App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ Pico സാറ്റലൈറ്റ് ?

AHamsat

BAnusat

CStudsat

DGsat-4

Answer:

C. Studsat

Read Explanation:

100 ഗ്രാം മുതൽ 1 കിലോ വരെ ഭാരമുള്ള സാറ്റെലൈറ്റുകൾക്ക് പറയുന്ന പേരാണ് Pico സാറ്റലൈറ്റ്. കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും ഏഴ് എഞ്ചിനീയറിംഗ് കോളേജുകൾ ചേർന്നാണ് സ്റ്റുഡ്സാറ്റ് (studsat) എന്ന സാറ്റലൈറ്റ് നിർമ്മിച്ചത്. ISRO യുടെ മേൽനോട്ടത്തിൽ ഇന്ത്യയിലെ ഒരു യൂണിവേഴ്സിറ്റി നിർമ്മിച്ച ആദ്യത്തെ ഉപഗ്രഹമാണ് അനുസാറ്റ്. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ക്രോമെപ്പെട്ടിലെ അണ്ണാസർവ്വകലാശാലയും കൂടിയാണ് അനുസാറ്റ് നിർമിച്ചത്. 100 ഗ്രാമിൽ താഴെയുള്ള സാറ്റെലൈറ്റുകൾക്കു പറയുന്ന പേരാണ് ഫെംറ്റോ സാറ്റലൈറ്റ് (femtosatellite).


Related Questions:

ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായ ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ച ദിവസം ഏത്?
ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ 1 ൽ ഉൾപ്പെടുത്തിയിരിക്കുന്ന പേലോഡുകളുടെ എണ്ണം ?
ബഹിരാകാശ ശാസ്ത്രത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ കൽപന ചൗള ഗവേഷണ കേന്ദ്രം സ്ഥാപിച്ചത് എവിടെയാണ് ?
2025 ഫെബ്രുവരിയിൽ അന്തരിച്ച രാമസ്വാമി മാണിക്ക വാസകം (R M Vasagam) ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

താഴെ പറയുന്ന പ്രസ്താവനയിൽ നിന്ന് ശരിയായത് കണ്ടെത്തുക

  1. പി എസ് എൽ വി യുടെ 60-ാം വിക്ഷേപണദൗത്യം നടന്നത് 2024 ജനുവരി 1 ന് ആണ്
  2. 60-ാംവിക്ഷേപണദൗത്യത്തിന് ഉപയോഗിച്ച റോക്കറ്റ് പി എസ് എൽ വി സി-59 ആണ്
  3. 60-ാം വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച പ്രധാന സാറ്റലൈറ്റ് "എക്സ്പോസാറ്റ്" ആണ്
  4. 60-ാം വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച പൂർണമായും വനിതകളുടെ മേൽനോട്ടത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ ഉപഗ്രഹം ആണ് എക്സ്പോസാറ്റ്