App Logo

No.1 PSC Learning App

1M+ Downloads
ആറു കിങ്‌ഡം (Six kingdom) വർഗീകരണപദ്ധതി ആവിഷ്കരിച്ചത് ?

Aആർ. എച്ച്. വിറ്റാക്കർ

Bകാൾ ലിനേയസ്

Cകാൾ വൗസ്

Dഇവരാരുമല്ല

Answer:

C. കാൾ വൗസ്

Read Explanation:

ആറു കിങ്‌ഡം (Six kingdom) വർഗീകരണപദ്ധതി

  • ആദ്യകാലങ്ങളിൽ ബാക്‌ടീരിയ പോലുള്ള സൂക്ഷ്‌മജീവികളുടെ സവിശേഷതകളെക്കുറിച്ചുള്ള അറിവ് പരിമിതമായിരുന്നു.
  • മൊനീറ കിങ്‌ഡത്തിലുൾപ്പെട്ടിരുന്ന ആർക്കിബാക്‌ടീരിയ എന്ന വിഭാഗം കോശഘടനയിലും ജീവധർമങ്ങളിലും മറ്റു ബാക്ടീരിയകളിൽനിന്ന് വ്യത്യസ്‌തമാണെന്നു കണ്ടെത്തി.
  • തുടർന്ന് മൊനീറ എന്ന കിങ്‌ഡത്തെ വിഭജിച്ച് ആർക്കിയ, ബാക്‌ടീരിയ എന്നീ രണ്ട് കിങ്ഡങ്ങളാക്കി.
  • കൂടാതെ കിങ്‌ഡത്തിനു മുകളിലായി ഡൊമെയ്ൻ (Domain) എന്നൊരു വർഗീകരണതലം കൂടി കൂട്ടിച്ചേർത്തു.
  • ഇത്തരത്തിൽ ആറു കിങ്‌ഡം (Six kingdom) വർഗീകരണപദ്ധതി ആവിഷ്കരിച്ചത് അമേരിക്കൻ ശാസ്ത്രജ്ഞനായ കാൾ വൗസ് (Carl Woese) ആണ്.

  • ഫൈവ് കിങ്ഡം വർഗീകരണം ആവിഷ്കരിച്ചത് : ആർ. എച്ച്. വിറ്റാക്കർ
  • ടൂ കിംങ്ഡം വർഗീകരണ രീതി (Two Kingdom classification) വികസിപ്പിച്ചത് : കാൾ ലിനേയസ്

Related Questions:

കേരള സസ്യസമ്പത്തിനെ കുറിച്ചുള്ള ആദ്യ പുസ്തകമാണ് ' ഹോർത്തൂസ് മലബാറിക്കസ് '.ഈ ഗ്രന്ഥ രചനക്ക് നേതൃത്വം നൽകിയത് ആരാണ് ?
18000 ലധികം സസ്യങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ജോൺ റേയുടെ പുസ്തകം ?
ദ്വിനാമപദ്ധതി ആവിഷ്കരിച്ചതിന്റെ പ്രാഥമിക ലക്ഷ്യം എന്താണ് ?
ജീവികളെ തിരിച്ചറിഞ്ഞ് സമാനതകളുടെയും വ്യത്യാസങ്ങളുടെയും അടിസ്ഥാനത്തിൽ തരംതിരിക്കുകയും ശാസ്ത്രീയമായി പേരുനൽകുകയും ചെയ്യുന്ന ശാസ്ത്ര ശാഖയാണ് ?
സസ്യശാസ്‌ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?