App Logo

No.1 PSC Learning App

1M+ Downloads
അടിയന്തിര സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന നിരാലംബരായ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?

Aസേഫ്

Bകരുതൽ

Cകരുതല്‍ സ്പര്‍ശം

Dആശ്വാസം

Answer:

B. കരുതൽ

Read Explanation:

ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് ശേഷം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക്, ആസിഡ് ആക്രമണം, ഗുരുതരമായ പൊള്ളൽ എന്നിവ ഏൽക്കുന്നവർക്കും, നിരാലംബരായ സാഹചര്യത്തിലോ മറ്റു ഗുരുതര വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ സുരക്ഷിതമായി ഷെൽട്ടർ ഹോമുകൾ, കെയർ ഹോമുകൾ എന്നിവിടങ്ങളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളെ എത്തിയ്ക്കുന്നതിനും അതിനു മുൻപുള്ള മെഡിക്കൽ പരിശോധന, വസ്ത്രം, ഭക്ഷണം തുടങ്ങിയവയ്ക്കും പ്രകൃതി ദുരന്തങ്ങൾക്കിരയാകുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അടിയന്തിര വൈദ്യസഹായം നൽകുന്നതിനും ഉൾപ്പടെ ഈ തുക വിനിയോഗിയ്ക്കാവുന്നതാണ്. ട്രാൻസ്‌ജെൻഡർ സർട്ടിഫിക്കറ്റോ ട്രാൻസ്‌ജെൻഡർ ഐഡികാർഡോ ഉള്ളവർക്കാണ് പദ്ധതി മൂലം സഹായം ലഭ്യമാവുക. ജില്ല കളക്ടർ ചെയർപേഴ്സണായ ഉപദേശക സമിതിയിൽ രണ്ടു ട്രാൻസ്‌ജെൻഡർ പ്രതിനിധികളും ഉണ്ടാകും. ആകെ എട്ടുപേരാണ് ഉപദേശക സമിതിയിൽ ഉണ്ടാവുക.


Related Questions:

കേരളത്തിലെ എല്ലാ കുട്ടികൾക്കും (18 വയസ്സിന് താഴെയുള്ളവർ) അവരുടെ വരുമാന നില പരിഗണിക്കാതെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതി.
പട്ടികജാതി – പട്ടിക വർഗ – പിന്നാക്കക്ഷേമ വകുപ്പുകളുടെ വികസന-വിദ്യാഭ്യാസ – ക്ഷേമ പ്രവർത്തനങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്ന് നടപ്പിലാക്കുന്ന കേരള സർക്കാർ പദ്ധതി ?
കോവിഡ് സമയത്ത് 3 മുതൽ 6 വയസ്സ് വരെയുള്ളവർക്ക് പോഷകാഹാരക്കുറവ്‌ പരിഹരിക്കാൻ സർക്കാർ തുടങ്ങിയ പദ്ധതി ?
തൻെറതല്ലാത്ത കാരണത്താൽ കുട്ടിക്കാലം നഷ്ടപ്പെട്ടവർക്ക് സമൂഹവുമായി ഇടപെട്ട് മെച്ചപ്പെട്ട രീതിയിൽ സുരക്ഷിതമായി താമസിക്കുന്നതിന് പാർപ്പിടം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?
2024 ജനുവരിയിൽ ആംബുലൻസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പരിശോധന ഏത് ?