App Logo

No.1 PSC Learning App

1M+ Downloads
ആൽബർട്ട് ബന്ദൂരയുടെ സോഷ്യൽ ലേണിംഗ് തിയറിയുമായി പൊരുത്തപ്പെടുന്ന പ്രസ്താവന ഏത് ?

Aപഠനം എന്നത് മറ്റുള്ളവരുടെ അനുഭവങ്ങളെ നിരീക്ഷിച്ചും അനുകരിച്ചും നടക്കുന്ന ഒന്നാണ്

Bദേഷ്യം , മടി ,വെറുപ്പ്, സ്നേഹം തുടങ്ങിയ വ്യവഹാരങ്ങളെല്ലാം നാം സമൂഹത്തിലെ മറ്റുള്ളവരുടെ വ്യവഹാരങ്ങളിൽ നിന്ന് സ്വീകരിക്കുന്നതാണ്

Cഇങ്ങനെ നിരീക്ഷണ വിധേയരാകുന്ന ആളുകളെ ബന്ധുരേ വിശേഷിപ്പിച്ചത് മോഡൽസ് എന്നാണ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ആൽബർട്ട് ബന്ദൂരയുടെ സാമൂഹിക പഠന സിദ്ധാന്തം (Albert Bandura's Social learning theory)

  • ബന്ദൂര പിന്നീട് ഈ സിദ്ധാന്തത്തിന്റെ പേര് സാമൂഹികജ്ഞാന സിദ്ധാന്തം എന്നാക്കി മാറ്റി.
  • ഈ സിദ്ധാന്തം വഴി മനുഷ്യർ പരസ്പരം കാര്യങ്ങൾ എങ്ങനെ പഠിക്കുന്നു എന്നത് കണ്ടെത്താൻ ശ്രമിക്കുന്നു.
  • നേരിട്ടുള്ള അനുഭവം വഴിയുള്ള പഠനത്തെക്കുറിച്ചാണ് ഈ സിദ്ധാന്തം നിരീക്ഷിക്കുന്നത്.
  • ഒരു മനുഷ്യന്റെ വ്യക്തിത്വം അവന്റെ പെരുമാറ്റവും ചിന്തയും പരിസ്ഥിതിയും ചേർന്നാണ് രൂപപ്പെടുത്തുന്നത് എന്നാണ് ബന്ദൂര വിശ്വസിച്ചിരുന്നത്.
  • ജനിതകമായ പ്രവർത്തനത്തെക്കാൾ പരിസ്ഥിതിയാണ് ഒരാളുടെ പെരുമാറ്റം രൂപപ്പെടുന്നതിൽ സഹായിക്കുന്നത് എന്ന് അദ്ദേഹം വിശ്വസിച്ചു.
ബോബോ പാവ പരീക്ഷണം
  • മാതൃകാനുകരണം, പഠിതാക്കളുടെ സമ്പൂർണ്ണ വ്യവഹാരം വാർത്തെടുക്കുന്നതിനുള്ള കാര്യക്ഷമമായ തന്ത്രമാണ്.
  • അനുകരിക്കാൻ പറ്റിയ ഉദാത്തമാതൃകകൾ തെരഞ്ഞെടുക്കാൻ പഠിതാക്കളെ സഹായിക്കലാവണം വിദ്യാഭ്യാസത്തിന്റെ ധർമ്മം.
  • ദൃശ്യമാധ്യമങ്ങളുടെയും മുതിർന്നവരുടെയും മാതാപിതാക്കളുടെയും പെരുമാറ്റരീതികളെയും കുട്ടികൾ അനുകരിക്കുകയോ അവലംബിക്കുകയോ ചെയ്യുമെന്ന് തെളിയിച്ചു.
  • ക്രൂരതയും അക്രമവാസനയും സമൂഹമനസ്സിലേക്ക് കടന്നു വരുന്നതിന് ദൃശ്യമാധ്യമങ്ങൾ കാരണമാകുന്നു.
സാമൂഹിക ജ്ഞാന സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വങ്ങൾ
  • മറ്റുള്ളവരുടെ പ്രവൃത്തികൾ നിരീക്ഷിക്കുക വഴി നാം പഠിക്കുന്നു. ഇതാണ് നിരീക്ഷണ പഠനം.
  • പ്രത്യേക പിൻബലമില്ലാതെ തന്നെ ഒരു മാതൃകയുടെ സഹായത്തോടെ പഠനം സാധ്യമാണ്.
  • മറ്റുള്ളവരെ നിരീക്ഷിച്ച് അവരുടെ പെരുമാറ്റം അതേപടി പകർത്താതെ  നമ്മുടേതായ ഒരു ശൈലിയിൽ അത് അനുകരിക്കുന്നു.
 
 
 

Related Questions:

Brainstorming method is a

  1. Extremely learner centric.
  2. teacher centered
  3. A group process of creative problem solving.
  4. enhance rotememory

    ഇന്ത്യയിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളാണ് കൊടുത്തിട്ടുള്ളത്

    i. RTE ആക്ട്

    ii. PWD ആക്ട്

    iii. സെക്കൻഡറി എജ്യുക്കേഷൻ കമ്മീഷൻ

    (iv) പ്രോഗ്രാം ഓഫ് ആക്ഷൻ(PoA)

    നടപ്പിലാക്കിയ വർഷത്തിനെ അടിസ്ഥാനമാക്കിയിട്ടുള്ള ആരോഹണ ക്രമം തിരിച്ചറിയുക

    Who is the father of Modern Learning Theory ?
    Operant and classical conditioning are forms of:
    Which of the following is NOT a level in Kohlberg’s moral development theory?