App Logo

No.1 PSC Learning App

1M+ Downloads
അടിയന്തരഘട്ടങ്ങളിൽ ശരീരത്തെ പ്രവർത്തനസജ്ജമാക്കുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നത് ഏത് ഗ്രന്ഥിയാണ് ?

Aപാൻക്രിയാസ്

Bകരൾ

Cഅഡ്രിനെൽ ഗ്രന്ഥി

Dതൈമസ് ഗ്രന്ഥി

Answer:

C. അഡ്രിനെൽ ഗ്രന്ഥി

Read Explanation:

  • അടിയന്തരഘട്ടങ്ങളിൽ ശരീരത്തെ പ്രവർത്തനസജ്ജമാക്കുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നത് ഏത് ഗ്രന്ഥിയാണ് അഡ്രിനെൽ ഗ്രന്ഥി
  • രണ്ട് വൃക്കകളുടെയും മുകളിലായി കാണുന്ന ഗ്രന്ഥിയാണ് അഡ്രിനെൽ ഗ്രന്ഥി
  • അഡ്രിനെൽ ഗ്രന്ഥിയുടെ ഉൾ ഭാഗമായ മെഡുല്ല ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ -  അഡ്രിനാലിൻ ,  നോർ അഡ്രിനാലിൻ
  • അടിയന്തരഘട്ടത്തിൽ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ - അഡ്രിനാലിൻ
  • ശരീരത്തിൽ വീക്കം, അലർജി എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്ന ഹോർമോൺ - കോർട്ടിസോൾ 
  • മാംസ്യം , കൊഴുപ്പ് എന്നിവയെ വിഘടിപ്പിച്ചു ഗ്ലൂക്കോസ് നിർമ്മാണത്തിന് സഹായിക്കുന്ന ഹോർമോൺ - കോർട്ടിസോൾ

Related Questions:

വൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്ന ഹോർമോൺ ഏത് ?
വിത്തുകൾ മുളക്കാൻ സഹായിക്കുന്ന ഹോർമോൺ ഏത് ?
രക്തത്തിൽ കാൽസ്യത്തിൻ്റെ അളവ് കൂടുമ്പോൾ ഉത്‌പാദിയ്ക്കുന്ന ഹോർമൻ ആണ് ?
പുരുഷന്മാരിൽ വൃക്ഷണങ്ങളുടെ പ്രവർത്തനവും, സ്ത്രീകളിൽ അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനവും ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍ ഏത് ?
അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടക്സിൻറെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ ഏത് ?