Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ സംഘടനാ സ്വാതന്ത്രത്തിന്റെ സവിശേഷതകൾ ഏതൊക്കെയാണ് ?

  1. സ്വതന്ത്രമായി സംഘടനകളും യൂണിയനുകളും രൂപീകരിക്കുന്നതിന് ഭരണഘടന സ്വാതന്ത്ര്യം നൽകുന്നു 
  2. ട്രേഡ് യൂണിയനുകൾ സംഘടിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇതിന്റെ ഭാഗമാണ് 
  3. നിയമവിരുദ്ധമോ ദേശവിരുദ്ധമോ ആയ ലക്ഷ്യങ്ങൾക്കു വേണ്ടി സംഘടനകൾ രൂപീകരിക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു 
  4. സർക്കാർ ജീവനക്കാർ സർവ്വീസ് ചട്ടങ്ങൾ അനുസരിച്ച് മാത്രമേ സംഘടനകളിൽ അംഗമാകാൻ പാടുള്ളു 

അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഈ സ്വാതന്ത്രം അനിയന്ത്രിതമല്ല 
  2. ഗവണ്മെന്റിന്റെ നിയന്ത്രണത്തിന് വിധേയമാണ് 
  3. ക്രമസമാധാനനില തകരാറിൽ ആക്കുന്ന , ആക്രമണത്തിന് പ്രേരണ നൽകുന്ന , മാനഹാനിയുണ്ടാക്കുന്ന കോടതിയലക്ഷ്യമാകുന്ന തരത്തിൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദനീയമല്ല 

ശരിയല്ലാത്ത ജോഡി ഏതൊക്കെയാണ് ?

  1. 19 (A) - അഭിപ്രായ സ്വാതന്ത്ര്യം 
  2. 19 (B) - നിരായുധരായി , സമാധാനപരമായി ഒത്തു ചേരാനുള്ള സ്വാതന്ത്ര്യം 
  3. 19 (C) - ഇന്ത്യയിൽ ഉടനീളം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം 
  4. 19(D) - ഇന്ത്യയിൽ എവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം  

താഴെ പറയുന്നതിൽ സ്വാതന്ത്രത്തിനുള്ള അവകാശത്തിൽ ഉൾപ്പെടുന്നത് ഏതൊക്കെയാണ് ? 

  1. സമ്മേളന സ്വാതന്ത്രം 
  2. സഞ്ചാര സ്വാതന്ത്രം 
  3. പാർപ്പിട സ്വാതന്ത്രം 
  4. സ്വത്തവകാശ സ്വാതന്ത്ര്യം 

ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. പട്ടാള ബഹുമതികളും വിദ്യാഭ്യാസ ബഹുമതികളും ഒഴിച്ചുള്ള ബഹുമതികൾ നൽകുന്നതിൽ നിന്നും 18 -ാം വകുപ്പ് രാഷ്ട്രത്തെ വിലക്കുന്നു 
  2. ഇന്ത്യൻ രാഷ്ട്രപതിയുടെ അനുമതി കൂടാത്ത ഒരു ഇന്ത്യൻ പൗരനും ഏതെങ്കിലും വിദേശ രാഷ്ട്രത്തിൽ നിന്നും ഏതെങ്കിലും ബഹുമതി സ്വീകരിക്കാൻ പാടില്ല 

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

  1. ഭരണഘടനയുടെ 17 -ാം വകുപ്പ് അയിത്താചാരം നിരോധിക്കുന്നു 
  2. ' മഹാത്മാ ഗാന്ധി കി ജയ് ' എന്ന മുദ്രാവാക്യത്തോടെ പാർലമെന്റ് പാസ്സാക്കിയത് ആർട്ടിക്കിൾ 17 ആണ് 
  3. ആയിത്താചാരം നിരോധിച്ചുകൊണ്ടുള്ള നിയമം ഇന്ത്യയിൽ പാസ്സാക്കിയത് - 1955 ൽ ആണ് 
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന സമൂഹങ്ങൾക്കും പട്ടികജാതി , പട്ടിക വർഗ്ഗങ്ങൾക്കും അനുകൂലമായി നിയമനത്തിൽ സംവരണം ഏർപ്പെടുത്തുന്നതിന് നിയമുണ്ടാക്കാൻ രാഷ്ട്രത്തിന് അധികാരം നൽകുന്ന വകുപ്പ് ഏതാണ് ?

ഇന്ത്യൻ ഭരണഘടനയുടെ 15 -ാം വകുപ്പുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. മതം , വർഗ്ഗം , ജാതി , ലിംഗം , ജന്മദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു 
  2. ഗാന്ധിജിയുടെ സാമൂഹ്യ സമത്വ സിദ്ധാന്തം ആവിഷ്കരിക്കുക എന്നതാണ് ഈ വകുപ്പിന്റെ ലക്ഷ്യം 
  3. കടകൾ , ഹോട്ടലുകൾ , പൊതു ഭക്ഷണശാലകൾ , പൊതുവിനോദ സ്ഥലങ്ങൾ അല്ലെങ്കിൽ രാഷ്ട്രത്തിന്റെ ധനം ഉപയോഗിച്ച് സംരക്ഷിക്കുന്ന പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഒരു വ്യക്തിക്കും പ്രവേശനം നിഷേധിക്കരുത് 
  4. സംരക്ഷണാത്മക വിവേചന അധികാരം എന്നറിയപ്പെടുന്നു  
  1. ആർട്ടിക്കിൾ  15 - വിവേചനത്തിൽ നിന്നും സംരക്ഷണം 
  2. ആർട്ടിക്കിൾ 16 - അവസരസമത്വം 
  3. ആർട്ടിക്കിൾ 17 - ആയിത്ത നിർമ്മാർജനം 
  4. ആർട്ടിക്കിൾ 18 - നിയമസമത്വം , നിയമപരിരക്ഷ 

ശരിയല്ലാത്ത ജോഡി ഏതൊക്കെയാണ് ? 


സമത്വത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഭരണഘടനയിലെ 14 മുതൽ 18 വരെയുള്ള വകുപ്പുകളിൽ പരാമർശിക്കുന്നു 
  2. നിയമത്തിന് മുന്നിൽ സമത്വം എന്നത് ബ്രിട്ടീഷ് പൊതുനിയമത്തിന്റെ ആശയമാണ് 
  3. നിയമം മുഖേനയുള്ള തുല്യസംരക്ഷണം എന്നത് അമേരിക്കൻ ഭരണഘടനയിൽ നിന്നും ഉരുത്തിരിഞ്ഞ ആശയമാണ്
  4. ആർട്ടിക്കിൾ 18 ൽ അക്കാദമിക് , മിലിട്ടറി ഒഴികെയുള്ള ബഹുമതികൾ നിർത്തലാക്കുന്നതിനെപ്പറ്റി പരാമർശിക്കുന്നു 

താഴെ കൊടുത്തിരിക്കുന്നവയിൽ മൗലികാവകാശത്തിൽ പെടാത്തത് ഏതാണ് ? 

  1. മതസ്വാതന്ത്രത്തിനുള്ള അവകാശം 
  2. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം 
  3. ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം 
  4. 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കുക
     

താഴെ കൊടുത്തിരിക്കുന്നവയിൽ മൗലികാവകാശത്തിൽ പെടാത്തത് ഏതാണ് ? 

  1. സമത്വാവകാശം 
  2. സ്വാതന്ത്രത്തിനുള്ള അവകാശം 
  3. ചൂഷണത്തിനെതിരെയുള്ള അവകാശം 
  4. ഇന്ത്യയുടെ പരമാധികാരവും , ഐക്യവും , അഖണ്ഡതയും കാത്തു സൂക്ഷിക്കുക 

മൗലികാവകാശവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. അടിയന്തിരാവസ്ഥയിൽ മൗലികാവകാശം ഇല്ലാതാക്കാൻ ഗവണ്മെന്റിന് അവകാശം ഉണ്ട് 
  2. മൗലികാവകാശങ്ങൾക്ക് എതിരായി ബിൽ നിയമനിർമ്മാണസഭക്ക് പാസാക്കാൻ സാധിക്കുകയില്ല 
  3. സമയോചിതമായ മാറ്റങ്ങൾക്ക് വിധേയമാണ് മൗലികാവകാശങ്ങൾ 
  4. ന്യായബോധം ഉള്ളതാണ് 

നിയമത്തിനു മുന്നിൽ സമത്വം , നിയമം മുഖേന തുല്യ സംരക്ഷണം എന്നതിനെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക .

  1. ഇന്ത്യക്കകത്ത് ഒരു വ്യക്തിക്കും നിയമത്തിനു മുന്നിൽ സമത്വവും നിയമം മുഖേനയുള്ള തുല്യ സംരക്ഷണവും നിഷേധിക്കരുത് എന്ന് ഇന്ത്യൻ ഭരണഘടനയിലെ 14-ാം വകുപ്പിൽ പ്രതിപാദിക്കുന്നു 
  2. നിയമം മുഖേനയുള്ള തുല്യ സംരക്ഷണമെന്നത് ബ്രിട്ടീഷ് പൊതു നിയമത്തിന്റെ ഒരു ആശയമാണ് 
  3. നിയമത്തിനു മുന്നിൽ സമത്വം എന്നത് അമേരിക്കൻ ഭരണഘടനയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് 


നിയമപ്രകാരം ഏതെല്ലാം അവസരങ്ങളിലാണ് ഗവണ്മെന്റിന് ഒരു വ്യക്തിയെ തടങ്കലിൽ വയ്ക്കാവുന്നത് ?

  1. ഒരു വ്യക്തി രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കോ, ക്രമസമാധാനത്തിനോ ഭീഷണി ഉയർത്തുമ്പോൾ
  2. ക്രമസമാധാനത്തിന്റെ നടത്തിപ്പ്
  3. അവശ്യസാധനങ്ങളുടെ വിതരണവും സേവനവും സംബന്ധിച്ച നടപടി
  4. പ്രത്യേകിച്ച് കാരണമില്ലാതെ കരുതൽ തടങ്കലിൽ ഗവണ്മെന്റിന് വയ്ക്കാവുന്നതാണ്

സമ്മേളന സ്വാതന്ത്രവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക :

  1. ആയുധങ്ങളില്ലാതെ സമാധാനപരമായി മാത്രമേ സമ്മേളനങ്ങൾ നടത്തുവാൻ പാടുള്ളൂ
  2. അഞ്ചോ അതിലധികമോ ആളുകൾ ചില പ്രദേശങ്ങളിൽ സംഘം ചേരുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ട് ഗവൺമെന്റിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ്
  3. ഘോഷയാത്രകൾ നടത്തുവാനുള്ള അവകാശം സമ്മേളന സ്വാതന്ത്യത്തിൽ ഉൾപ്പെടുന്നില്ല
  4. മാധാനപരമായി യോഗം ചേരുന്നതിനുള്ള അവകാശം ഭരണഘടന ഉറപ്പ് വരുത്തുന്നുണ്ട്

താഴെ പറയുന്നതിൽ മൗലികാവകാശങ്ങളുടെ ലക്ഷ്യങ്ങൾ ഏതൊക്കെയാണ് ? 

  1. ഗവണ്മെന്റിന്റെ ഏകാധിപത്യ പ്രവർത്തനങ്ങളിൽ നിന്നും മറ്റ് സ്വകാര്യ പൗരന്മാരുടെ അവകാശ നിഷേധങ്ങളിൽ നിന്നും വ്യക്തികളെയും ന്യൂനപക്ഷ വിഭാഗത്തെയും സംരക്ഷിക്കുക 
  2. പൗരന്മാരുടെ വ്യക്തിത്വ വികസനം ഉറപ്പ് വരുത്തുക 
  3. ജനാധിപത്യ വിജയം ഉറപ്പ് വരുത്തുക 
  4. മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാകുക വഴി രാജ്യത്തിന്റെ വികസനം 

മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:  

  1. എല്ലാ മൗലികാവകാശങ്ങൾക്കും ചില പരിധികളുണ്ട്.  
  2. രാഷ്ട്രത്തിന്റെ ഏകപക്ഷീയമായ പ്രവർത്തനങ്ങൾക്കെതിരെയുള്ള ഒരു ഉറപ്പാണ് മൗലികാവകാശങ്ങൾ. 
  3. വ്യക്തിത്വ വികസനം ഉറപ്പുവരുത്തുക, ജനാധിപത്യ വിജയം ഉറപ്പുവരുത്തുക എന്നത് മൗലികാവകാശങ്ങളുടെ ലക്ഷ്യമാണ്. 
  4. മൗലികാവകാശം സമ്പൂർണമാണ്.

  

  1. മൗലികാവകാശങ്ങൾ അനുവദിക്കണമെന്ന് ആദ്യമായി നിർദേശിച്ചത് 1928 ലെ മോത്തിലാൽ നെഹ്റു കമ്മിറ്റിയായിരുന്നു  
  2. ഭരണഘടന ഉറപ്പു നൽകുന്നതും ജുഡീഷ്യറിയെ സംരക്ഷിക്കുന്നതുമായ അവകാശങ്ങളാണ് മൗലികാവകാശങ്ങൾ.

മൗലികാവകാശങ്ങളുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:  

  1. ഗവൺമെന്റിന്റെ ഏകാധിപത്യ പ്രവർത്തനങ്ങളിൽ നിന്നും മറ്റു സ്വകാര്യ പൗരന്മാരുടെ അവകാശ നിഷേധങ്ങളിൽ നിന്നും വ്യക്തികളെ സംരക്ഷിക്കുക.  
  2. പൗരന്മാരുടെ വ്യക്തിത്വ വികസനം ഉറപ്പു വരുത്തുക 
  3. പൗരന്മാരുടെ ആരോഗ്യ പരിപാലനം ഉറപ്പു വരുത്തുക 
  4. ജനാധിപത്യ വിജയം ഉറപ്പു വരുത്തുക

സ്ഥാപനപരമായ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. അധികാരകേന്ദ്രീകരണം തടയുന്നതിനുവേണ്ടി ഫെഡറൽ ഭരണസംവിധാനം, കേന്ദ്ര, സംസ്ഥാന പ്രാദേശിക ഗവൺമെന്റുകൾ വിഭാവനം ചെയ്തു.
  2. കാര്യനിർവഹണ വിഭാഗത്തിനെ നിയന്ത്രിക്കുന്നതിന് വേണ്ടി പാർലമെന്ററി ഭരണ സമ്പ്രദായം കൊണ്ടുവന്നു.

കാലഗണനാ ക്രമത്തിലെഴുതുക :

  1. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നു
  2. കേബിനറ്റ് മിഷൻ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീകരിക്കാമെന്ന് നിർദ്ദേശിക്കുന്നു.
  3. ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കുന്നതിനുവേണ്ടി ഡോ: അംബേദ്കർ ചെയർമാനായി ഒരു ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിക്കപ്പെടുന്നു
  4. ഡോ. സച്ചിദാനന്ദ സിൻഹ താൽക്കാലിക അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നു.

ഒരു ഭരണഘടന തകർക്കപ്പെടാതെ നിലനിൽക്കണമെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ തിരഞ്ഞെടുക്കുക:

  1. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ നിലനിർത്തുക
  2. കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊള്ളുക
  3. ഭരണഘടനയും ജനാധിപത്യ ഭരണവ്യവസ്ഥയും അട്ടിമറിക്കപ്പെടാത്ത രീതിയിൽ സ്ഥാപനങ്ങൾക്ക് അധികാരം വിഭജിച്ചു നൽകണം
  4. ജനതയ്ക്ക് മൗലികമായ ഒരു വ്യക്തിത്വം പ്രദാനം ചെയ്യണം.

ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് കടമെടുത്ത ആശയങ്ങളിൽ ഉൾപ്പെടാത്തത് ഏത് :

  1. ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ് വ്യവസ്ഥ
  2. സ്വതന്ത്രനീതിന്യായ വ്യവസ്ഥ
  3. നിയമ നിർമ്മാണ നടപടിക്രമങ്ങൾ
  4. പാർലമെന്ററി ഭരണസംവിധാനം

ഒരു ഭരണഘടന ആധികാരികമാണോ എന്നത് തീരുമാനിക്കുന്നത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ?

  1. ഭരണഘടന തയ്യാറാക്കിയ വ്യക്തികൾ വിശ്വാസ യോഗ്യരായിരിക്കണം
  2. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമായ വ്യവസ്ഥകളായിരിക്കണം.
  3. പ്രഖ്യാപനരീതിക്ക് ഭരണഘടനയുടെ ആധികാരികത നിർണയിക്കുന്നതിൽ പങ്കുണ്ട്.
  4. ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകം

ഇന്ത്യൻ ഭരണഘടന മറ്റു രാജ്യങ്ങളിൽ നിന്ന് കടംകൊണ്ട വ്യവസ്ഥകളുമായി ബന്ധപ്പെട്ട ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക :

A. പാർലമെന്ററി ഭരണസമ്പ്രദായം ദക്ഷിണാഫ്രിക്ക
B. അവശിഷ്ടാധികാരങ്ങൾ അമേരിക്ക
C. മൗലികാവകാശങ്ങൾ കാനഡ
D. ഭരണഘടനാഭേദഗതി ബ്രിട്ടൻ

ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവയേവ :

  1. ഓരോ പ്രവിശ്യക്കും ജനസംഖ്യാനുപാതികമായി 1: 1,00,000 ആനുപാതത്തിലാണ് സീറ്റുകളുടെ അനുവദിച്ചത്.
  2. ബ്രിട്ടീഷ് ക്യാബിനറ്റ് കമ്മിറ്റി നിർദ്ദേശിച്ച രൂപരേഖ അടിസ്ഥാനമാക്കിയാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കപ്പെട്ടത്
  3. വിഭജന ശേഷം നിർമ്മാണ സഭയിലെ അംഗ സംഖ്യ 289 ആയി കുറഞ്ഞു.
  4. ഓരോ പ്രവിശ്യയിലെയും സീറ്റുകൾ മുസ്ലീങ്ങൾ, സിക്കുകാർ, പൊതുവിഭാഗം എന്നിങ്ങനെ സമുദായങ്ങൾക്ക് അവരുടെ ജനസംഖ്യാനുപാതിക പ്രകാരം വീതിച്ചു നൽകി

ഭരണഘടനാ നിർമാണ സഭയിൽ യാതൊരുവിധ വാദപ്രതിവാദവും കൂടാതെ അംഗീകരിക്കപ്പെട്ട ആശയങ്ങൾ കണ്ടെത്തുക:

  1. ജുഡീഷ്യറിയുടെ അധികാരങ്ങൾ സംബന്ധിച്ച്
  2. കേന്ദ്ര ഗവൺമെന്റും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം
  3. സാർവത്രിക പ്രായപൂർത്തി വോട്ടവകാശം
  4. സ്വത്തവകാശത്തിന് ഭരണഘടന സംരക്ഷണം നൽകണമോ ?

താഴെ നൽകിയവയിൽ നിന്ന് ശരിയായ പ്രസ്താവന കണ്ടെത്തുക.

  1. ഇന്ത്യയിൽ വിവിധ വിഷയങ്ങളിൽ ആര് നിയമം ഉണ്ടാക്കണം, നടപ്പിലാക്കണം, വ്യാഖ്യാനിക്കണം തുടങ്ങിയ കാര്യങ്ങൾ ഭരണഘടന വ്യക്തമാക്കുന്നു.
  2. നിയമം നിർമിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം നിയമ നിർമ്മാണ സഭക്ക് ഭരണഘടന നൽകിയിട്ടുണ്ട്.
  3. നിയമം നടപ്പിലാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം കാര്യനിർവ്വഹണ വിഭാഗത്തിന് ഭരണഘടന നൽകിയിട്ടുണ്ട്.
  4. നിയമം വ്യാഖ്യാനിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം നീതിന്യായ വിഭാഗത്തിന് ഭരണഘടന നൽകിയിട്ടുണ്ട്.

താഴെ നൽകിയതിൽ ഭരണഘടനയുടെ ചുമതലകൾ ഏതെല്ലാം :

  1. സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ഏകോപനവും ഉറപ്പും നൽകുന്ന അടിസ്ഥാന നിയമങ്ങൾ നൽകുക
  2. ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിശ്ചയിക്കുന്നു.
  3. നല്ല വ്യക്തികൾ അധികാരത്തിൽ വരുന്നു എന്ന് ഉറപ്പ് വരുത്തുക
  4. ഓരോ ജനതയുടെയും മൗലിക വ്യക്തിത്വമെന്താണെന്ന് വ്യക്തമാക്കുക.

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

  1. ഇന്ത്യയെ പോലെ ഒരു ബ്രിട്ടീഷ് കോളനിയായിരുന്ന വെസ്റ്റ് ഇൻഡീസ് 1958 ൽ ഒരു ഫെഡറേഷൻ ആയിമാറി 
  2. പ്രവിശ്യകൾക്ക് സാമ്പത്തിക സ്വാതന്ത്രമുള്ള ദുർബലമായ കേന്ദ്ര ഗവണ്മെന്റോടുകൂടിയ വെസ്റ്റ് ഇൻഡീസ്  ഫെഡറേഷൻ ആയിരുന്നു 1958 ൽ രൂപീകൃതമായത് 
  3. 1973 ലെ ചിഗുരമാസ് ഉടമ്പടിയുടെ വെസ്റ്റ് ഇൻഡീസിലെ സ്വതന്ത്ര ദ്വീപുകൾക്കായി ഒരു പൊതു നിയമസഭ , സുപ്രീം കോടതി , നാണയം , പൊതുകമ്പോളം എന്നിവ രൂപികരിച്ചു 

ഭരണഘടനയിലെ വ്യവസ്ഥകളും നിർവഹിക്കുന്ന ധർമവും തമ്മിലുള്ള ശരിയായ ജോഡി കണ്ടെത്തുക.

A. ഏതെങ്കിലും മതവിശ്വാസം പിന്തുടരാനോ പിന്തുടരാതിരിക്കാനോ ഗവൺമെന്റിന് ഒരു പൗരന് നിർബന്ധിക്കാനാവില്ല. 1. ഗവൺമെന്റിന്റെ ധർമ്മം
B. വരുമാനത്തിലെയും സമ്പത്തിലെയും അസമത്വം നീക്കാൻ ശ്രമിക്കണം.2. ഗവൺമെന്റിന്റെ അധികാരങ്ങളിലെ പരിമിതി
C. പ്രസിഡന്റിന് പ്രധാനമന്ത്രിയെ നിയമിക്കാനുള്ള അധികാരമുണ്ട്.3. ഭരണഘടനയുടെ പരമാധികാരം
D. എല്ലാവരും അനുസരിക്കേണ്ട നിയമമാണ് ഭരണഘടന. 4. പാർലമെന്ററി ഭരണസംവിധാനം

സോവിയറ്റ് യൂണിയന്റെ തകർച്ചയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. 1989 ന് ശേഷമാണ് സോവിയറ്റ് യൂണിയൻ തകർന്ന് നിരവധി സ്വതന്ത്ര രാഷ്ട്രങ്ങളാണ് മാറിയത് 
  2. അധികാര വികേന്ദ്രികരണവും സമഗ്രാധിപത്യവുമാണ് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണമായത് 
  3. തനതായ ഭാഷയും സംസ്കാരവുമുള്ള മറ്റ് പ്രദേശങ്ങളുടെ മേലുള്ള റഷ്യൻ ആധിപത്യം സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ആക്കം കൂട്ടി 
സുനിൽ ബത്ര vs ഡൽഹി എന്നറിയപ്പെടുന്ന പ്രശസ്തമായ കേസ് ആദ്യമായി പരിഗണിച്ച സുപ്രീം കോടതി ജഡ്ജി ആരാണ് ?
1979 ൽ ബിഹാറിലെ വിചാരണത്തടവുകാരെക്കുറിച്ച് പ്രസിദ്ധീകരിച്ച വാർത്തകളെ തുടർന്നുണ്ടായ പൊതുതാൽപര്യ ഹർജി ഏതാണ് ?
സുപ്രീം കോടതിക്ക് അതിന്റെ തന്നെ ഉത്തരവുകളോ വിധിന്യായങ്ങളോ പുനഃപരിശോധിക്കുന്നതിനുള്ള അധികാരമുണ്ട് .
പൊതു പ്രാധാന്യം ഉള്ളതോ അല്ലെങ്കിൽ ഭരണഘടന വ്യാഖ്യാനം ആവശ്യമായതോ ആയ ഏതൊരു കാര്യത്തിനും പ്രസിഡന്റിന് സുപ്രീം കോടതിയുടെ ഉപദേശം തേടാവുന്നതാണ് . ഇത് _____ എന്നറിയപ്പെടുന്നു .
ഒരു വ്യവഹാരവും അതുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളും പുനഃപരിശോധിക്കുക എന്നതാണ് ______ എന്നത് കൊണ്ട് അർഥമാക്കുന്നത് .
ഇന്ത്യയിലെ ഏറ്റവും ഉയർന്ന അപ്പീൽ കോടതി ഏതാണ് ?
മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്ന് തോന്നിയാൽ ഒരാൾക്ക് സുപ്രീം കോടതിയെയോ , ഹൈക്കോടതിയെയോ സമീപിക്കാൻ സാധിക്കും . മൗലികാവകാശങ്ങൾ പുനഃസ്ഥാപിക്കാൻ കോടതി റിട്ടുകളുടെ രൂപത്തിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതാണ് . ഇത് _____ എന്നറിയപ്പെടുന്നു .
കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റും തമ്മിലുള്ള തർക്കങ്ങൾ നേരിട്ട് സുപ്രീം കോടതിയുടെ പരിഗണനക്കാണ് വരിക . ഇത് സുപ്രീം കോടതിയുടെ _____ അധികാരമാണ് .
പൊതു പ്രാധാന്യമുള്ള വിഷയങ്ങളിലും , നിയമത്തിലും രാഷ്ട്രപതിക്ക് ഉപദേശം നൽകുന്ന കോടതി ഏതാണ് ?
സിവിൽ , ക്രിമിനൽ ഭരണഘടന വിഷയങ്ങൾ എന്നിവ സംബന്ധിച്ച് കിഴ്കോടതിയിൽ നിന്നുള്ള അപ്പീലുകൾ പരിഗണിച്ച് തീർപ്പ് കൽപ്പിക്കുന്ന കോടതി ഏതാണ് ?
കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റും തമ്മിലുള്ള തർക്കങ്ങൾ , സംസ്ഥാന ഗവണ്മെന്റുകൾ തമ്മിലുള്ള തർക്കങ്ങൾ എന്നിവ പരിഹരിക്കുന്നത് ഏത് കോടതിയാണ് ?

താഴെ പറയുന്നതിൽ സുപ്രീം കോടതിയുടെ അധികാരത്തിൽ പെടാത്തത് ഏതാണ് ? 

  1. ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാൻ കഴിയുന്നു 
  2. രാജ്യത്തെ ഏത് കോടതിയിൽ നിന്നും വ്യവഹാരം സുപ്രീം കോടതിയിലേക്ക് മാറ്റാൻ കഴിയും 
  3. ഒരു ഹൈക്കോടതിയിൽ നിന്നും മറ്റൊരു ഹൈക്കോടതിയിലേക്ക് വ്യവഹാരങ്ങൾ മാറ്റുന്നു 
1991 ൽ പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു വ്യക്തിയെ സ്ഥാനഭ്രഷ്ടനാക്കുന്നത്തിനുള്ള നടപടികൾ ആരംഭിച്ചു എങ്കിലും പ്രമേയം പരാജയപ്പെട്ടു . ആരാണീ ന്യായാധിപൻ ?

താഴെ പറയുന്ന പ്രസ്താവനകളിൽ കൂറുമാറ്റത്തിന് കാരണമാകുന്നത് ? 

  1. നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് സഭയിൽ ഹാജരാകാതിരിക്കുമ്പോൾ 
  2. പാർട്ടി നിർദേശങ്ങൾക്കെതിരെ വോട്ട് ചെയ്യുമ്പോൾ 
  3. പാർട്ടി അംഗത്വം രാജി വെക്കുമ്പോൾ 
കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്ന 52 -ാം ഭരണഘടന ഭേദഗതി ഏത് വർഷമായിരുന്നു ?
സഭാംഗങ്ങൾക്ക് ഏതൊരു കാര്യത്തെ സംബന്ധിച്ചും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കാതെ സഭയിൽ പറയുവാനുള്ള അധികാരം ഉണ്ട് . ഇതിനെ _____ എന്ന് പറയുന്നു .
ഒരു ധന ബില്ലിൻമേൽ രാജ്യസഭ എത്ര ദിവസത്തിനുള്ളിൽ നടപടി എടുത്തിട്ടില്ലെങ്കിലാണ് അത് രാജ്യസഭ പാസ്സാക്കിയതായി കണക്കാക്കുന്നത് ?