ആസിഡും ആൽക്കലിയും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന പ്രവർത്തനമാണ് ഏത്?
Aനിർവീരീകരണം
Bഅയോണീകരണം
Cലായനം
Dഅമ്ലീകരണം
Answer:
A. നിർവീരീകരണം
Read Explanation:
ആസിഡുകളെയും ആൽക്കലിയേയും കുറിച്ച് ആദ്യത്തെ ശാസ്ത്രീയ സിദ്ധാന്തം അവതരിപ്പിച്ചത് അറീനിയസ് ആണ്.
ജലത്തിൽ ലയിക്കുമ്പോൾ ഹൈഡ്രജൻ അയോൺ (H+) ഉണ്ടാകുന്നവയാണ് ആസിഡുകൾ എന്നും ജലത്തിൽ ലയിക്കുമ്പോൾ ഹൈഡ്രോക്സൈഡ് അയോണുകൾ (OH-) ഉണ്ടാകുന്നവയാണ് ആൽക്കലികൾ എന്നുമായിരിന്നു അറീനിയസിന്റെ സിദ്ധാന്തം.
ഏത് ആസിഡും ആൽക്കലിയും ജലത്തിൽ ലയിക്കുമ്പോൾ അവ അയോണുകളായി വിയോജിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.