ശരിയായ പ്രസ്താവന ഏത് ?
1.ജീവനുള്ളതും എന്നാൽ നിർവീര്യമാക്കപെട്ടതും ആയ രോഗാണുക്കളെ വാക്സിൻ ആയി ഉപയോഗിക്കുന്നുണ്ട്.
2.ജീവനുള്ള രോഗാണുക്കളെ വാക്സിൻ ആയി ഉപയോഗിക്കാറുണ്ട്.
3.രോഗാണുവിൻ്റെ കോശ ഭാഗങ്ങളെ മാത്രമായും വാക്സിൻ ആയി ഉപയോഗിക്കാറുണ്ട്.
തെറ്റായ പ്രസ്താവന കണ്ടെത്തുക ?
1.ലിംഫോസൈറ്റുകളെ പ്രവർത്തന സജ്ജമാക്കുന്ന അവയവങ്ങളെ ലിംഫോയ്ഡ് അവയവങ്ങൾ എന്നു വിളിക്കുന്നു.
2.അസ്ഥിമജ്ജയും തൈമസ് ഗ്രന്ഥിയും പ്രാഥമിക ലിംഫോയ്ഡ് അവയവങ്ങളാണ്.
ശരിയായ പ്രസ്താവന കണ്ടെത്തുക:
1.ഒരു വ്യക്തിയുടെ പ്രതിരോധസംവിധാനം അയാളുടെ തന്നെ ശരീരകോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണ് അലർജി.
2.ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതമായ പ്രതികരണമാണ് സ്വയം പ്രതിരോധ വൈകൃതം.
തെറ്റായ പ്രസ്താവന ഏത് ?
1.ശരീരത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ ആൻറിബോഡി ആണ് ഇമ്യൂണോ ഗ്ലോബിൻ എം (IgM)
2.മുലപ്പാലിലൂടെ കുഞ്ഞിന് ലഭിക്കുന്ന ആന്റിബോഡിയാണ് ഇമ്യൂണോ ഗ്ലോബിൻ എ (IgA).
തെറ്റായ പ്രസ്താവന ഏത് ?
1.രോഗകാരികളായ ബാക്ടീരിയകളും വൈറസുകളും പോലുള്ള അപര വസ്തുക്കളെ തിരിച്ചറിയാനും നിർവീര്യമാക്കാനും രോഗപ്രതിരോധ സംവിധാനം ഉപയോഗിക്കുന്ന പ്രോട്ടീനാണ് ആന്റിബോഡികൾ.
2.ആന്റിബോഡികൾ തിരിച്ചറിയുകയും നശിപ്പിക്കുകയും ചെയ്യുന്ന അപര വസ്തുവിനെ ആന്റിജൻ എന്ന് വിളിക്കുന്നു.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1. വൈറസുകളുടെ സാന്നിധ്യത്തോടുള്ള പ്രതികരണമായി ഹോസ്റ്റ് സെല്ലുകൾ നിർമ്മിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന സിഗ്നലിംഗ് പ്രോട്ടീനുകളുടെ ഒരു കൂട്ടമാണ് ഇന്റർഫെറോണുകൾ.
2.വൈറസ് ബാധിച്ച സെൽ ഇന്റർഫെറോണുകൾ പുറത്തു വിട്ടു കൊണ്ട് അടുത്തുള്ള കോശങ്ങളുടെ ആന്റി-വൈറൽ പ്രതിരോധം വർദ്ധിപ്പിക്കും.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.മാക്രോഫേജുകൾ മനുഷ്യ ശരീരത്തിലുള്ള ഒരു തരം അരുണരക്താണുവാണ്.
2.മാക്രോഫേജുകൾ ശരീരത്തിൽ ഉടനീളം കാണപ്പെടുന്നു.
3.ശരീരത്തിനകത്ത് പ്രവേശിക്കുന്ന അപര വസ്തുക്കളെ മാക്രോഫേജുകൾ വിഴുങ്ങി നശിപ്പിക്കുന്നു.
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.മുലപ്പാൽ,കണ്ണുനീർ, ഉമിനീർ എന്നിവയിൽ അടങ്ങിയിരിക്കുന്ന ലൈസോസൈം സ്വതസിദ്ധ പ്രതിരോധത്തിന് ഉദാഹരണമാണ്.
2.ആമാശയത്തിലെ അസെറ്റിക് ആസിഡ് ഭക്ഷണം ദഹിപ്പിക്കുന്നതിന് ഒപ്പം രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ദോഷകരമായ സൂക്ഷ്മാണുക്കളെ ചെറുക്കാനുള്ള മൾട്ടിസെല്ലുലാർ ജീവികളുടെ കഴിവാണ് പ്രതിരോധശേഷി എന്നറിയപ്പെടുന്നത്.
2.രണ്ടു തരത്തിലുള്ള പ്രതിരോധ സംവിധാനങ്ങളാണ് മനുഷ്യശരീരത്തിൽ ഉള്ളത്.
താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതൊക്കെയാണ് ?
മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്താവനകൾ ഏത് പോഷകവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഇൻസുലിൻ, ഗ്ലൂക്കഗോൺ, ഗ്രോത്ത് ഹോർമോൺ, പ്രൊലാക്ടിൻ തുടങ്ങിയവ സ്റ്റിറോയ്ഡ് ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്.
2.ഓക്സിടോസിൻ, വാസോപ്രസിൻ എന്നിവ പെപ്റ്റൈഡ് ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഭ്രൂണത്തിന് ആവശ്യമായ ഓക്സിജനും പോഷക ഘടകങ്ങളും ലഭിക്കുന്നത് പ്ലാസന്റയിലൂടെയാണ്.
2.ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോപിൻ,ഹ്യൂമൻ പ്ലാസന്റൽ ലാക്ടോജൻ.എന്നിവ പ്ലാസൻറ ഉൽപാദിപ്പിക്കുന്ന ഹോർമോണുകളാണ്.
3.ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നതുകൊണ്ട് പ്ലാസന്റയെ താത്കാലിക എൻഡോക്രൈൻ ഗ്രന്ഥി എന്നറിയപ്പെടുന്നു.
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.ഹൃദയം ഉത്പാദിപ്പിക്കുന്ന ഹോർമോൺ ആണ്,ഏട്രിയൽ നാട്രി യൂററ്റിക് ഫാക്ടർ അഥവാ എ എൻ എഫ്.
2.രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വേണ്ടിയാണ് ഹൃദയം ഈ ഹോർമോൺ ഉല്പാദിപ്പിക്കുന്നത്.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.വേനൽക്കാലത്ത് വാസോപ്രസിൻറെ ഉൽപാദനം കുറയുന്നു.
2 മഴക്കാലത്തും, തണുപ്പുകാലത്തും ഉൽപാദനം വാസോപ്രസിൻറെ ഉൽപാദനം കൂടുന്നു.
ഇവയിൽ ഏതെല്ലാമാണ് ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ
1.ഓക്സിടോസിൻ
2.വാസോപ്രസിൻ
3.കോർട്ടിക്കോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ
4.ഗ്രോത്ത് ഹോർമോൺ റിലീസിംഗ് ഹോർമോൺ
Which of the following is / are protein malnutrition disease(s)?
1.Marasmus
2.Kwashiorkor
3.Ketosis
Select the correct option from the codes given below:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ലെയ്ഡിഗ് കോശങ്ങൾ വൃഷണത്തിലെ സെമിനിഫറസ് ട്യൂബുലുകളോട് ചേർന്നാണ് കാണപ്പെടുന്നത്.
2. ലെയ്ഡിഗ് കോശങ്ങൾ ല്യൂട്ടിനൈസിംഗ് ഹോർമോണിന്റെ (LH) സാന്നിധ്യത്തിൽ ആൻഡ്രോജനുകളെ ഉത്പാദിപ്പിക്കുന്നു
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.പാരാതൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോൺ ആണ് പാരാതൈറോയ്ഡ് ഹോർമോൺ
2.പാരാതോർമോൺ, പാരാതൈറിൻ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.
3.രക്തത്തിലെ കാൽസ്യം അയോണുകളുടെ തോത് താഴുമ്പോഴാണ് പാരാതോർമോൺ ഉൽപാദനത്തിനുള്ള ഉത്തേജനമുണ്ടാവുന്നത്.
4.പാരാതോർമോൺ ഹോർമോണിൻ്റെ പ്രവർത്തനഫലമായി അസ്ഥിമജ്ജയിൽ നിന്ന് കാൽസ്യം അയോണുകൾ
രക്തത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.