Challenger App

No.1 PSC Learning App

1M+ Downloads
ആർക്കെതിരെയാണോ വാറൻ്റ് പുറപ്പെടുവിച്ചിട്ടുള്ളത് അയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമത്തെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 83

Bസെക്ഷൻ 84

Cസെക്ഷൻ 82

Dഇവയൊന്നുമല്ല

Answer:

C. സെക്ഷൻ 82

Read Explanation:

BNSS Section -82 - Procedure on arrest of person against whom warrant issued [ആർക്കെതിരെയാണോ വാറൻ്റ് പുറപ്പെടുവിച്ചിട്ടുള്ളത് അയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമം ]

  • 82(1) - അറസ്‌റ്റ് വാറന്റ് അത് പുറപ്പെടുവിക്കുന്ന ജില്ലയ്ക്കു പുറത്ത് നടപ്പിലാക്കുമ്പോൾ, വാറൻ്റ് പുറപ്പെടുവിച്ച കോടതി അറസ്‌റ്റ്‌ ചെയ്‌ത സ്ഥലത്തിന് 30 കിലോമീറ്ററിനുള്ളിൽ അല്ലെങ്കിൽ ഏത് എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെയോ, പോലീസ് കമ്മീഷണറുടെയോ പ്രാദേശിക അധികാരപരിധിയ്ക്കുള്ളിലാണോ അറസ്‌റ്റുചെയ്തത്, ആ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെക്കാളുമോ, പോലീസ് സൂപ്രണ്ടിനെക്കാളുമോ, പോലീസ് കമ്മീഷണറെക്കാളുമോ കൂടുതൽ അടുത്തല്ലാതിരിക്കുകയോ, 73-ാം വകുപ്പിന് കീഴിൽ ജാമ്യം വാങ്ങാത്തപക്ഷമോ ,ആ അറസ്റ്റ് ചെയ്യപ്പെട്ടയാളെ അങ്ങനെയുള്ള മജിസ്ട്രേറ്റിന്റെയോ ജില്ലാ സൂപ്രണ്ടിന്റെയോ കമ്മീഷണറുടെയോ മുമ്പാകെ കൊണ്ടുപോകേണ്ടതാകുന്നു

  • 82(2) - (1)-ാം ഉപവകുപ്പിൽ പരമാർശിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ഉടനെ തന്നെ അറസ്റ്റിനെ കുറിച്ചും അറസ്റ്റിലായ വ്യക്തിയെ തടവിലാക്കിയിരിക്കുന്ന സ്ഥലത്തെക്കുറിച്ചും ജില്ലയിലെ നിയുക്ത പോലീസ് ഓഫീസർക്കും അറസ്റ്റിലായ വ്യക്തി സാധാരണയായി താമസിക്കുന്ന മറ്റൊരു ജില്ലയിലെ ഉദ്യോഗസ്ഥനും ഉടനടി വിവരം നൽകണം


Related Questions:

ആത്മഹത്യ മുതലായവ പോലീസ് അന്വേഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് പറയുന്ന BNSS സെക്ഷൻ ഏത് ?
BNSS പ്രകാരം അറസ്റ്റ് നടത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട കാര്യങ്ങളെ പറ്റി പ്രതിബാധിക്കുന്ന വകുപ് ഏതാണ്?
BNSS 2023 പ്രകാരം കോഗ്നൈസബിൾ' കുറ്റം എന്നാൽ
148, 149, 150 എന്നീ വകുപ്പുകൾക്ക് കീഴിൽ ചെയ്‌തിട്ടുള്ള കൃത്യങ്ങൾക്ക് പ്രോസിക്യൂട്ട് ചെയ്യുന്നതിനെതിരായുള്ള സംരക്ഷണത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
തെളിവ് മതിയായിരിക്കുമ്പോൾ കേസുകൾ മജിസ്ട്രേറ്റിന് അയക്കണമെന്ന് പറയുന്ന BNSS സെക്ഷൻ ഏത് ?