ആഴ്വാഞ്ചേരി തമ്പ്രാക്കളെ സ്തുതിക്കുന്ന പ്രാചീന മണിപ്രവാള ചമ്പു ?
Aഉണ്ണിയാടീ ചരിതം
Bവൈശികതന്ത്രം
Cഉണ്ണിച്ചിരുതേവീചരിതം
Dവൈശികതന്ത്രം
Answer:
C. ഉണ്ണിച്ചിരുതേവീചരിതം
Read Explanation:
ഉണ്ണിച്ചിരുതേവീചരിതം
ദക്ഷിണാമൂർത്തി ക്ഷേത്രം, ആഴ്വഞ്ചേരി തമ്പ്രാക്കൾ എന്നിവയെക്കുറിച്ചും, അമ്മാനപ്പാട്ട്, സന്ദേശപ്പാട്ട്,കുയിൽവൃത്തം തുടങ്ങി അക്കാലത്ത് പ്രചാരത്തിലിരുന്ന ഗാനവിശേഷണങ്ങളെക്കുറിച്ചും ആർച്ചാക്കൂത്ത് എന്ന നൃത്ത രൂപത്തെയും ഈ കൃതിയിൽ പരാമർശിക്കുന്നുണ്ട്.
ഉണ്ണിച്ചിരുതേവി ചരിതത്തിൻ്റെ രചനാകാലം - 13-ാം നൂറ്റാണ്ടിൻ്റെ അവസാനം
ഉണ്ണിച്ചിരുതേവി ചരിതത്തിൻ്റെ കർത്താവ്
ചോകിരം ഗ്രാമനിവാസിയായ ഒരു കവിയെന്ന് മാത്രം വ്യക്തം.