ലോക എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക:
i) 2021ലെ പ്രമേയം - "അസമത്വങ്ങൾ അവസാനിപ്പിക്കുക. എയ്ഡ്സ് അവസാനിപ്പിക്കുക"
ii) ഐക്യരാഷ്ട്ര സഭ 2030 ഓടുകൂടി എച്ച്ഐവി അണുബാധ ഇല്ലാതാക്കാന്‍ ലക്ഷ്യം വെക്കുന്നു.
iii) ആദ്യമായി എയ്ഡ്സ് ദിനം ആചരിച്ചത് 1987ലാണ്.
iv) ലോകാരോഗ്യ സംഘടന അടയാളപ്പെടുത്തിയ പതിനൊന്ന് ഔദ്യോഗിക ആഗോള പൊതുജനാരോഗ്യ കാമ്പെയ്‌നുകളിൽ ഒന്നാണ് ലോക എയ്ഡ്‌സ് ദിനം.
ഇന്ത്യയിലെ സാമ്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന വ്യവസ്ഥകൾ പരിഗണിക്കുക.
1. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയം പാർലമെന്റിന്റെ ഏതെങ്കിലും സഭയുടെ പ്രത്യേക ഭൂരിപക്ഷത്തോടെ പാസാക്കണം.
2. അതിന്റെ പ്രവർത്തനത്തിന് പരമാവധി കാലയളവ് നിശ്ചയിച്ചിട്ടില്ല.
3. അതിന്റെ തുടർച്ചയ്ക്ക് ആവർത്തിച്ചുള്ള പാർലമെന്റ് അംഗീകാരം ആവശ്യമില്ല.
തന്നിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത്?