ടെത്തിയത് റോബർട്ട് ബ്രൗൺ എന്ന ശാസ്ത്രജ്ഞനാണ്.
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.ബാക്ടീരിയയിൽ കോശഭിത്തി കാണപ്പെടുന്നു.
2.പെപ്റ്റിഡോഗ്ലൈകാൻ എന്ന എന്ന പദാർത്ഥം ഉപയോഗിച്ചാണ് ബാക്ടീരിയയുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത്.