ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടൻ രാഷ്ട്രപതിയുടെ ഇടപെടൽ ഇല്ലാതെ തന്നെ സ്വാഭാവികമായി അനുച്ഛേദം 19 റദ്ദാകുന്നു .
2.അടിയന്തരാവസ്ഥ സമയങ്ങളിൽ പോലും റദ്ദ് ചെയ്യാൻ കഴിയാത്തവയാണ് അനുച്ഛേദം 20&അനുച്ഛേദം 21.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1. ഒരിക്കൽ സാമ്പത്തിക അടിയന്തരാവസ്ഥക്ക് പാർലമെന്റ് അംഗീകാരം നൽകി കഴിഞ്ഞാൽ അതിനുശേഷം പാർലമെന്റിന്റെ അനുമതി കൂടാതെ തന്നെ എത്ര കാലം വേണമെങ്കിലും അടിയന്തരാവസ്ഥ നീട്ടിക്കൊണ്ടുപോകാൻ രാഷ്ട്രപതിക്ക് സാധിക്കും.
2.സാമ്പത്തിക അടിയന്തരാവസ്ഥ പിൻവലിക്കാനുള്ള അധികാരവും രാഷ്ട്രപതിക്ക് തന്നെയാണ്.
രണ്ടാം ദേശീയ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
1.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന ദേശീയ അടിയന്തരാവസ്ഥ
2.1971 ൽ ഡോ. സക്കീർ ഹുസൈൻ ആണ് പ്രഖ്യാപിച്ചത്.
3.ഇന്ത്യാ-പാക് യുദ്ധത്തെ തുടർന്ന് ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.