Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ പ്രധാനമന്ത്രിയുടെ ചുമതലകളിൽപ്പെടുന്നത് ഏതൊക്കെയാണ് ?

  1. ലോക്സഭാ പിരിച്ചുവിടാൻ പ്രസിഡന്റിനെ ഉപദേശിക്കുന്നു 
  2. സർക്കാർ നയങ്ങൾ വിശദീകരിക്കുന്നു , പ്രതിരോധിക്കുന്നു 
  3. രാജ്യസഭയുടെ ചെയർമാൻ 
  4. മന്ത്രിസഭാ പുനഃസംഘടിപ്പിക്കുന്നു 

ഭരണഘടന അനുസരിച്ച് പ്രധാനമന്ത്രിയുടെടെ ചുമതലകൾ ഏതൊക്കെയാണ് ? 

  1. നിയമനിർമ്മാണ നിർദേശങ്ങളൂം ഭരണനിർവ്വഹണവും സംബന്ധിച്ച എല്ലാ മന്ത്രിസഭ ചർച്ചകളും പ്രസിഡന്റിനെ അറിയിക്കണം 
  2. ഭരണവും നിയമനിർമ്മാണവും സംബന്ധിച്ച് പ്രസിഡന്റ് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകണം 
  3. ഏതെങ്കിലും വിഷയത്തിൽ ഒരു മന്ത്രി ഒറ്റക്കെടുക്കുന്ന തീരുമാനങ്ങൾ , പ്രസിഡന്റ് ആവശ്യപ്പെട്ടാൽ മന്ത്രിസഭയുടെ പരിഗണനക്കായി സമർപ്പിക്കണം 

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 243 (k)  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെപ്പറ്റി പരാമർശിക്കുന്നു 
  2. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നു 
  3. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും തിരഞ്ഞെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നു  
  4. ജില്ലാ ആസൂത്രണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് യഥാസമയം നടത്തുന്നു 
  1. സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അന്തരീക്ഷം ഇല്ലെങ്കിൽ തിരഞ്ഞെടുപ്പ് റദ്ദാക്കാനും നീട്ടിവെക്കാനുമുള്ള അധികാരം കേന്ദ്ര ഇലക്ഷൻ കമ്മീഷനുണ്ട് 
  2. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ഉദ്യോഗസ്ഥരെ നൽകുന്നതിന് രാഷ്ട്രപതിയോടും സംസ്ഥാന ഗവർണർമാരോടും അപേക്ഷിക്കുന്നത് കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ ചുമതലയാണ് 

ഇതിൽ ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?

 

താഴെ പറയുന്നതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകളിൽ പെടാത്തത് ഏതൊക്കെയാണ് ? 

  1. വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കുന്നതും ലോക്സഭയിലേക്കും നിയമസഭയിലേക്കും ഉള്ള തിരഞ്ഞെടുപ്പിന് മുൻപ് ആവശ്യമായ മാറ്റം വരുത്തി അവ പുതുക്കുന്നു 
  2. പൊതു തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നു 
  3. രാഷ്ട്രീയ പാർട്ടികൾ , സ്ഥാനാർത്ഥികൾ , വോട്ടർമാർ തുടങ്ങിയവർക്കുള്ള പെരുമാറ്റ ചട്ടം തയ്യാറാക്കുന്നു 
  4. സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നു 

താഴെ പറയുന്ന പ്രസ്താവനകളിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷനെക്കുറിച്ച് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ഭരണഘടനയുടെ ആർട്ടിക്കിൾ 324 ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടനയും അധികാരവും പ്രതിപാദിക്കുന്നത് 
  2. ഇന്ത്യൻ പാർലമെന്റ് , സംസ്ഥാന നിയമസഭാ , രാഷ്ട്രപതി , ഉപരാഷ്ട്രപതി എന്നി തിരഞ്ഞെടുപ്പുകൾ നടത്തുന്നത് കേന്ദ്ര ഇലക്ഷൻ കമ്മീഷനാണ് 
  3. രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് 
  4. 1950 മുതൽ 1989 വരെ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ഏകാംഗ കമ്മീഷൻ ആയിരുന്നു 
  5. ഇപ്പൊൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മൂന്ന് കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ   

സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഒരു ചെയർമാനും 4 അംഗങ്ങളും ഉൾപ്പെടുന്നു  
  2. മുഖ്യമന്ത്രി , സ്‌പീക്കർ , പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന കൊളീജിയം ആണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്  
  3. കാലാവധി 5 വർഷം / 65 വയസ്സ്  
  4. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷന്റെ കാലാവധി 3 വർഷമാക്കി ചുരുക്കിയ സംസ്ഥാനം - തമിഴ്നാട് 

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെയാണ് ? 

  1. ഇന്ത്യയിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നത് അതിർത്തി നിർണ്ണയ കമ്മീഷൻ ആണ് 
  2. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിച്ചാണ് ഈ കമ്മീഷൻ പ്രവർത്തിക്കുന്നത് 
  3. സംസ്ഥാന ഇലക്ഷൻ കമ്മിഷണർ അധ്യക്ഷനായ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷനാണ് പഞ്ചായത്ത് , നിയമസഭാ മണ്ഡലം , കോർപറേഷൻ , മുൻസിപ്പാലിറ്റി എന്നിവയുടെ അതിർത്തി നിർണ്ണയം നടത്തുന്നത് 
  4. 2002 ലെ കേന്ദ്ര ഡീലിമിറ്റേഷൻ ആക്ട് പ്രകാരമാണ് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകൃതമായത് 
  1. ഇന്ത്യയിൽ രാജ്യസഭാംഗങ്ങൾ , രാഷ്‌ട്രപതി , ഉപരാഷ്ട്രപതി എന്നിവയുടെ തിരഞ്ഞെടുപ്പുകൾക്ക് ആനുപാതിക പ്രതിനിധ്യ വ്യവസ്ഥയെ നിയന്ത്രിതമായ തോതിൽ സ്വീകരിച്ചിട്ടുണ്ട് .
  2. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഏക കൈമാറ്റ വോട്ടുവ്യവസ്ഥയാണ് പിന്തുടരുന്നത് 

താഴെ പറയുന്നതിൽ ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം വോട്ടുകൾ കിട്ടിക്കൊള്ളണം എന്നില്ല 
  2. ഓരോ കക്ഷിക്കും അവർക്ക് ലഭിച്ച വോട്ടുകൾക്ക് ആനുപാതികമായി സീറ്റ് വിഭജിക്കുന്നു 
  3. രാജ്യം തന്നെ ഒരു നിയോജകമണ്ഡലമായി കണക്കാക്കുന്നു 
  4. മൂന്നോ അതിൽ കൂടുതലോ പ്രതിനിധികളെ ഒരു നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കുന്നു 

താഴെ പറയുന്നതിൽ കേവല ഭൂരിപക്ഷ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

  1. രാജ്യത്തെ അനേകം മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു 
  2. ഓരോ നിയോജകമണ്ഡലത്തിൽ നിന്നും ഓരോ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നു 
  3. സമ്മതിദായകർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നു 
  4. ഇന്ത്യ - ബ്രിട്ടൻ എന്നിവിടങ്ങളിൽ ഈ വ്യവസ്ഥ നിലനിൽക്കുന്നു 
' ആറിനും പതിനാലിനും ഇടക്ക് പ്രായമുള്ള തന്റെ കുട്ടിക്കോ തന്റെ സംരക്ഷണയിലുള്ള കുട്ടികൾക്കോ , അതാത് സംഗതി പോലെ , മാതാപിതാക്കളോ രക്ഷകർത്താവോ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഏർപ്പെടുത്തുക ' ഇങ്ങനെ പറഞ്ഞിരിക്കുന്ന ഭരണഘടന വകുപ്പ് ഏതാണ് ?
' പൊതു സ്വത്ത് പരിരക്ഷിക്കുകയും ശപഥം ചെയ്‌തത്‌ അക്രമം ഉപേക്ഷിക്കുകയും ചെയ്യുക ' ഇങ്ങനെ പറഞ്ഞിരിക്കുന്ന ഭരണഘടന വകുപ്പ് ഏതാണ് ?
' ശാസ്ത്രീയമായ കാഴ്ച്ചപ്പാടും മാനവികതയും , അന്വേഷണത്തിനും പരിഷ്ക്കരണത്തിനും ഉള്ള മനോഭാവം വികസിപ്പിക്കുക ' ഏത് ഭരണഘടന വകുപ്പിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത് ?
' വനങ്ങളും തടാകങ്ങളും നദികളും വന്യജീവികളും ഉൾപ്പെടുന്ന പ്രകൃത്യായുള്ള പരിസ്ഥിതി സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ജീസികളോട് കാരുണ്യം നിലനിർത്തുകയും ചെയ്യുക ' ഏത് വകുപ്പിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത് ?
' നമ്മുടെ സംസ്കാര സമന്വയത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും നിലനിർത്തുകയും ചെയ്യുക ' ഇത് ഏത് ഭരണഘടന വകുപ്പിലാണ് പറഞ്ഞിരിക്കുന്നത് ?
' മതപരവും ഭാഷാപരവും പ്രാദേശികവും വിഭാഗീയവുമായ വൈവിധ്യങ്ങൾക്കാതീതമായി ഭാരതത്തിലെ എല്ലാ ജനങ്ങൾക്കുമിടയിൽ , സൗഹാർദ്ധവും പൊതുവായ സഹോദര്യമനോഭാവവും പുലർത്തുക . സ്ത്രീകളുടെ അന്തസ്സിന് കുറവ് വരുത്തുന്ന ആചാരങ്ങൾ പരിത്യജിക്കുക ' ഇങ്ങനെ പറയുന്ന ഭരണഘടന വകുപ്പ് ഏതാണ് ?
' രാജ്യത്തെ കാത്ത് സൂക്ഷിക്കുകയും ദേശീയ സേവനം അനുഷ്ഠിക്കുവാൻ ആവശ്യപ്പെടുമ്പോൾ അനുഷ്ഠിക്കുകയും ചെയ്യുക ' ഏത് ഭരണഘടന വകുപ്പിലാണ് ഇങ്ങനെ പറയുന്നത് ?
' ഭാരതത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക ' ഏത് ഭരണഘടന വകുപ്പിലാണ് ഇങ്ങനെ പറയുന്നത് ?
' സ്വതന്ത്രത്തിന് വേണ്ടിയുള്ള നമ്മുടെ ദേശീയ സമരത്തിന് പ്രചോദനം നൽകിയ മഹനീയദർശങ്ങളെ പരിപോഷിപ്പിക്കുകയും പിന്തുടരുകയും ചെയ്യുക ' എന്ന് പറയുന്ന ഭരണഘടന വകുപ്പ് ഏതാണ് ?
' ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദർശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ പതാകയായും ദേശീയ ഗാനത്തെയും ആദരിക്കുകയും ചെയ്യുക ' എന്ന് പറയുന്ന ഭരണഘടന വകുപ്പ് ഏതാണ് ?
  1. ഒരു സമൂഹം എന്ന നിലയിൽ നാം സ്വീകരിക്കേണ്ട ലക്ഷ്യങ്ങളും മാർഗ്ഗങ്ങളും 
  2. മൗലികാവകാശങ്ങൾക്ക് പുറമെ വ്യക്തികൾക്ക് അനുഭവിക്കാവുന്ന ചില അവകാശങ്ങൾ 
  3. ഗവണ്മെന്റ് സ്വീകരിക്കേണ്ട ചില നയങ്ങൾ 

മുകളിൽ പറഞ്ഞിരിക്കുന്ന ഏത് പ്രസ്താവനയാണ് നിർദേശകതത്വങ്ങളുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ?


താഴെ പറയുന്ന പ്രസ്താവനകളിൽ നിർദേശകതത്വങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. ഭരണഘടനയുടെ ഭാഗം 4 ൽ 36 മുതൽ 51 വരെയുള്ള വകുപ്പുകളിലായാണ് നിർദേശകതത്വങ്ങൾ പറഞ്ഞിരിക്കുന്നത്  
  2. നിർദേശകതത്വങ്ങൾ നീതിനിഷ്ഠമാണ്  
  3. ഐറിഷ് ഭരണഘടനയിൽ നിന്നാണ് നിർദേശകതത്വങ്ങൾ എന്ന ആശയം കടമെടുത്തിരിക്കുന്നത്  

താഴെ പറയുന്ന പ്രസ്താവനകളിൽ റിട്ടുകളെപ്പറ്റി ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?

  1. ഹേബിയസ് കോർപസ് എന്ന വാക്കിന്റെ ലാറ്റിൻ അർഥം ' ശരീരം ഹാജരാക്കുക ' എന്നതാണ്
  2. ' ഞാൻ കൽപിക്കുന്നു ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് സെർഷിയോററി '
  3. 'ഒരു കാര്യത്തെപ്പറ്റി അറിവ് കൊടുക്കുക ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് മാൻഡമസ്
  4. ' എന്തധികാരം കൊണ്ട് ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് ക്വോവാറന്റോ 

     താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെയാണ് ?

    1. ഇന്ത്യക്ക് ഒരു ഔദ്യോഗിക മതം ഇല്ല 
    2. ക്രമസമാധാനം , സദാചാരം എന്നിവയെ സംരക്ഷിക്കുന്നതിന് വേണ്ടി ഗവണ്മെന്റിന് ഒരു വ്യക്തിയുടെ മത സ്വാതന്ത്ര്യത്തിന് മേൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ് 
    3. സാമൂഹ്യമായ ചില ദുഷ്‌കൃത്യങ്ങൾ പിഴുതെറിയുന്നതിനായി ഗവണ്മെന്റിന് മത കാര്യങ്ങളിൽ ഇടപെടാൻ സാധിക്കും 

    ഇന്ത്യൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതകളിൽ ശരിയായത് ഏതൊക്കെയാണ് ? 

    1. ഇന്ത്യൻ പൗരൻ ആയിരിക്കണം 
    2. 35 വയസ്സ് പൂർത്തിയായിരിക്കണം 
    3. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത ഉണ്ടായിരിക്കണം 
    4. ഇന്ത്യയിലെ ഏതെങ്കിലും സർക്കാരിന്റെ കിഴിൽ പ്രതിഫലം പറ്റുന്ന ഉദ്യോഗസ്ഥനായിരിക്കാൻ പാടില്ല  

    താഴെ  പറയുന്ന പ്രസ്താവനകളിൽ വൈസ് പ്രസിഡന്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

    1. ആർട്ടിക്കിൾ 62 പ്രകാരം ഇന്ത്യക്ക് ഒരു വൈസ് പ്രസിഡന്റ് ഉണ്ടായിരിക്കണം 
    2. പാർലമെന്റിന്റെ ഇരു സഭകളും ചേർന്ന ഇലക്ടറൽ കോളേജ് ആണ് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് 
    3. രാജ്യസഭയിലെ മൊത്തം അംഗങ്ങളിൽ ഭുരിപക്ഷത്തിന്റെ പിന്തുണയോടെ അംഗീകരിക്കപ്പെടുന്ന പ്രമേയം ലോക്സഭ കൂടി അംഗീകരിച്ചാൽ വൈസ് പ്രസിഡന്റിനെ നീക്കം ചെയ്യാൻ സാധിക്കും  
    4. വൈസ് പ്രസിഡന്റിനെ നീക്കം ചെയ്യാനുള്ള പ്രമേയാവതരണത്തിന് 14 ദിവസത്തെ മുൻ‌കൂർ നോട്ടീസ് നൽകിയിരിക്കണം 
    1. പ്രസിഡന്റിനെ അദ്ദേഹത്തിന്റെ പദവിയിൽ നിന്നും നീക്കം ചെയ്യുന്ന പ്രക്രിയക്ക് ഇംപീച്ച്‌മെന്റ് എന്നുപറയുന്നു
    2. ഭരണഘടന ലംഘനത്തിന് മാത്രമാണ് പ്രസിഡന്റിനെ ഇംപീച്ച്‌മെന്റ് നടപടികളിൽ കൂടി നീക്കം ചെയ്യാൻ സാധിക്കു 
    3. ഭരണഘടന ലംഘനം സംബന്ധിച്ച ആരോപണം ഏതെങ്കിലും ഒരു സഭയിൽ ഉന്നയിക്കാവുന്നതാണ്‌ 
    4. സഭയിൽ മൊത്തം അംഗങ്ങളുടെ നാലിൽ ഒന്ന് അംഗങ്ങൾ ഒപ്പിട്ട പ്രമേയം സഭയുടെ മൊത്തം അംഗസംഖ്യയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസായിരിക്കണം 

    പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 


    ഇന്ത്യൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതകൾ താഴെ പറയുന്നതിൽ ഏതൊക്കെയാണ് ? 

    1. ഇന്ത്യൻ പൗരൻ ആയിരിക്കണം 
    2. 35 വയസ്സ് പൂർത്തിയായിരിക്കണം 
    3. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത ഉണ്ടായിരിക്കണം 
    4. ഇന്ത്യയിലെ ഏതെങ്കിലും സർക്കാരിന്റെ കിഴിൽ പ്രതിഫലം പറ്റുന്ന ഉദ്യോഗസ്ഥനായിരിക്കാൻ പാടില്ല 

    താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

    1. അഞ്ചുവർഷ കാലാവധിയിലേക്കാണ് ഇന്ത്യൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് 
    2. പ്രസിഡന്റ് സ്ഥാനത്ത് ഒഴിവുണ്ടായാൽ ആറുമാസസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തിരിക്കണം 
    3. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ വൈസ് പ്രസിഡന്റ് , പ്രസിഡന്റിന്റെ ചുമതല നിർവ്വഹിക്കും 

    താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

    1. ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയുടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്  
    2. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പരോക്ഷ തിരഞ്ഞെടുപ്പിന് ഉദാഹരണമാണ്  
    3. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന സമിതിയാണ് ഇലക്ടറൽ കോളേജ്  
    4. ഇലക്ടറൽ കോളേജിൽ പാർലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഡൽഹിയിലെയും പോണ്ടിച്ചേരിയിലെയും ജമ്മു കാശ്മിരിലെയും തിരഞ്ഞടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടുന്നു 

    ഇന്ത്യൻ രാഷ്ട്രപതിയുമായി ബന്ധപ്പെട്ട്  ശരിയല്ലാത്ത പ്രസ്താവന ഏതാണ് ? 

    1. കേന്ദ്ര എക്സിക്യൂട്ടീവ് തലവൻ 
    2. സൈനിക വിഭാഗത്തിന്റെ പരമോന്നതാധികാരി 
    3. കേന്ദ്ര ഗവണ്മെന്റിന്റെ എല്ലാ എക്സിക്യൂട്ടീവ് അധികാരങ്ങളും ഇദ്ദേഹത്തിൽ  നിക്ഷിപ്തമാണ് 
    4. മന്ത്രി സഭയുടെ നിർദേശങ്ങൾ അനുസരിച്ച് മാത്രമാണ് പ്രസിഡന്റ് പ്രവർത്തിക്കേണ്ടത് 


    സംസ്ഥാന കാര്യനിർവ്വഹണ വിഭാത്തിൽ ഉൾപ്പെടാത്തത് ? 

    1. ഗവർണർ 
    2. മുഖ്യമന്ത്രി 
    3. മന്ത്രിസഭാ 
    4. കളക്ടർ 

    കേന്ദ്ര കാര്യ നിർവ്വഹണ വിഭാഗത്തിൽ ഉൾപ്പെടാത്തത് ? 

    1. പ്രസിഡന്റ് 
    2. വൈസ്പ്രസിഡന്റ് 
    3. പ്രധാനമന്ത്രി 
    4. മന്ത്രിസഭ

    താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെയാണ് ?

    1. അർധ പ്രസിഡൻഷ്യൽ സമ്പ്രദായത്തിൽ പ്രധാനമന്ത്രിക്കും മന്ത്രിസഭക്കും നിയമനിർമ്മാണ സഭയോട് വിധേയത്വം ഉണ്ടായിരിക്കും 
    2. റഷ്യ , ഫ്രാൻസ് ശ്രീലങ്ക എന്നി രാജ്യങ്ങളിൽ അർധ പ്രസിഡൻഷ്യൽ സമ്പ്രദായം നിലനിൽക്കുന്നു 

    താഴെ പറയുന്നതിൽ അർധ പ്രസിഡൻഷ്യൽ സമ്പ്രദായത്തിന്റെ പ്രത്യേകതകൾ ഏതൊക്കെയാണ് ? 

    1. പ്രസിഡന്റ് രാഷ്ട്രത്തലവൻ ആയിരിക്കും 
    2. പ്രധാനമന്ത്രി ഭരണത്തലവൻ ആയിരിക്കും 
    3. പ്രസിഡന്റിനെയും പ്രധാനമന്തിയെയും നേരിട്ട് തിരഞ്ഞെടുക്കുന്നു 
    4. പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നതിന് അധികാരം ഉണ്ട് 

    താഴെ പറയുന്നതിൽ പാർലമെന്ററി സമ്പ്രദായത്തിന്റെ പ്രത്യേകത ഏതൊക്കെയാണ് ?

    1. ക്യാബിനറ്റിന്റെ കൂട്ടുത്തരവാദിത്വം 
    2. കാര്യനിർവ്വഹണ വിഭാഗവും നിയമ നിർമ്മാണ വിഭാഗവും തമ്മിൽ അഭേദ്യമായ ബന്ധം 
    3. രാഷ്ട്രത്തലവൻ നാമമാത്ര ഭരണാധികാരിയായിരിക്കും 
    4. അധികാര വിഭജനമാണ് ഇതിന്റെ അടിസ്ഥാനം  

    താഴെ പറയുന്നതിൽ പാർലമെന്ററി സമ്പ്രദായത്തിന്റെ പ്രത്യേകയല്ലാത്തത് ഏതൊക്കെയാണ് ?

    1. പ്രധാനമന്ത്രിയുടെ നേതൃത്വം 
    2. കാര്യനിർവ്വഹണ വിഭാഗവും നിയമ നിർമ്മാണ വിഭാഗവും തമ്മിൽ അഭേദ്യമായ ബന്ധം 
    3. രാഷ്ട്രത്തലവൻ നാമമാത്ര ഭരണാധികാരിയായിരിക്കും 
    4. അധികാര വിഭജനമാണ് ഇതിന്റെ അടിസ്ഥാനം 

    താഴെ പറയുന്നതിൽ പ്രസിഡൻഷ്യൽ സമ്പ്രദായത്തിന്റെ പ്രത്യേകത അല്ലാത്തത് ഏതാണ് ?  

    1. അധികാര വിഭജനമാണ് അതിന്റെ അടിസ്ഥാനം 
    2. മന്ത്രിമാർ പ്രസിഡന്റിന്റെ ഉദ്യോഗസ്ഥന്മാരാണ് 
    3. നിയമനിർമ്മാണ സഭ പിരിച്ചുവിടുവാൻ പ്രസിഡന്റിന് അധികാരമില്ല 
    4. പ്രസിഡന്റിന് നിയമനിർമ്മാണ സഭയോട് ഉത്തരവാദിത്വം ഉണ്ട് 

    താഴെ പറയുന്നതിൽ പ്രസിഡൻഷ്യൽ സമ്പ്രദായത്തിന്റെ പ്രത്യേകത അല്ലാത്തത് ഏതാണ് ? 

    1. രാഷ്ട്രത്തലവൻ തന്നെയാണ് യഥാർത്ഥ ഭരണാധികാരി 
    2. നിശ്ചിത കാലയളവിലേക്കാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് 
    3. പ്രസിഡന്റ് നിയമനിർമ്മാണ സഭയും അംഗം അല്ല 
    4. പ്രസിഡന്റിന് നിയമനിർമ്മാണ സഭയോട് ഉത്തരവാദിത്വം ഇല്ല 

    താഴെ പറയുന്നതിൽ ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ? 

    1. കാര്യനിർവ്വഹണ വിഭാഗത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരല്ലാത്ത വിഭാഗത്തെ രാഷ്ട്രീയ കാര്യനിർവ്വഹണ വിഭാഗം എന്ന് വിളിക്കുന്നു 
    2. രാഷ്ട്രീയ കാര്യനിർവ്വഹണ വിഭാഗത്തെ സഹായിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥിരം കാര്യനിർവ്വഹണ വിഭാഗം എന്ന് വിളിക്കുന്നു 
    3. സ്ഥിരം കാര്യനിർവ്വഹണ വിഭാഗത്തെ മത്സര പരീക്ഷകളിൽ കൂടിയാണ് കണ്ടെത്തുന്നത് 
    4. സ്ഥിരം കാര്യനിർവ്വഹണ വിഭാഗം പെൻഷൻ പ്രായം എത്തുന്നത് വരെ അധികാരത്തിൽ തുടരുന്നു 

    താഴെ പറയുന്നതിൽ രാഷ്ട്രീയ കാര്യനിർവ്വഹണ വിഭാഗത്തിൽ പെടാത്തത് ഏതാണ് ? 

    1. പ്രസിഡന്റ് 
    2. പ്രധാനമന്ത്രി 
    3. മന്ത്രിമാർ 
    4. IAS ഉദ്യോഗസ്ഥൻ 

    ഭരണഘടനയുടെ 25 - 28 വകുപ്പുകളിൽ പറഞ്ഞിട്ടുള്ള മതസ്വാതന്ത്രവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

    1. ഇഷ്ട്ടമുള്ള മതം സ്വീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം 
    2. മതസ്വാതന്ത്രത്തിനുള്ള അവകാശം 
    3. മതസ്ഥാപനങ്ങൾ ഉണ്ടാക്കാനും സ്ഥാവര - ജംഗമ സ്വത്തുക്കൾ ആർജിക്കാനുമുള്ള അവകാശം 
    4. മതപരിപാലനത്തിലും പ്രോത്സാഹിപ്പിക്കുന്നതിനും വിനിയോഗിക്കുന്ന പണത്തിന് നികുതി ഇളവ് ലഭിക്കുന്നു 

    ഭരണഘടനയുടെ 23 -ാം വകുപ്പ് പ്രകാരം നിരോധിച്ചിരിക്കുന്നത് ?

    1. അടിമത്തം 
    2. നിർബന്ധിത തൊഴിൽ 
    3. ബാലവേല 
    4. മനുഷ്യക്കടത്ത് 

    കരുതൽ തടങ്കൽ നിയമപ്രകാരം താഴെ പറയുന്ന ഏതൊക്കെ കാരണങ്ങളാൽ ഒരു വ്യക്തിയെ തടങ്കലിൽ വയ്ക്കാൻ കഴിയും ?

    1. രാഷ്ട്രത്തിന്റെ സുരക്ഷിതത്വം  ( പ്രതിരോധം , വിദേശകാര്യം ) 
    2. ക്രമസമാധാനത്തിന്റെ നടത്തിപ്പ് 
    3. അവശ്യസാധനങ്ങളുടെ വിതരണവും സേവനവും സംബന്ധിച്ച നടപടി 

    ഭരണഘടനയുടെ 22 -ാം വകുപ്പുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

    1. അന്യായമായി അറസ്റ്റിനും തടങ്കലിനും എതിരായി സംരക്ഷണം നൽകുന്നു 
    2. ' അവശ്യ തിന്മ '  എന്ന് അംബേദ്ക്കർ വിശേഷിപ്പിച്ചത്  22 -ാം വകുപ്പിനെയാണ് 
    3. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അറസ്റ്റിന്റെ കാരണം അറിയാനുള്ള അവകാശമുണ്ട് 
    4. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അയാൾക്ക് ഇഷ്ട്ടപ്പെട്ട അഭിഭാഷകനുമായി ആലോചിക്കാനും അദ്ദേഹം മുഖേന കേസ് വാദിക്കാനും അവകാശം ഉണ്ട് 
    1. നിയമസ്ഥാപിതമായ നടപടികൾ മുഖേനയല്ലാതെ ഏതൊരാളുടെയും ജീവനോ വ്യക്തിസ്വാതന്ത്രമോ അപഹരിക്കാൻ പാടില്ലെന്ന് 21 -ാം  വകുപ്പ് അനുശാസിക്കുന്നു 
    2. ഭരണഘടനയുടെ 44 -ാം ഭേദഗതി പ്രകാരം ദേശീയ അടിയന്തിരാവസ്ഥകാലത്ത് പോലും ജീവനും വ്യക്തിസ്വാതന്ത്രത്തിനുമുള്ള അവകാശം തടയാനാവില്ല 

    ഇവയിൽ ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?  

    1. കുറ്റകൃത്യം ചെയ്തിട്ടുള്ളവരെപോലും അന്യായമായി ശിക്ഷിക്കുന്നതിൽ നിന്നും 20 -ാം വകുപ്പ് സംരക്ഷണം നൽകുന്നു 
    2. കുറ്റം നടന്ന സമയത്ത് നിലവിലുള്ള നിയമപ്രകാരം മാത്രമേ കുറ്റക്കാരനെ ശിക്ഷിക്കാൻ പാടുള്ളു 
    3. ഒരു കുറ്റത്തിന് ഒരു പ്രാവശ്യത്തിൽ കൂടുതൽ ആരെയും ശിക്ഷിക്കാൻ പാടില്ല 
    4. കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ അയാൾക്കെതിരെ സാക്ഷിയാകാൻ നിർബന്ധിക്കാൻ പാടില്ല 

    ഇതിൽ ശരിയല്ലാത്ത പ്രസ്താവനകൾ ഏതൊക്കെയാണ്  ? 


    1. ഇന്ത്യയുടെ ഏത് ഭാഗത്തും പാർക്കുവാനും സ്ഥിരതാമസമാക്കുവാനുമുള്ള അവകാശം പൗരന്മാർക്കുണ്ട് 
    2. പൊതുനന്മയെ ഉദ്ദേശിച്ചതും ഗോത്രവർഗ്ഗക്കാരുടെ ക്ഷേമത്തെ മുൻ നിർത്തിയും രാഷ്ട്രത്തിന് പാർപ്പിട സ്വതന്ത്രത്തെ നിയന്ത്രിക്കാവുന്നതാണ് 

    ഇതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 


    1. ഇന്ത്യയിൽ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാൻ ഓരോ പൗരനും സ്വാതന്ത്ര്യം ഉണ്ട് 
    2. പട്ടിക വർഗ്ഗ വിഭാഗത്തിന്റെ സംരക്ഷണത്തിനു വേണ്ടി സഞ്ചാര സ്വാതന്ത്രത്തിന് മേൽ രാഷ്ട്രത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ് 

    ഇവയിൽ ഏതൊക്കെയാണ് ശരിയായ പ്രസ്താവനകൾ ?